Get Updates
Get notified of breaking news, exclusive insights, and must-see stories!

എംസി റോഡിന് 5917 കോടി, 24 മീറ്ററിൽ നാലുവരിയാക്കും; കട്ടപ്പന മുതൽ തേനി വരെ തുരങ്കപാതയ്ക്കും പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത മേഖലയ്ക്ക് ഗുണകരമാവുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളുമായി ബജറ്റിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ. ഗതാ​ഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എംസി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി പുനർനിർമിക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തും. കട്ടപ്പന-തേനി തുരങ്ക പാതയുടെ കാര്യവും ബജറ്റിൽ മന്ത്രി പരാമർശിച്ചു.

ഗതാഗത മേഖലയ്ക്ക് ബജറ്റിൽ ഉൾപ്പെടുത്തിയ പ്രധാന പ്രഖ്യാപനങ്ങൾ

സംസ്ഥാന പാതകളുറെ നവീകരണതിന്റെ ഭാഗമായി 898 കിലോമീറ്റര്‍ റോഡുകൾ നാലുവരിപ്പാതയായം, 3193 കിലോമീറ്റര്‍ റോഡുകള്‍ രണ്ടുവരിപ്പാതയായും നവീകരിച്ചു. പ്രധാന ജില്ലാ റോഡുകളുടെ കാര്യമെടുത്താൽ 52 കിലോമീറ്റര്‍ നാലുവരിപ്പാതയായും, 10,593 കിലോമീറ്റര്‍ രണ്ടുവരിപ്പാതയായും വികസിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

mcroadbudget2026

പൊതുമരാമത്ത് വകുപ്പ് റോഡുകളും പാലങ്ങളും എന്ന മേഖലയ്ക്ക് 1182.43 കോടി രൂപ വകയിരുത്തി. ഇതില്‍ റോഡുകളും പാലങ്ങളും വിഭാഗതിനുളള വിഹിതം 1091.15 കോടി രൂപയും ദേശീയപാത വിഭാഗതിനുള്ള വിഹിതം 91.28 കോടി രൂപയമാണ്. പ്രധാന ജില്ലാ റോഡുകളെ (MDR) മികവുറ്റ നിലവാരത്തിലേക്ക് എത്തിക്കുന്നതിനായി റോഡുകൾ ഡിസൈൻ ചെയ്യുന്നതിനും/ഓവര്‍ലേ ചെയ്യുന്നതിനും 300.50 കോടി രൂപ വകയിരുത്തി.

കേരളത്തിലെ റെയില്‍ സുരക്ഷ ലക്ഷ്യമാക്കി റെയില്‍ലവ മേൽപ്പാലങ്ങളുടെയും മറ്റും നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍ വര്‍ഷം 16 കോടി രൂപ വകയിരുത്തിയിരുന്നതില്‍ നിന്ന് ഇക്കുറി അത് 25 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ധർമ്മടം റെയില്‍വേ സ്‌റ്റേഷൻ അണ്ടര്‍പാസിന്റെ നിർമ്മാണത്തിനായി 5 കോടി രൂപ വകയിരുത്തി.

സംസ്ഥാന പാതകളില്‍ ഓവര്‍ലേ റെയ്യുന്നതിനും ഡിസൈൻ ചെയ്യുന്നതിനുമായി 87 കോടി രൂപയാണ് വകയിരുത്തിയത്. നബാര്‍ഡിറെ ഫണ്ട് ഉപയോഗിച്ച് റോഡുകളുടെ നിമ്മാണവും അറ്റകുറ്റപ്പണികൾക്കുമായി 165 കോടി രൂപ വകയിരുത്തി.

ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തീർത്ഥാടക റോഡുകൾ വികസിപ്പിക്കുന്നതിനായി 15 കോടി രൂപ വകയിരുത്തി. തലസ്ഥാന നഗര റോഡ് വികസന പദ്ധതിയിലെ പിപിപി മാതൃകയില്‍, മറ്റ് നഗരങ്ങളിലും നടപ്പിൽ വരുത്താൻ ലക്ഷ്യമിടുന്ന വറോഡ് നിർമ്മാണത്തിനുള്ള ആനവിറ്റി റിപ്പയറുകൾക്കായി 58.80 കോടി രൂപ അനുവദിച്ചു.

കെ.എസ്.ടി.പിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കൊട്ടിയം കുണ്ടറ റോഡ്, വൈപ്പിൻ മുനമ്പം റോഡ്, പൊൻകുന്നം - തൊടുപുഴ, വട്ടവട - ടോപ്പ് സ്റ്റേഷൻ - മൂന്നാർ റോഡ്, കൊല്ലം - ആയൂർ, കായംകുളം തിരുവല്ല, കെ.പി. റോഡ് അടൂർ, തൃക്കുന്നപ്പുഴ തട്ടാരമ്പലം, പന്തളം കൈപ്പട്ടൂർ റോഡ്, പുനലൂർ-കോന്നി റോഡ്, കോന്നി- പ്ലാച്ചേരി റോഡ്, പ്ലാച്ചേരി-പൊൻകുന്നം സേഫ് കോറിഡോർ റോഡ്, ഡെമോൻസ്ലേഷൻ പ്രൊജക്റ്റ് കഴക്കൂട്ടം - അടൂർ, ചെമ്മണ്ണാർ ഗ്യാപ്പ് റോഡ്, പൈനാവ് താന്നിക്കണ്ടം അശോകകവല, അടൂർ-ചെങ്ങന്നൂർ എന്നീ റോഡുകൾ വികസിപ്പിക്കുന്നതിനായി 100 കോടി രൂപ വകയിരുത്തുന്നു.

കേരള ഹൈവേ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിനെ (KHRI) മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിന് 21.50 കോടി രൂപ വകയിരുത്തുന്നു. കേന്ദ്ര റോഡ് ഫണ്ട് ആക്ട് 2000 പ്രകാരം സംസ്ഥാന പാതകളുടെ നവീകരണത്തിനായി കേന്ദ്രറോഡ് ഫണ്ട് വിഹിതമായി 62 കോടി രൂപ വകയിരുത്തുന്നു.

കട്ടപ്പന മുതൽ തേനിവരെയുള്ള മലയോര പാതയിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ഒരു തുരങ്കപാത സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നു. ഇത്തരം ഒരു തുരങ്കപാത വരുന്നതോടെ 20 കി.മീ യാത്രാദൂരം ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. തുരങ്കപാതയുടെ സാധ്യതാ പഠനത്തിനായി 10 കോടി വകയിരുത്തുന്നു.

2026-27 സാമ്പത്തിക വർഷത്തിലെ ഈ മേഖലയ്ക്കുള്ള വിഹിതം മുൻ വർഷത്തെ 198.84 കോടി രൂപയിൽ നിന്നും 228.10 കോടി രൂപയായി വർദ്ധിപ്പിക്കുന്നു. ഇതിൽ, കെ.എസ്.ആർ.ടി.സി ക്ക് 185.72 കോടി രൂപയും, മോട്ടോർ വാഹന വകുപ്പിന് 38.38 കോടി രൂപയും, തിരുവനന്തപുരത്തെ ശ്രീ.ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിന് 4 കോടി രൂപയും ഉൾപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+