കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20000 കോടിയുടെ പാക്കേജ്; സൗജന്യ വാക്സിന് 1000 കോടി, നികുതി വര്‍ധനവില്ല; പ്രധാന 6 പ്രഖ്യാപനങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ധനകാര്യ ബജറ്റ്. ബജറ്റ് വായനയില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്. രാവിലെ ഒമ്പതിന് ആരംഭിച്ച ബജറ്റ് വായന 10 മണിയോടെ പൂര്‍ത്തിയാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ അവതരിപ്പിച്ച ബജന്‍റിന്‍റെ കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ് ഈ ബജറ്റെന്നും മന്ത്രി വ്യക്തമാക്കി. 16,910.12 കോടി ധനകമ്മിയുള്ള ബജറ്റാണ് കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്‌. പ്രത്യേക കൊവിഡ് പാക്കേജ് ഉള്‍പ്പടേയുള്ള ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

പ്രത്യേക പാക്കേജ്

സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി നേരിടുന്നതിന് വേണ്ടി 20000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടി അനുവദിച്ചു. 8000 കോടിയോളം രൂപ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനാണ് ശ്രമം. എല്ലാ പ്രാഥിമിക ആരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷൻ വാർഡുകൾ സജ്ജീകരിക്കും. ഒരു കേന്ദ്രത്തിന് 3 കോടി രൂപ എന്ന നിരക്കില്‍ ആകെ 636.5 കോടി രൂപ ചിലവ് വരും.

സൗജന്യ വാക്സിന്‍

സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ഉറപ്പ് വരുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിനായി 1000 കോടി രൂപ പ്രത്യേകമായ വകയിരുത്തി. അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടിയും അനുവദിച്ചിട്ടുണ്ട്. കൊവിഡ് വാക്സീൻ നിർമാണ മേഖലയിലേക്ക് കേരളം കടക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതിനായി 18 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു.

കാര്‍ഷിക മേഖലയ്ക്ക്

കാര്‍ഷിക മേഖലയ്ക്ക് വേണ്ടി നിരവധി പ്രഖ്യാപനങ്ങളും നധമന്ത്രി നടത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ 2000 കോടി രൂപയുടെ വായ്പാ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ശതമാനം പലിശ നിരക്കിലായിരിക്കും ഇത് വിതരണം ചെയ്യുക. കൃഷിഭവനുകളെ സ്മാര്‍ട്ട് ആക്കാനുള്ള പദ്ധതിക്ക് ആദ്യ ഘട്ടമെന്ന നിലയില്‍ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ ശേഖരണത്തിനും സംഭരണത്തിനും അഞ്ച് അഗ്രോ പാര്‍ക്കുകളും സ്ഥാപിക്കും.

കുടുംബശ്രീ

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായി 1000 കോടി രൂപയുടെ വായ്പയാണ് കെഎന്‍ ബാലഗോപാലിന്‍റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 2000 കോടിയാണ് വകയിരുത്തിയത്. കാര്‍ഷിക വായ്പ എന്ന പോലെ 4 ശതമാനം പലിശ നിരക്കിലാവും ഇതും വിതരണം ചെയ്യുക. ഈ വര്‍ഷം 10000 ഓക്‌സിലറി കുടുംബശ്രീ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.

പ്രവാസി ക്ഷേമം

പ്രവാസി ക്ഷേമത്തിനും വലിയ മുന്‍തൂക്കം ബജറ്റില്‍ നല്‍കിയിട്ടുണ്ട്. നോര്‍ക്ക സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം എന്ന പേരില്‍ പുതിയ പുനരധിവാസ പദ്ധതി പ്രകാരം 1000 കോടി രൂപ പ്രവാസികള്‍ക്ക് വായ്പയായി ലഭ്യമാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കുറഞ്ഞ പലിശ നിരക്കിലായിരിക്കും വായ്പകള്‍ ലഭ്യമാകുക. ഇതിന്റെ പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.

Recommended Video

cmsvideo
Kerala budget allocation for nri welfare schemes
നികുതി വര്‍ധനവില്ല

പുതിയ നികുതി നിര്‍ദേശങ്ങളൊന്നും ഇല്ലെന്നതാണ് ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം. നിലവിലുള്ള നികുതി പിരിവ് കാര്യക്ഷമമായി നടപ്പാക്കാനാണ് തീരുമാനം. കൊവിഡ് കാരണമുള്ള പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തില്‍ പുതിയൊരു നികുതി ഭാരം കൂടി നല്‍കി വീണ്ടും ജനങ്ങളെ പ്രതിസന്ധിയിലാക്കേണ്ട എന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തതെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

സാരിയില്‍ അതിവ സുന്ദരിയായി അനസൂയ ഭരദ്വാജ്; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Kerala Budget 2021: 6 important announcements in the first budget of the second Pinarayi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X