കേരള ബജറ്റ്: നികുതി വരുമാനം ഉയര്‍ത്തും, പെട്രോളിനും ലോട്ടറിക്കും മദ്യത്തിനും വിലവര്‍ദ്ധിക്കാന്‍ സാധ്യത
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നികുതി ഉയര്‍ത്താന്‍ സാധ്യത. കൂടുതല്‍ കടമെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ മുന്നോട്ട് കൊണ്ടു പോകാന്‍ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനം കേന്ദ്ര വിഹിതം കുറയുന്നതും സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് . ഈ സാഹചര്യത്തില്‍ നികുതി വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് വഴികള്‍ കേന്ദ്ര സര്‍ക്കാരിനില് ല.
സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള നികുതികള്‍ ഉയര്‍ത്തുന്നതിന് പുറമെ നികുതി ഇതര വരുമാനവും വര്‍ദ്ധിപ്പിക്കാനുള്ള വഴികളും തേടും. അടുത്ത വര്‍ഷം മുതല്‍ ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം കിട്ടുന്ന ഡിവിസീവ് പൂളില്‍ നിന്നുള്ള വിഹിതം കുറയും. ജി എസ് ടി നഷ്ടപരിഹാരം ജൂണ്‍ മുതല്‍ കിട്ടില്ല. ധനക്കമ്മി കുറയ്ക്കാനുള്ള കേന്ദ്ര ഗ്രാന്റും കുറയും . 15000 കോടി രൂപവരെ സംസ്ഥാനത്തിന് കേന്ദ്ര വിഹിതം കുറയാന്‍ ഇത് കാരണമാകും.

ഇപ്പോള്‍ സംസ്ഥാനത്തിന്റെ കടബാധ്യത 3.27 ലക്ഷം കോടി രൂപയാണ് . പുതിയ സാഹതര്യത്തില്‍ ഇത് 3.67 ലക്ഷം കോടി രൂപ വരെ ഉയരാനാണ് സാധ്യത . കിഫബി വഴി 7000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയായ കെ റെയിലിന് വേണ്ടിയും കടമെടുക്കേണ്ടി വരും . 66000 കോടി രൂപയാണ് സര്‍ക്കാര്‍ പദ്ധതിക്കായി കണക്കാക്കിയിരിക്കുന്നത് .
കൂടാതെ സ്റ്റാമ്പ്, രജിസ്‌ട്രേഷന്‍, മദ്യം, പെട്രോള്‍, ബാര്‍, ലോട്ടറി എന്നിവയില്‍ നിന്നുള്ള നികുതി വരുമാനം ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ റവന്യു ചെലവ് 1.50 ലക്ഷം കോടി കവിയുമെന്നാണ് കരുതുന്നത്. അതേസമയം, 2 നമ്മുടെ നാടിന്റെ വികസനം ത്വരിതപ്പെടുത്താനും അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത ലോക രാഷ്ട്രങ്ങളുടെ ജീവിതനിലവാരത്തിലേക്ക് ഉയര്‍ത്തുവാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു .
വൈജ്ഞാനിക സമ്പദ്വ്യവസ്ഥയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാനും ഉത്പാദനം വര്‍ധിപ്പിക്കാനും കഴിയണം. ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതനമായ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി കൃഷി, വ്യവസായം, മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെല്ലാം കുതിച്ചുചാട്ടമുണ്ടാക്കണം. നല്ല മണ്ണും ജലവും വെളിച്ചവും നമുക്കുണ്ട്. തൊഴില്‍ വൈദഗ്ധ്യവും അധ്വാനശേഷിയുമുള്ള മനുഷ്യ വിഭവവും നമുക്കുണ്ട്. ഈ സാധ്യതകളെയെല്ലാം പ്രയോജനപ്പെടുത്തി സമഗ്രവും സര്‍വതല സ്പര്‍ശിയുമായ ഒരു വികസനമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് .
കേരളത്തെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാനുതകുന്ന സമീപനങ്ങളാകും ബജറ്റിലുണ്ടാവുക. ബജറ്റിന്റെ അന്തിമഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇന്ന് കേരള ബജറ്റ് എന്ന മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 1957 മുതലുള്ള കേരളത്തിലെ ബഡ്ജറ്റുകളും അനുബന്ധ വിവരങ്ങളും ഈ ആപ്പിലൂടെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി .
അതേസമയം, കഴിഞ്ഞ ബജറ്റില്‍ കേരളം ലക്ഷ്യമിട്ട റവന്യു വരുമാനം 1,30,422 കോടി രൂപയാണ് . എന്നാല്‍ ജനുവരി അവസാനം വരെ എത്തിയ തുക കേന്ദ്ര ഗ്രാന്റ് അടക്കം 86720 കോടി രൂപ. ചെലവ് 1,29,055 കോടിയും . കടമെടുത്ത് കേരളം നേരിടുന്ന ധനകമ്മി 44313 കോടി രൂപ. ഈ വര്‍ഷം വന്ന വരുമാനത്തില്‍ 77735കോടിയും ചെലവഴിച്ചത് ശമ്പളവും പെന്‍ഷനും പലിശയും നല്‍കാനാണ് .












Click it and Unblock the Notifications