മേഘാലയയില്‍ കോണ്‍ഗ്രസിന്റെ പുതിയ തന്ത്രം, കേരളത്തിലെ ക്രിസ്ത്യന്‍ നേതാക്കള്‍ പ്രചാരണത്തിനിറങ്ങും

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: മേഘാലയയില്‍ പുതിയ തന്ത്രങ്ങളുമായി ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായതിനാല്‍ അവിടെ അതേ വിഭാഗത്തില്‍ പെട്ടവരെ കൂടുതലായി ഇറക്കി കളിക്കാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ മേഘാലയയില്‍ പ്രചാരണത്തിനെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. മേഘാലയയിലെ ക്രിസ്ത്യന്‍ വിഭാഗം ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. അതിനാല്‍ സംസ്ഥാനത്ത് ഭൂരിപക്ഷം നേടാനാവുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

1

60 നിയമസസഭാ സീറ്റുകളാണ് മേഘാലയയില്‍ ഉള്ളത്. കേരളത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി ജോസഫ്, എംപി ആന്റോ ജോസഫ്, എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരാണ് പ്രചാരണത്തിനായി മേഘാലയയിലെത്തുക. ഉമ്മന്‍ചാണ്ടിയായിരിക്കും ആദ്യം പ്രചാരണം നടത്തുക. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങളും ഇതിന് പിന്നിലുണ്ടെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ കോണ്‍ഗ്രസിന് ഇവിടെ 29 അംഗങ്ങളാണുള്ളത്. അതേസമയം കേരളത്തില്‍ നിന്നുള്ള ബിജെപി മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനാണ് മേഘാലയയില്‍ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത്.

2

ക്രിസ്ത്യന്‍ പ്രശ്‌നങ്ങളെ ബിജെപി അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. മുന്‍ മന്ത്രി തോമസ് ചാണ്ടി, മാണി സി കാപ്പന്‍ എന്നിവരോടും മേഘാലയയിലെത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി നാഗാലാന്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചസ് കൗണ്‍സിലും രംഗത്തെത്തിയിട്ടുണ്ട്. യേശുവിന്റെ ഹൃദയത്തില്‍ കുത്താന്‍ പറഞ്ഞവര്‍ക്ക് വോട്ടുചെയ്യരുതെന്നാണ് സഭയുടെ ആഹ്വാനം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബിജെപി അക്രമം അഴിച്ചുവിടുകയാണെന്നും അതോടൊപ്പം ബീഫ് നിരോധനം പോലുള്ള കാര്യങ്ങള്‍ കൊണ്ട് തങ്ങളെ കഷ്ടപ്പെടുത്തുകയാണെന്നും സഭ ആരോപിച്ചു.

English summary
kerala christian leaders to campaign in meghalaya

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്