Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനിയും ജനത്തെ ഉപദ്രവിയ്ക്കുന്നതെന്തിനാ'? ബാലകൃഷ്ണ പിള്ള മത്സരിയ്ക്കുന്നില്ല

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ താനില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള. താന്‍ മത്സരിയ്ക്കാനില്ലെന്ന് ഏറെക്കാലം മുമ്പ് തന്നെ പാര്‍ട്ടിയോടും ഇടത് മുന്നണിയോടും പറഞ്ഞിരുന്നുവെന്നും ബാലകൃഷ്ണ പിള്ള .

പത്തനാപുരത്തെ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് തീരുമാനിയ്ക്കുമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. കൊട്ടാരക്കര സീറ്റ് കിട്ടാത്തതിന്റെ കൊതിക്കെറുവൊന്നുമല്ല ഇത്. ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകുമെന്ന് പ്രതീക്ഷിച്ച് രാഷ്ട്രീയത്തില്‍ വന്നയാളല്ല താനെന്നും പിള്ള. എന്നാല്‍ എല്ലാമായി .

Balakrishna Pillai

ഇനിയും ജനത്തെ ഉപദ്രവിയ്ക്കുന്നതെന്തിനാണെന്നും പിള്ള ചോദിയ്ക്കുന്നു . അഴിമതിയുടെ കൂത്തരങ്ങായി യുഡിഎഫ് മാറിയെന്നും പിള്ള വിമര്‍ശിച്ചു . സര്‍ക്കാരിനെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പെന്നും പിള്ള പറഞ്ഞു. പത്തനാപുരത്ത് പിള്ളയുടെ മകനും കേരള കോണ്‍ഗ്രസ് (ബി )നേതാവും ചലച്ചിത്ര താരവുമായ ഗണേഷ് കുമാര്‍ മത്സരിയ്ക്കുമെന്നാണ് സൂചന .

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജഗദീഷും പത്തനാപുരത്ത് മത്സരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട് . പല മുന്നണികളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം ഇനിയും പൂര്‍ത്തിയാകാത്തതിനാല്‍ തിരഞ്ഞെടുപ്പിന്റെ പൂര്‍ണമായ ചിത്രം ലഭിയ്ക്കാന്‍ ഇനിയും വൈകിയേക്കും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+