കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിങ്ങം പിറന്നു, ഇനി പൊന്നോണ പ്രതീക്ഷകള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പൊന്നിന്‍ ചിങ്ങം പിറന്നിരിക്കുന്നു. മലയാളികള്‍ക്ക് ഇനി ഐശ്വര്യത്തിന്റെ നാളുകളാണ്. പ്രതീക്ഷയുടെ ഓണ നാളുകളാണ് വരാനിരിക്കുന്നത്.

മലയാളത്തിന്റെ പുതുവര്‍ഷമാണ് ചിങ്ങം ഒന്ന്. ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷം ലോകം മുഴുവന്‍ തകര്‍ത്താഘോഷിച്ചപ്പോള്‍ മലയാളിയും അതിനൊപ്പം ആടിപ്പാടി. ഇപ്പോള്‍ മലാളിയുടെ സ്വന്തം പുതുവര്‍ഷം എത്തിയപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റുകളില്‍ മാത്രമായി ആഘോഷവും ഗൃഹാതുരതയും ഒതുങ്ങിപ്പോയോ എന്നാണ് സംശയം.

Thumba Flower

ചിങ്ങപ്പുലരി എന്നത് ഇപ്പോള്‍ ഔദ്യോഗിക കര്‍ഷക ദിനം കൂടിയാണ്. പഞ്ഞമാസമായ കര്‍ക്കിടകം പടിയിറങ്ങിപ്പോയി. വിളവെടുപ്പിന്റെ ചിങ്ങമാസം തുടങ്ങുന്നു.

കാലം മാറിയപ്പോള്‍ കര്‍ക്കിടകത്തിലെ പഞ്ഞം ചിങ്ങത്തിലേക്കും വന്നോ എന്ന് പഴമക്കാര്‍ക്ക് സംശയം. പലയിടത്തും മഴയൊഴിഞ്ഞ് കാണുന്നില്ലെന്നത് തന്നെ കാരണം. കാലവര്‍ഷത്തിന്റെ ഒളിച്ചുകളി കാരണം ഇത്തവണ പൂക്കളെല്ലാം നേരത്തെ വിരിഞ്ഞു തുടങ്ങി, ഓണക്കാലത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നുണ്ട്. ഓണമടുക്കുമ്പോഴേക്കും പൂക്കളെല്ലാം കൊഴിഞ്ഞുപോകുമോ എന്ന ആശങ്ക അതുകൊണ്ട് തന്നെ പഴമക്കാരുടെ മനസ്സില്‍ ഇപ്പോഴേ ഉയരുന്നുണ്ട് .

ചിങ്ങം ഒന്നിന് കേരളത്തിലെ വിവധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുണ്ട് . ശബരിമലയിലും ഗുരുവായൂരിലും തിരക്കേറെയുള്ള ദിവസമാണ് മലയാളത്തിന്റെ പുതുവര്‍ഷദിനം .

English summary
Kerala celebrates Malayalam New Year on Chingam 1st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X