Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിംഗ് തുടരാന്‍ ശ്രമിക്കുകയാണെന്ന് ടിക്കാറാം മീണ, പോളിങ് മാറ്റിവെച്ചാലും സഹകരിക്കുമെന്ന് യുഡിഎഫ്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. മഞ്ചേശ്വരത്ത് ഒഴികെ ബാക്കിയുള്ള മണ്ഡലങ്ങളിലെല്ലാം പോളിങ് വളെര മന്ദഗതിയിലാണ് നടക്കുന്നത്. പോളിങ് നിർത്തിവെക്കേണ്ട സ്ഥിതിവരെ ഉണ്ടായേക്കാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കനത്ത മഴ തുടരുന്നതിനിടെ പോളിംഗ് തുടരാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.

അതേസമയം തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കമ്മീഷന്‍ തീരുമാനിച്ചാൽ അതുമായി യുഡിഎഫ് സഹകരിക്കുമെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് കനത്ത മഴ തുടരുന്നതിനാല്‍ പോളിംഗ് മാറ്റിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടറും തിരഞ്ഞെടുപ്പ് നിരീക്ഷകരും കനത്ത മഴയുള്ള സാഹചര്യത്തിൽ യോഗം ചേരുകയാണ്. വേണ്ടിവന്നാൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ടിക്കാറാം മീണ പറഞ്ഞിരുന്നു.

Tikkaram Meena

മഴയുള്ള സ്ഥലങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിവരുകയാണ്. ആവശ്യമെങ്കില്‍ വോട്ടെടുപ്പിന്‍റെ സമയം നീട്ടി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും ടീക്കറാം മീണ വ്യക്തമാക്കിയിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇലക്ഷൻ കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയും പറഞ്ഞു.

Recommended Video

cmsvideo
    മഴയിൽ കുതിർന്ന് കേരളത്തിലെ വോട്ടെടുപ്പ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+