വയനാട്ടിൽ പോളിംഗ് 64. 53 ശതമാനം, ഇടിവ്; പ്രിയങ്കയ്ക്ക് തിരിച്ചടിയോ? ചേലക്കരയിൽ 70 ശതമാനം കടന്ന് കുതിപ്പ്
വയനാട്: കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ ഔദ്യോഗിക വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതോടെ ആറ് മണിക്കുള്ളിൽ പോളിംഗ് ബൂത്തിൽ എത്തിയവർക്ക് ടോക്കൺ നൽകിയ ശേഷമാണ് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. ഇത്തവണ വയനാട്ടിൽ പോളിംഗ് കുത്തനെ ഇടിഞ്ഞ സംഭവവികാസത്തിനാണ് സാക്ഷ്യം വഹിച്ചത്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ വയനാട്ടിൽ പോളിംഗ് 64.53 ശതമാനം മാത്രമാണ്.
ഇതോടെ കോൺഗ്രസ് ക്യാമ്പ് കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ തവണ രാഹുൽ സ്വന്തമാക്കിയ ഭൂരിപക്ഷത്തിന് മുകളിലേക്ക് ഇക്കുറി നീങ്ങുമെന്ന് കരുതിയ സ്ഥാനത്താണ് പോളിംഗ് കുത്തനെ ഇടിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ആറ് മാസത്തിനിടെ രണ്ടാമതും വിരുന്ന് വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ അതൃപ്‌തി പ്രകടമാക്കുന്നതാണ് വയനാട്ടിലെ കണക്കുകൾ.

വയനാട്ടിൽ രാവിലെ മുതലുണ്ടായിരുന്ന മന്ദഗതി വൈകീട്ടും തുടരുകയായിരുന്നു. പോളിംഗ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളിൽ നീണ്ട ക്യൂ കാണാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഉച്ചയോടെ തന്നെ വയനാട്ടിലെ ട്രെൻഡ് ഏറെക്കുറെ മനസിലാക്കാൻ കഴിഞ്ഞിരുന്നു.
അതേസമയം, ചേലക്കരയിൽ റെക്കോർഡ് പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ആറ് മണിക്ക് വോട്ടിങ് അവസാനിച്ചിട്ടും നീണ്ട ക്യൂവാണ് പലയിടത്തും കാണാൻ കഴിയുന്നത്. ചേലക്കരയിൽ ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 72.54 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടുത്തെ സാഹചര്യം കണക്കിലെടുക്കുമ്പോൾ കഴിഞ്ഞ തവണത്തെ അന്തിമ കണക്കുകൾ മറികടക്കാനാണ് സാധ്യത.
മൂന്നര വർഷത്തിന് ശേഷം ചേലക്കരയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ടർമാർ അരയും തലയും മുറുക്കി രംഗത്ത് വന്നു എന്നാണ് ഏറ്റവും ഒടുവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇക്കുറി പോള്‍ ചെയ്‌ത വോട്ടുകളുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് കാണാൻ കഴിഞ്ഞത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ പോള്‍ ചെയ്‌ത വോട്ടുകളുടെ എണ്ണം വൈകീട്ടോടെ തന്നെ മറികടന്നിരുന്നു എന്നതാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആകെ പോൾ ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാൽ, ഇന്ന് വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356 വോട്ടുകളാണ് ഇവിടെ പോൾ ചെയ്യപ്പെട്ടത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ മൂന്ന് മുന്നണികളും തികഞ്ഞ പ്രതീക്ഷയിലാണ്.
അതിനിടെ വയനാട്ടിലെ പോളിംഗ് കുത്തനെ ഇടിഞ്ഞത് കോൺഗ്രസ് ക്യാമ്പിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. നിലവിൽ പോളിംഗ് കുറഞ്ഞത് പ്രിയങ്കയ്ക്ക് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ പറയുന്നത്. ഇത് തിരിച്ചടിയാവുക ഇടത് മുന്നണിക്കാണ് എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് നിന്നുൾപ്പെടെ നിരവധി വോട്ടർമാരാണ് നാട്ടിലെത്തിയത്. അവരുടെ എണ്ണത്തിൽ വലിയ ഇടിവ് ഉപതിരഞ്ഞെടുപ്പിൽ വിലയിരുത്തൽ. കൂടാതെ ഇത്തവണയും കോൺഗ്രസ് ജയിക്കുമെന്ന തിരിച്ചറിവും വോട്ടർമാരെ അകറ്റി ഘടകമാണ്. പ്രിയങ്കയുടെ ഭൂരിപക്ഷം മാത്രം തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന കോൺഗ്രസ് പ്രചാരണവും വോട്ടർമാരെ പിന്നോട്ട് വലിച്ചുവെന്ന് കരുതപ്പെടുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications