• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കേരള കോണ്‍ഗ്രസിന്റെ ശക്തി വാഴൂര്‍ സോമനോട് ചോദിച്ചാല്‍ മതി'; 15 ലേറെ സീറ്റുകളില്‍ നേട്ടം ചെയ്തു

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമാണ് എല്‍ഡിഎഫിന് ഉണ്ടാക്കിയിരുന്നുവെന്ന വിലയിരുത്തലായിരുന്നു സിപിഎം നടത്തിയത്. എന്നാല്‍ ഇതിനെ പാടെ തള്ളുന്ന തരത്തിലുള്ളതയായിരുന്നു സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ് എം വന്നതുകൊണ്ട് ഒരിടത്തും പ്രത്യേകിച്ചുള്ള നേട്ടം മുന്നണിക്ക് ഉണ്ടായില്ലെന്നായിരുന്നു അവരുടെ വിലയിരുത്തല്‍.

മാത്രവുമല്ല, അങ്ങനെ എന്തെങ്കിലും നേട്ടം അവകാശപ്പെടാന്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് പാലായിലും കടുത്തുരുത്തിയിലും പരാജയപ്പെട്ടെന്നും സിപിഐ ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിപി​ഐ റിപ്പോര്‍ട്ടിനെതിരെ അതിശക്തമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ്.

2022 ല്‍ യുപി ബിജെപിക്ക് കഠിനമാകും; കോണ്‍ഗ്രസും വലിയ മുന്നേറ്റമുണ്ടാക്കാവുന്നവരുടെ നിരയില്‍: പ്രവചനം2022 ല്‍ യുപി ബിജെപിക്ക് കഠിനമാകും; കോണ്‍ഗ്രസും വലിയ മുന്നേറ്റമുണ്ടാക്കാവുന്നവരുടെ നിരയില്‍: പ്രവചനം

കേരള കോണ്‍ഗ്രസ് എം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐയുടെ റിപ്പോര്‍ട്ട് ബാലിശമെന്നാണ് കേരളാ കോണ്‍ഗ്രസ് തുറന്നടിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ സാന്നിന്ധ്യമുള്ളതുകൊണ്ട് വിജയിച്ച നിരവധി സീറ്റുകള്‍ ഉണ്ടെന്നാണ് പാര്‍ട്ടി ഉന്നതാധികാര സമിത അഭിപ്രായപ്പെടുന്നത്. എക്കാലത്തും യുഡിഎഫിനൊപ്പം നില്‍ക്കുന്ന ജില്ലയായിരുന്നു കോട്ടയം. എന്നാല്‍ ഇത്തവണ അത് മാറിയത് കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തോടെയാണ്.

എന്താ ചെയ്യ മഴ കണ്ടാല്‍ നനയ​ണം: പുത്തന്‍ ചിത്രങ്ങളുമായി നടി അമേയ മാത്യു

കോട്ടയത്ത്

കോട്ടയത്ത് 2016 ല്‍ ആകെയുള്ള 9 സീറ്റില്‍ 2 ഇടത്ത് മാത്രമായിരുന്നു ഇടതുമുന്നണിക്ക് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ ഇത്തവണ പാലായിലും കടുത്തുരുത്തിയിലും പരാജയപ്പെട്ടെങ്കില്‍ 5 സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചു. പുഞ്ഞാറും കാഞ്ഞിരപ്പള്ളിയും കാഞ്ഞിരപ്പള്ളിയും പിടിക്കാന്‍ സാധിച്ചത് കേരള കോണ്‍ഗ്രസിന്റെ വരവോടെയാണ്. 2016 ല്‍ എല്‍ഡിഎഫ് വിജയിച്ച സീറ്റുകളായിരുന്നെങ്കിലും വൈക്കത്തും ഏറ്റുമാനൂരിലും കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം ഗുണം ചെയ്തു.

ഇടുക്കി

പാര്‍ട്ടിയുടെ വരവ് എല്‍ഡിഎഫിന് ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞ മറ്റൊരു ജില്ല ഇടുക്കിയാണ്. ഇടുക്കി സീറ്റ് ഇത്തവണ എല്‍ഡിഎഫിലേക്ക് എത്തിയപ്പോള്‍ പീരുമേട് ഉള്‍പ്പടേയുള്ള സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതിന് പിന്നിലും കേരള കോണ്‍ഗ്രസ് വോട്ടുകള്‍ നിര്‍ണ്ണായകമായി. സ്റ്റീഫന്‍ ജോര്‍ജ് ഇത് പരസ്യമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. കേരള കോൺഗ്രസിന്റെ സ്വാധീനം എന്തെന്നറിയണമെങ്കിൽ വാഴൂർ സോമൻ എംഎൽഎയോട് ചോദിച്ചാൽ മതിയെന്നായിരുന്നു സ്റ്റീഫന്‍ ജോര്‍ജിന്റെ പ്രതികരണം.

എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍

കണ്ടെത്തല്‍ ശരിയല്ല

തൊടുപുഴയില്‍ പിജെ ജോസഫിന്റെ വോട്ട് കുത്തനെ കുറഞ്ഞു. ദേവികുളത്തും സഹായകരമായി. ഇവയ്ക്ക് പുറമെ പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലും സീറ്റ് നിലനിര്‍ത്തുന്നതിലും മുന്നണി മാറ്റം ഗുണം ചെയ്തിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാലായിലും കടുത്തുരുത്തിയിലും പരാജയപ്പെട്ടു എന്നുള്ളത് ശരിയാണ്. എന്നാല്‍ ഈ തോല്‍വിയില്‍ മുന്നണിക്ക് ഉത്തരവാദിത്തമില്ലെന്ന സിപിഐയുടെ കണ്ടെത്തല്‍ ശരിയല്ല. സിപിഎം പോലും ഇത്തരമൊരു ആരോപണം മുന്നോട്ട് വെച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അഭിപ്രായപ്പെടുന്നു.

അടിസ്ഥാന രഹിതം

കേരളാകോൺഗ്രസിനെതിരെ അടക്കമുള്ള സിപിഐയുടെ വിമർശനം വ്യക്തിനിഷ്ടവും അടിസ്ഥാന രഹിതവുമാണെന്ന് ജോസ് കെ മാണി യോഗത്തിൽ നിലപാടെടുത്തു. സിപിഎമ്മിനെതിരെ അവര്‍ വിമര്‍ശനം ഉന്നയിക്കുന്നു. ജയിക്കുന്ന സീറ്റുകളിലെ ക്രെഡിറ്റ് സ്വന്തമായി ഏറ്റെടുത്ത ശേഷം പരാജയപ്പെടുന്നവയുടെ ക്രെഡിറ്റ് മറ്റ് വ്യക്തികളുടെ തലയില്‍ കെട്ടിവെയ്ക്കുകയാണ്. കേരള കോണ്‍ഗ്രസ് ഉള്ളപ്പോള്‍ ഇടതുമുന്നണിയിലെ സ്ഥാനം നഷ്ടമാകുമോയെന്ന ഭയമാണ് ചിലര്‍ക്കെന്നും കേരള കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.

സ്റ്റീഫന്‍ ജോര്‍ജ്

കുറച്ചുകൂടി രൂക്ഷമായ രീതിയിലായിരുന്നു സ്റ്റീഫന്‍ ജോര്‍ജിന്റെ വിമര്‍ശനം. ഇടത് മുന്നണിയിൽ എത്തിയിട്ടും സിപിഐക്ക് കേരള കോൺഗ്രസിനോടുള്ള സമീപനം യുഡിഎഫിൽ ഉള്ള കാലത്ത് ഉണ്ടായിരുന്നത് പോലെയാണ്. മികച്ച ജനകീയ അടിത്തറയുള്ള നേതാവാണ് ജോസ് കെ മാണി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വോട്ട് ഇരട്ടിക്കുകയാണ് ചെയ്തത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം പല സീറ്റുകളിലും എല്‍ഡിഎഫിന് ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

cmsvideo
  Congress leader KP Anilkumar quits party, joins CPM

   വിജയ്‌യുടെ ജാതിയും മതവും തമിഴനാണ്; സ്കൂളില്‍ ചേര്‍ത്ത സംഭവം വെളിപ്പെടുത്തി പിതാവ് വിജയ്‌യുടെ ജാതിയും മതവും തമിഴനാണ്; സ്കൂളില്‍ ചേര്‍ത്ത സംഭവം വെളിപ്പെടുത്തി പിതാവ്

  സാരിയില്‍ അതീവ സുന്ദരിയായ ഹണി റോസ്: മലയാളികളുടെ ഇഷ്ടതാരത്തിന്റെ ചിത്രങ്ങള്‍

  English summary
  Kerala Congress m rejects CPI's kerala Assembly election 2021 review report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X