നയംമാറ്റി സ്വകാര്യപങ്കാളിത്തത്തിലേക്ക്, ഇരുട്ടടിയും തലോടലുമില്ല; അവസരം കിട്ടിയിടത്തെല്ലാം കേന്ദ്രത്തിന് കൊട്ട്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും അമിതഭാരം അടിച്ചേല്പ്പിക്കാതേയും എന്നാല്‍ വമ്പന്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്താതേയും ഉള്ള ന്യൂട്രല്‍ ബജറ്റാണ് ഇന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനകള്‍ അവസരം കിട്ടുമ്പോഴെല്ലാം എടുത്ത് പറഞ്ഞാണ് ബജറ്റ് അവതരിപ്പിക്കപ്പെട്ടത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപ്രിയ വാഗ്ദാനങ്ങളിലൊന്നായ ക്ഷേമപെന്ഷന് ഈ ബജറ്റില്‍ വര്‍ധിപ്പിക്കുന്നില്ല എന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റെ നയം കാരണമാണ് ക്ഷേമപെന്ഷന് കുടിശ്ശികയാകുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എങ്കിലും വരും സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശിക തീര്‍ക്കാനുള്ള നടപടി കൈക്കൊള്ളും എന്ന് പറഞ്ഞത് ആശ്വാസകരമാണ്. പങ്കാളിത്ത പെന്ഷന് പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്ഷന് പദ്ധതി കൊണ്ടുവരുമെന്ന പ്രഖ്യാപനമാണ് മറ്റൊരു ആകര്‍ഷണം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി എ ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം അനുവദിക്കും എന്ന് പ്രഖ്യാപിച്ചതോടെ ജീവനക്കാരെ ഒപ്പം നിര്‍ത്താനാകും എന്നാണ് പ്രതീക്ഷ. ലോക്സഭ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ബജറ്റ് അവതരിപ്പിച്ചത് എന്ന് സുവ്യക്തമാണ്. വിദ്യാഭ്യാസ, കാര്‍ഷിക, സാമ്പത്തിക, വ്യവസായിക, വാണിജ്യ, ആരോഗ്യ മേഖലകളില്‍ ഉള്‍പ്പടെ വിവിധയിനത്തില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. സ്കൂളുകള്‍ സാങ്കേതിക സൗഹൃദമാക്കാന്‍ 27.50 കോടി രൂപയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ 5.15 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സ്കൂളുകളുടെ ആധുനികവല്‍ക്കരണത്തിന് 33 കോടി രൂപയാണ് ഈ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
കാര്‍ഷിക മേഖലയില്‍ ജനപ്രിയ പ്രഖ്യാപനങ്ങളില്ലെങ്കിലും സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള വാഗ്ദാനങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. എങ്കിലും റബ്ബറിന്റെ താങ്ങുവിലയില്‍ 10 രൂപ മാത്രം കൂട്ടിയത് വിമര്‍ശിക്കപ്പെടും. വിളപരിപാലനത്തിന് 535.90 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നാളീകേര കൃഷി വികസനത്തിന് 65 കോടിയും കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടിയും മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടിയും വകയിരുത്തിയിട്ടുണ്ട്.
ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി, മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. നിര്‍മ്മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ആണ് ആരംഭിക്കുക. വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി രൂപയും പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടി രൂപയും അനുവദിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനായി 8532 കോടി വകയിരുത്തി. 2025 നവംബറോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറും എന്നാണ് പ്രഖ്യാപനം. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി രൂപയും പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി രൂപയും ആണ് അനുവദിച്ചിരിക്കുന്നത്.
ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.60 കോടി നല്‍കും. സഹകരണ മേഖലയ്ക്ക് 134.42 കോടി രൂപ അനുവദിക്കും. പ്രതിസന്ധിയിലായ കെ എസ് ആര് ടി സിക്ക് 1120.54 കോടി രൂപ നല്‍കും. കശുവണ്ടി, കയര്‍, കൈത്തറി, ഖാദി വ്യവസായങ്ങള്‍ക്കായി 120 കോടിയോളം അനുവദിച്ചിട്ടുണ്ട്. 2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിക്കും എന്നത് ആശ്വാസകരമാണ്.
സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി സ്ഥാപിക്കും. ഗതാഗത മേഖലയ്ക്ക് 1976.04 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടിയും മുന്നാക്ക വിഭാഗ ക്ഷേമത്തിന് 35 കോടിയും അനുവദിച്ചു. 3 വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള പരിപാടികള്‍ ആണം സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ പ്രത്യേക ഡെവലപ്മെന്റ് സോണുകള്‍ രൂപീകരിക്കും. അതേസമയം എല്‍ ഡി എഫിന്റെ നയം മാറ്റത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ഈ ബജറ്റ്. സര്‍വമേഖലയിലും സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും എന്ന പ്രഖ്യാപനം എല്‍ ഡി എഫിന്റെ മുന്‍നിലപാടില്‍ നിന്ന് വ്യത്യസ്തമാണ്. സ്വകാര്യ നിക്ഷേപത്തിന്റെ കൂടി കൂട്ടുപിടിച്ച് വികസനത്തിലേക്ക് ചുവടുവെക്കുകയെന്ന നയമാണ് ബജറ്റ് ഊന്നിപ്പറയുന്നത്.
വ്യവസായം, വിദ്യാഭ്യാസം, ടൂറിസം എന്നിവനയില് എല്ലാം സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം 1.38 ലക്ഷം കോടിയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരവ്. 1.84 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications