Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക്; വീണ്ടും പോകുന്നത് 3 വര്‍ഷത്തിന് ശേഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചകിത്യക്കായി അമേരിക്കയിലേക്ക് പോകുന്നു. ഈ മാസം 15 നാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. ചികിത്സക്ക് വേണ്ടി രണ്ടാഴ്ച മുഖ്യമന്ത്രി അമേരിക്കയില്‍ തുടരുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മയോക്ലിനിക്കിലെ തുടര്‍ ചികിത്സ, പരിശോധന എന്നിവയ്ക്കാണ് അമേരിക്കയിലേക്ക് പോകുന്നതെന്നും ഭാര്യ കമലയും അദ്ദേഹത്തിന്‍ഫെ പേഴ്‌സണ്‍ അസിസ്റ്റന്‍ഡായ വിഎം സുനീഷ് എന്നിവരും അദ്ദേഹത്തെ അനുഗമിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

നേരത്തെ 2018ലും അദ്ദേഹം ചികിത്സക്ക് വേണ്ടി അമേരിക്കയില്‍ പോയിരുന്നു. അന്ന് മന്ത്രിസഭയിലെ മറ്റാര്‍ക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളില്‍ ഇടപെട്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുടര്‍ ചികിത്സക്ക് വേണ്ടി അദ്ദേഹം വിദേശത്തേക്ക് വീണ്ടും പോകുന്നത്.

22

മുഖ്യമന്ത്രിയോട് തുടര്‍പരിശോധനയ്ക്ക് എത്തണമെന്ന് മയോ ക്ലിനിക്ക് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. 2021 ഒക്ടോബറില്‍ അദ്ദേഹം അമേരിക്കയിലേക്ക് പോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, കൊവിഡ് പ്രതിസന്ധി കാരണം ഇത് നീളുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറച്ചുകാലമായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. എല്ലാ വര്‍ഷവും ചികില്‍സയുടെ ഭാഗമായുള്ള പതിവ് പരിശോധനകള്‍ക്ക് മുഖ്യമന്ത്രി ചെന്നൈയില്‍ എത്താറുമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവുകള്‍ വഹിക്കുന്നത് സര്‍ക്കാരാണ്. നേരത്തെ പോയപ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ഇപ്പോഴും ആര്‍ക്കായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുമില്ല.

Recommended Video

cmsvideo
    Metroman asks Kerala govt not to fool people by hiding facts on K-Rail

    യാത്രക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറി അയച്ചിട്ടുണ്ട്. നേരത്തെ ഒരാഴ്ച്ച മുമ്പ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ മുഖ്യമന്ത്രി ചികിത്സക്കെത്തിയിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹം അവിടെ ചികിത്സയില്‍ കഴിയുകയും ചെയ്തിരുന്നു. നിരവധി നേതാക്കള്‍ചികിത്സ തേടുന്ന കേന്ദ്രമാണ് അമേരിക്കയിലെ മയോ ക്ലിനിക്ക്. മുമ്പ് മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനും മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണിയും എല്ലാം മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ തവണ പോയപ്പോള്‍ മുഖ്യമന്ത്രി എല്ലാം ഈ ഫയലിങ്ങിലൂടെയാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്. ആ രീതിതന്നെ തുടരുമോയെന്നാണ് ഇത്തവണ എല്ലാവരും ചോദിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+