അടുത്ത വര്‍ഷത്തെ കേരളീയത്തിന് 10 കോടി, കൊച്ചി ഷിപ്പ്‌യാര്‍ഡിന് 500 കോടി, പ്രഖ്യാപിച്ച് ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും അതോടൊപ്പം പ്രഖ്യാപനങ്ങളുമായി ധനമന്ത്രിയുടെ ബജറ്റ് അവതരണം. അടുത്ത വര്‍ഷത്തെ കേരളീയ പരിപാടിക്കായി പത്ത് കോടി അനുവദിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അതേസമയം കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനായി 500 കോടി നല്‍കുമെന്നും ധനമന്ത്രി, ദേശീയ തീരദേശ മലയോര പാതകളുടെ നിര്‍മാണം പുരോഗമിക്കുന്നു.
ദേശീയപാത വികസനത്തില്‍ പിണറായി സര്‍ക്കാര്‍ മികച്ച മുന്നേറ്റം നടത്തിയെന്നും ധനമന്ത്രി. അതേസമയം തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും, തിരുവനന്തപുരം മെട്രോയ്ക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്നും ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന്റെ റെയില്‍ വികസനം കേന്ദ്രം അവഗണിക്കുന്നുവെന്നും, യാത്രക്കാര്‍ ദുരിതത്തിലാണെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം പ്രതിസന്ധികളെ കുറിച്ച് ബജറ്റില്‍ തുറന്ന് പറഞ്ഞ ധനമന്ത്രി, കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. യുദ്ധം മൂലമുണ്ടാകുന്ന രാജ്യാന്തര സാമ്പത്തിക മാന്ദ്യവും, കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത അവഗണനയും കേരളത്തിന് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
തകരില്ല കേരളം, തകരില്ല കേരളം, തകര്‍ക്കാനാവില്ല കേരളത്തെ എന്ന ശക്തമായ വികാരത്തോടെ മുന്നോട്ട് പോകും. കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നത് വരെ കാത്തിരിക്കാനല്ല. പൊതു സ്വകാര്യ മൂലധനം പ്രയോജനപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
അടുത്ത മൂന്ന് വര്‍ഷം മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം ആകര്‍ഷിക്കും. വേഗത്തില്‍ പൂര്‍ത്തിയാകുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. കാര്‍ഷിക സര്‍വലാശാലായ്ക്ക് 75 കോടി, ക്ഷീര വികസനത്തിന് 150.25 കോടി എന്നിവ വകയിരുത്തി. മൃഗപരിപാലനത്തിന് 535.9 കോടി, 78 കോടി വിഷരഹിത പച്ചക്കറിക്ക്, സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടിയും ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് 80 കോടിയും അനുവദിച്ചു.
മത്സ്യഫെഡിന് മൂന്ന് കോടി, നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് പത്തുകോടി, തീരദേശ വികസനത്തിന് പത്ത് കോടി എന്നിവയും ബജറ്റില്‍ അനുവദിച്ചു. അതേസമയം ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റമുണ്ടാവും. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ നടപടിയെടുക്കും. നികുതി ഇളവുകള്‍ അടക്കം നല്‍കിയാണ് സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുക.
പഠനത്തിനായി വിദേശത്ത് പോകുന്നവരുടെ എണ്ണം കൂടുന്നു. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്നാണ് ആവശ്യം. ഇത് ഉള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റം കൊണ്ടുവരും. പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്‌ക് ഫോഴ്‌സും രൂപവത്കരിക്കും.












Click it and Unblock the Notifications