ജോസഫിനൊപ്പം തുടർന്നിട്ട് കാര്യമില്ല.. നേതാക്കൾ ജോസ് പക്ഷത്തേക്ക്? ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തി?
കോട്ടയം; കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നേതാക്കൾ തമ്മിലുള്ള ഭിന്നതകൾ രൂക്ഷമായിരിക്കുകയാമണ്. മോൻസ് ജോസഫിനും ജോയ് എബ്രഹാമിനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നൽകിയതിനെതിരെ ഫ്രാൻസിസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നീ നേതാക്കൾ രംഗത്തെത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം.
അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായതോടെ പാർട്ടിയിൽ സംഘടന തിരഞ്ഞെടുപ്പ് നടത്തി പരിഹാരം കണ്ടെത്താനുള്ള നീക്കത്തിലാണ് പിജെ ജോസഫ്.അതിനിടെ ജോസഫ് പക്ഷത്തെ നീക്കങ്ങൾ മുതലെടുക്കാനുള്ള ഒരുക്കങ്ങൾ ജോസ് കെ മാണി വിഭാഗവും ആരംഭിച്ചിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്
പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

കേരള കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തിരിച്ചടിയേറ്റതിനെ തുടര്‍ന്ന് നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പിജെ ജോസഫ് വിഭാഗം പിസി തോമസ് വിഭാഗവുമായി ലയിച്ചിരുന്നു.ലയനത്തിന് ജോസഫ് വിഭാഗത്തിലെ നേതാക്കളിൽ പലർക്കും താത്പര്യമുണ്ടായിരുന്നില്ലേങ്കിലും ചിഹ്ന പ്രശ്നം മറികടക്കാനായിരുന്നു തിരുമാനം.

ഒടുവിൽ ലയനം പൂർത്തിയാക്കി പാർട്ടി പദവികൾ വീതം വെച്ചു. ഇതോടെയാണ് നേതാക്കളിൽ പലരും ഇടഞ്ഞത്. എൽഡിഎഫ് വിട്ട് ജോസഫ് വിഭാഗത്തിനൊപ്പം നിലയുറച്ച ഫ്രാൻസിസ് ജോർജ് ആയിരുന്നു ആദ്യം പ്രതിഷേധം ഉയർത്തിയത്.
തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നായിരുന്നു ഫ്രാൻസിസ് ജോർജ് പരാതിപ്പെട്ടത്. പാർട്ടിയിൽ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനമായിരുന്നു അദ്ദേഹത്തിന് നൽകിയത്.

അതേമയം മോൻസ് ജോസഫിനും ജോയ് എബ്രഹാമിനും കൂടുതൽ പരിഗണന ലഭിച്ചുവെന്നും ഫ്രാൻസിസ് ജോർജ് കുറ്റപ്പെടുത്തിയിരുന്നു. മോൻസാണ് പാർട്ടിയിലെ എക്സിക്യൂട്ടീവ് ചെയർമാൻ.തിരുമാനത്തിൽ വിയോജിച്ച് ഫ്രാൻസിസ് ജോർജ് ഇതുവരെ പദവി ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. ഫ്രാൻസിസ് ജോർജിനെ കൂടാതെ മുതിർന്ന നേതാക്കളായ ഉണ്ണിയാടനും ജോണി നെല്ലൂരും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.ഇരുവർക്കും ഡെപ്യൂട്ടി ചെയർമാൻ സ്ഥാനമാണ് ലഭിച്ചത്. ഈ നേതാക്കളും പദവി ഏറ്റെടുത്തിട്ടില്ല.

അതേസമയം കഴിഞ്ഞ ദിവസം പിജെ ജോസഫിന്റെ വീട്ടിൽ നടന്ന യോഗത്തിലും മോന്‍സ് ജോസഫിന്‍റെയും ഫ്രാന്‍സിസ് ജോര്‍ജിന്‍റെയും നേതൃത്വത്തില്‍ നേതാക്കൾ ഇരുവിഭാഗങ്ങളിലായി ചേരി തിരിഞ്ഞ് പ്രതിഷേധം ഉയർത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതോടെ കേരള കോൺഗ്രസിൽ മറ്റൊരു പിളർപ്പ് ഉണ്ടാകുമോയെന്നുള്ള ചർച്ചകളും സജീവമായിട്ടുണ്ട്.

അതിനിടെ ജോസഫ് വിഭാഗത്തിലെ തർക്കങ്ങൾ മുതലെടുത്ത് രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാനുള്ള കരുനീക്കങ്ങൾ ജോസ് കെ മാണി വിഭാഗവും ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഇടഞ്ഞ് നിൽക്കുന്ന നേതാക്കളിൽ പലരും ഇതിനോടകം തന്നെ ജോസ് വിഭാഗവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

ഭാരവാഹികളുടെ കാര്യത്തിൽ കോൺഗ്രസിനെ പോലും മറികടന്ന സാഹചര്യത്തിൽ ഇനിയും ജോസഫിനൊപ്പം നിന്നിട്ട് കാര്യമില്ലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. ഈ ഘട്ടത്തിലാണ് ജോസ് പക്ഷത്തേക്ക് മടങ്ങാൻ പലരും തയ്യാറെടുക്കുന്നത്. ജോസഫ് പക്ഷത്ത് നിന്ന് വരുന്നവർക്ക് അർഹമായ പരിഗണന നൽകുമെന്ന പ്രഖ്യാപനം ജോസ് കെ മാണിയും നടത്തിയിട്ടുണ്ട്.
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications