പിന്തുണച്ചത് ബിജെപിയും കെസിബിസിയും മാത്രം; ലൗ ജിഹാദില്‍ പിന്മാറി ജോസ് കെ മാണി, ഇടതുമുന്നണിക്കൊപ്പം
കോട്ടയം: ലൗജിഹാദ് വിവാദത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പിന്‍മാറി. ഇടതുമുന്നണിയുടെ നിലപാടാണ് തനിക്ക് ഇക്കാര്യത്തിലുള്ളതെന്ന് അദ്ദേഹം തിരുത്തി. ലൗ ജിഹാദ് വിഷയം പരിശോധിക്കണമെന്നാണ് കഴിഞ്ഞ ദിവസം ജോസ് കെ മാണി പറഞ്ഞിരുന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രൂക്ഷമായ വിമര്‍ശനമാണ് ജോസിനെതിരെ ഉന്നയിച്ചത്. പ്രതികരണം ജോസ് കെ മാണിയോട് തന്നെ ചോദിക്കൂ എന്നായിരുന്നു മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ടുകളില്‍ വിള്ളല്‍ വീഴുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ടായി. ഇതോടെയാണ് ജോസ് നിലപാട് മാറ്റിയത്. ഇടതുപക്ഷ നിലപാടിനൊപ്പമാണ് താനും പാര്‍ട്ടിയുമുള്ളത്. സര്‍ക്കാരിന്റെ വികസന പദ്ധതികളാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. അതിനുള്ള സ്വീകാര്യത തകര്‍ക്കാനാണ് ഇത്തരം വിവാദങ്ങള്‍ ചര്‍ച്ചയാക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
ലൗ ജിഹാദ് വിഷയത്തില്‍ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്നും വിഷയം പരിശോധിച്ച് വ്യക്തത വരുത്തണമെന്നുമാണ് ജോസ് കെ മാണി ഞായറാഴ്ച പറഞ്ഞത്. യാഥാര്‍ഥ്യമുണ്ടോ എന്ന് പരിശോധിക്കണം. പൊതുസമൂഹം വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. ഇതിനെ പിന്തുണച്ച് കെസിബിസിയും ബിജെപിയും രംഗത്തുവന്നു.
സൂയസ് കനാലിൽ വഴി മുടക്കിയ എവർ ഗിവൺ കപ്പൽ വീണ്ടും ചലിച്ച് തുടങ്ങി, ചിത്രങ്ങൾ കാണാം
എന്നാല്‍ ഇടതുമുന്നണിയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നതോടെ ജോസ് കെ മാണി നിലപാട് മാറ്റുകയയിരുന്നു. നേരത്തെ കേരളത്തില്‍ ലൗജിഹാദ് വിഷയം സജീവ ചര്‍ച്ചയായ വേളയില്‍ ഹൈക്കോടതി അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നു. ഒന്നിലധികം തവണ പോലീസ് അന്വേഷിക്കുകയും ലൗജിഹാദ് എന്നത് കേരളത്തില്‍ ഇല്ലെന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ആരോപണം ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.
തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications