Kerala Budget 2025: സീ പ്ലെയിൻ പറന്നുയരും, ബജറ്റിൽ 20 കോടി അനുവദിച്ചു; ടൂറിസം മേഖലയ്ക്ക് കൂടുതൽ സഹായങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകുന്ന കൂടുതൽ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റിൽ ടൂറിസം മേഖലയ്ക്ക് കരുത്തേകുന്ന നിർണായക പ്രഖ്യാപനങ്ങളാണ് മന്ത്രി നടത്തിയത്. ബജറ്റിൽ ടൂറിസം മേഖലയ്ക്ക് 385.02 കോടി രൂപയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്നായ ടൂറിസം മേഖലയ്ക്ക് കുതിപ്പേകാൻ കഴിയുന്ന ചില പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പൊന്മുടിയിൽ റോപ്പ്‌വേ നിർമ്മാണത്തിന് സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ സാധ്യതാ പഠനത്തിനായി 50 ലക്ഷം രൂപയാണ് അനുവദിച്ചത്. കൂടാതെ വനം അടുത്തറിയാനും അതിന്റെ കാഴ്‌ചകൾ ആസ്വാദിക്കാനും അനുവദിക്കുന്ന ട്രെക്കിംഗ് പരിപാടികൾ കൂടുതലായി പ്രോത്സാഹിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിൽ ട്രെക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതായി വനയാത്ര പദ്ധതിക്ക് 3 കോടി അനുവദിച്ചിട്ടുണ്ട്. കൂടാതെ ആഭ്യന്തര-വിദേശ ടൂറിസ്‌റ്റുകളെ കൂടുതലായി ആകർഷിക്കാൻ സാധിക്കുന്ന ചില പദ്ധതികൾക്കും സർക്കാർ ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇതിനായി ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.92 കോടി സഹായം അനുവദിച്ചതായാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള 'കെ ഹോംസ്' ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതും ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാവുന്ന പദ്ധതിയാണ്. ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലായിരിക്കും പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടപ്പാക്കുക.
കൂടാതെ ഹെൽത്ത് ടൂറിസം മേഖലയിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഹെൽത്ത് ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും പദ്ധതിക്കായി 50 കോടി രൂപ അനുവദിച്ചുവെന്നുമാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി. ടൂറിസം മേഖലയിൽ നിക്ഷേപിക്കുന്നവർക്ക് കുറഞ്ഞ പലിശയിൽ വായ്‌പ നൽകുന്ന പദ്ധതി അവതരിപ്പിക്കുമെന്നും കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചു. നാടുകാണിയിൽ സഫാരി പാർക്ക് സ്ഥാപിക്കും. ഇതിനായി 300 കോടി നിക്ഷേപം വേണ്ടി വരും. പ്രാഥമിക ചെലവുകൾക്കായി 2 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുത്തൂർ സുവോളജിക്കൽ പാർക്കിന് 6 കോടി രൂപയാണ് ബജറ്റിൽ സർക്കാർ അനുവദിച്ചത്. കോഴിക്കോട് ടൈഗർ സഫാരി പാർക്ക് വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും പൈതൃക പുരാവസ്‌തു മ്യൂസിയങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ബജറ്റിൽ എകെജി മ്യൂസിയത്തിനായി 3.50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്
Download











Click it and Unblock the Notifications