'ന്യൂനപക്ഷത്തെ അന്യവത്കരിക്കാനുള്ള ശ്രമം', ആര്‍എസ്എസിന് മുസോളിനിയുടെ പരിശീലന രീതിയെന്ന് മുഖ്യമന്ത്രി
മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനയുടെ പരിശീലന രീതികളാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അതിന്റെ ഭാഗമായാണ് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. വര്‍ഗീയസംഘര്‍ഷങ്ങളിലൂടെ വളര്‍ന്ന് വരാമെന്നാണ് ആര്‍എസ്എസ് കണക്കാക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വേദങ്ങളിലോ ഉപനിഷത്തുകളിലോ ഇതിഹാസങ്ങളിലോ ജനങ്ങളിലെ ഒരു വിഭാഗത്തെ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി ചിത്രീകരിക്കുന്ന ഭാഗം
കാണാന്‍ സാധിക്കില്ല. ഹിറ്റ്‌ലറുടെ കൈയില്‍ നിന്നാണ് ഈ രീതി ആര്‍എസ്എസിന് ലഭിച്ചത്. ഹിറ്റ്‌ലര്‍ കണ്ട ആഭ്യന്തര ശത്രുക്കള്‍ ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരുമായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാക്കുകൾ
''ആര്‍എസ്എസ് ആര്‍ഷഭാരതത്തെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ ആ സംസ്‌കാരത്തിലുള്ള ഒന്നുമല്ല അവര്‍ കൊണ്ട് നടക്കുന്നത്. ജനങ്ങളിലെ ഒരു വിഭാഗത്തെ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി ചിത്രീകരിക്കുന്ന ഭാഗം വേദങ്ങളിലോ ഉപനിഷത്തുകളിലോ ഇതിഹാസങ്ങളിലോ കാണാന്‍ സാധിക്കില്ല. എവിടെ നിന്ന് കിട്ടിയതാണ് ആര്‍എസ്എസിന് ഈ ആശയം. ഹിറ്റ്‌ലറുടെ കൈയില്‍ നിന്ന്. ഹിറ്റ്‌ലര്‍ കണ്ട ആഭ്യന്തര ശത്രുക്കള്‍ ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരുമായിരുന്നു. ഇവിടെ ആര്‍എസ്എസ് അതേ നയം സ്വീകരിച്ചു.
ഗോള്‍വാള്‍ക്കര്‍ എഴുതി വച്ചു, ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കള്‍ മുസ്ലീം, ക്രിസ്ത്യാനി, കമ്യൂണിസ്റ്റുകാര്‍. ആര്‍എസ്എസിന്റെ സംഘടനരൂപം അവരുടെ പഠനത്തില്‍ തീരുമാനിച്ചതാണ്. അതിനായി അവര്‍ മുസോളിനിയെ പോയി കണ്ടു. മുസോളിനിയുടെ സംഘടന അന്നത്തെ ഫാസിസ്റ്റ് സംഘടന. അതിന്റെ പരിശീലന രീതികള്‍ മനസിലാക്കി. ആ പരിശീലനമാണ് ആര്‍എസ്എസിന് നല്‍കി കൊണ്ടിരിക്കുന്നത്. ഇതാണ് ആര്‍എസ്എസ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നു.''
''വര്‍ഗീയസംഘര്‍ഷങ്ങളിലൂടെ വളര്‍ന്ന് വരുമെന്നാണ് അവര്‍ കണക്കാക്കുന്നത്. അതിന്റെ ഭാഗമായി ആക്രമങ്ങള്‍ പെരുകി വരുന്നു. ഇത് വലിയൊരു വിഭാഗം ആളുകളില്‍ ഭീതിയുളവാക്കുന്നു. അവരോടാണ് ബിജെപി സര്‍ക്കാര്‍ പറഞ്ഞത്, നിങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ആകണമെങ്കില്‍ മതം ഏതാണെന്ന് പറയണമെന്ന്. മതാധിഷ്ടതമായ പൗരത്വം കൊണ്ടുവരാന്‍ തയ്യാറായി. ന്യൂനപക്ഷത്തെ അന്യവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.''
''രാജ്യത്തെ ഒരു ജനവിഭാഗത്തെയും അന്യവത്കരിക്കാന്‍ പാടില്ല. ഇന്ന് കാണുന്ന രാജ്യം ഒരു വിഭാഗം സൃഷ്ടിച്ചത് അല്ല, എല്ലാവര്‍ക്കും അതിന്റേതായ പങ്കുണ്ട്. അതാണ് ഇടതുപക്ഷം സ്വീകരിച്ച നിലപാട്. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. കോണ്‍ഗ്രസിന്റെ പല നാവുകളില്‍ നിന്നും ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയ ആശയങ്ങള്‍ക്കുള്ള പ്രോത്സാഹനമാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു കോണ്‍ഗ്രസ് അധ്യക്ഷന്‍ ഞാന്‍ വേണമെങ്കില്‍ ബിജെപിയില്‍ പോകുമെന്ന് പറഞ്ഞാല്‍ എന്താണ് അതിന്റെ അര്‍ത്ഥം. ഇതാണ് കോണ്‍ഗ്രസിന്റെ മനസ്.












Click it and Unblock the Notifications