കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ് 2021: സ്‌നേഹയുടെ കവിത ചൊല്ലി ധനമന്ത്രി, പിന്നാലെ പ്രഖ്യാപനങ്ങളിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: പതിവ് പോലെ കവിത ചൊല്ലിയാണ് ധനമന്ത്രി തോമസ് ഐസക്ക് ഇത്തവണയും ബജറ്റ് പ്രഖ്യാപനത്തിലേക്ക് കടന്നത്. ബജറ്റ് അവതരണത്തിനായി ധനമന്ത്രിയെ സ്പീക്കര്‍ ക്ഷണിച്ചതിന് പിന്നാലെയാണ് കവിത ചൊല്ലിയത്. പാലക്കാട് ജിഎച്ച്എസ്സിലെ സ്‌നേഹ എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കവിത ചൊല്ലിയാണ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങിയത്. പാലക്കാട് കുഴല്‍മന്ദം മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ് സ്‌നേഹ. ഈ കവിത ചൊല്ലിയ ശേഷം നിര്‍ണായക പ്രഖ്യാപനങ്ങളിലേക്ക് ധനമന്ത്രി കടക്കുകയായിരുന്നു.

1

കൊവിഡാനന്തര കേരളത്തിന്റെ വികസന രൂപരേഖയാകും ഈ ബജറ്റ് എന്ന് ധനമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ പോരാടി ജയിക്കുമെന്നും, കൊവിഡ് തുറന്നിട്ട സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പില്‍ നാലായിരം തസ്തിക സൃഷ്ടിക്കുമെന്നും ഐസക്ക് പറഞ്ഞു. അതേസമയം എല്ലാ ക്ഷേമ പെന്‍ഷനും 1600 രൂപയാക്കി ഉയര്‍ത്തി. ഈ സാമ്പത്തിക വര്‍ഷത്തില്‍ എട്ട് ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

2021-22ല്‍ 15000 കോടിയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി അനുവദിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ ധനമന്ത്രി വിമര്‍ശനമുയര്‍ത്തി. കൊവിഡ് കാലത്തെ സഹായങ്ങളില്‍ മെല്ലെപ്പോക്ക് സമീപനമാണ് കേന്ദ്രം കാണിച്ചതെന്ന് ഐസക്ക് കുറ്റപ്പെടുത്തി. അതേസമയം റബറിന്റെ തറവില ഉയര്‍ത്തി 170 രൂപയാക്കിയിട്ടുണ്ട്. നെല്ലിന്റെ സംഭരണ വില 28 രൂപയായും ഉയര്‍ത്തി.

Recommended Video

cmsvideo
ഈ ബഡ്ജറ്റ് കയ്യടി കിട്ടാനുള്ളതല്ല

നാളികേരത്തിന്റെ സംഭരണവില 22ല്‍ നിന്ന് 32 രൂപയാക്കിയിട്ടുണ്ട്. ബജറ്റ് പ്രസംഗത്തില്‍ കാര്‍ഷിക നിയമ ഭേദഗതിയെയും ധനമന്ത്രി വിമര്‍ശിച്ചു. കര്‍ഷകരുടെ സമരം ഐതിഹാസികമെന്ന് തോമസ് ഐസക്ക് പറഞ്ഞു. കര്‍ഷകരെ കുത്തകകള്‍ക്ക് മുന്നില്‍ അടിയറ വെക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കിഫ്ബിയെ തകര്‍ക്കാന്‍ ഫിനാന്‍സ് റിപ്പോര്‍ട്ടിലൂടെ ശ്രമം നടന്നു. സംസ്ഥാനത്തിന്റെ ഭാഗം കേള്‍ക്കാതെ സിഎജി കിഫ്ബിയെ വിമര്‍ശിച്ചെന്നും ധനമന്ത്രി പറഞ്ഞു.

English summary
kerala budget 2021: fm thomas isaac sing a poetry written by 7 standard girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X