കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരന് ചുട്ടമറുപടി, കേരളത്തിന്റെ നേട്ടങ്ങളെ ചിലര്‍ താഴ്ത്തി കെട്ടുന്നുവെന്ന് പിണറായി, വിശദീകരണം!!

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പേര് പറയാതെ ചുട്ടമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്താന്‍ ശ്രമിക്കുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. രോഗമുക്തിയില്‍ ദേശീയ തലത്തില്‍ തന്നെ കേരളം മുന്നിലാണെന്നും തെളിയിക്കപ്പെട്ടതാണ്. തെറ്റായ കണക്കുകളും വ്യാജ ആരോപണങ്ങളും ഉയര്‍ത്തി കേരളത്തിന്റെ മുന്നേറ്റത്തെ ഇകഴ്ത്തി കാണിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. വിമര്‍ശിച്ചവര്‍ കേരളത്തെ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദിക്കുക മാത്രമാണ് ചെയ്തതെന്ന കാര്യം ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

1

കേരളത്തിന്റെ കോവിഡ് പ്രതിരോധം വളരെ ശ്രദ്ധ നേടിയതാണ്. അത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതുമാണ്. ഐസിഎംആറിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് അംഗീകരിച്ചതാണ്. മറ്റുള്ളവരോട് കേരള മോഡല്‍ മാതൃകയാക്കണമെന്നും നിര്‍ദേശിച്ചു. ഇതെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. ആദ്യം ആലപ്പുവയിലെ വൈറോളജി ലാബ് മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. പിന്നീട് 15 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അഞ്ച് സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി. ഇവയെല്ലാം ഐസിഎംആര്‍ അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഐസിഎംആര്‍ വഴി ലഭിച്ച കിറ്റുകള്‍ക്ക് ഗുണനിലവാരം ഉണ്ടായിരുന്നില്ല. അത് ഉപയോഗിക്കേണ്ട എന്ന് ഐസിഎംആര്‍ തന്നെ നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താന്‍ കഴിയാതിരുന്നത്. രോഗം പടരുന്നുണ്ടോ എന്നറിയാനാണ് സെന്റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റ്. ഇങ്ങനെ നടത്തിയാണ് സമൂഹവ്യാപനം ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തിയത്. അതേസമയം നാളെ സമൂഹവ്യാപനം ഉണ്ടാകുകയേയില്ല എന്ന് ഉറപ്പ് പറയാനാകില്ലെന്നും പിണറായി പറഞ്ഞു. ഇന്നത്തെ നിലയില്‍ സമൂഹവ്യാപനം ഇല്ല എന്ന് മാത്രമാണ് പറയാനാവുക.

ഈ രോഗം ആര്‍ക്കെങ്കിലും ഒളിച്ച് വെക്കാന്‍ സാധിക്കില്ല. രോഗബാധിതര്‍ ചികിത്സിച്ചില്ലെങ്കില്‍ മരണത്തിന് കാരണമാകും. കേരളത്തില്‍ മരണനിരക്ക് കുറവാണ്. 0.5 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. 2.89 ശതമാനമാണ് ദേശീയ നിരക്ക് എന്ന് ആരോപണമുന്നയിക്കുന്നവര്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ പിണറായി സര്‍ക്കാരിനെതിരെ വിവിധ ചോദ്യങ്ങളും മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവും മുരളീധരന്‍ ഉന്നയിച്ചിരുന്നു. കേരളത്തില്‍ ടെസ്റ്റിംഗ് വളരെ പിന്നിലാണെന്നും, ചക്ക തലയില്‍ വീഴുമ്പോള്‍ കോവിഡ് സ്ഥിരീകരിക്കുന്നതാണോ കേരള മോഡലെന്നും മുരളീധരന്‍ പരിഹസിച്ചിരുന്നു.

English summary
kerala chief minister pinarayi vijayan indirectly attacks union minister v muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X