ഹെലികോപ്റ്റര്‍ വിവാദം; മുഖ്യമന്ത്രിക്ക് പാരവെച്ചത് സിപിഐയോ?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഹെലികോപ്റ്ററില്‍ സഞ്ചരിച്ചതിന്റെ തുക ദുരിതാശ്വാസ നിധിയില്‍ നിന്നും കൈമാറിയ വിവാദത്തില്‍ മുഖ്യമന്ത്രിയെ പെടുത്തിയത് എല്‍ഡിഎഫില്‍ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. സിപിഐയുടെ കൈയ്യിലുള്ള റവന്യൂ വകുപ്പാണ് തുക നല്‍കാന്‍ ഉത്തരവിറക്കിയത്. ഇത് മുഖ്യമന്ത്രിയോ ഓഫീസോ അറിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന കലോത്സവം; പെണ്‍കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍; ഇത് പീഡനം

ഏറെ നാളായി നിലനില്‍ക്കുന്ന സിപിഎം സിപിഐ തര്‍ക്കത്തിന് കൂടുതല്‍ എരിവുപകരുന്നതാണ് ഇപ്പോഴത്തെ സംഭവം. ഏതു വകുപ്പാണ് മുഖ്യമന്ത്രി അറിയാതെ തുക അനുവദിച്ചതെന്നകാര്യം അന്വേഷിച്ചുവരികയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച വസ്തുത പുറത്തുവരും. സിപിഐ ആണ് മുഖ്യമന്ത്രിയെ വിവാദത്തിലാക്കിയതെങ്കില്‍ അത് വലിയ പ്രത്യാഘാതമാണ് മുന്നണിയിലുണ്ടാക്കുക.

minister

മുഖ്യമന്ത്രി വിഷയത്തില്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. വിവാദമായയുടന്‍ ഫണ്ട് നല്‍കുന്നത് മരവിപ്പിച്ചത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയില്ല. സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം കേന്ദ്ര സംഘത്തെ കാണാന്‍ തിരുവനന്തപുരത്തേക്ക് വരികയും പിന്നീട് തിരച്ചുപോകുകയും ചെയ്ത തുകയാണ് ഇപ്പോഴത്തെ വിവാദത്തിനിടയാക്കിയത്.

ഫണ്ട് വിവാദമായതോടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ടുലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കിയേക്കും. തീരുമാനം വ്യാഴാഴ്ചത്തെ സെക്രട്ടേറിയേറ്റ് യോഗത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ പ്രശ്‌നം അവസാനിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kerala CM tapped disaster fund for private chopper ride

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്