കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് അരുത്, കേരള കോണ്‍ഗ്രസിനാകാം... എന്താണെന്ന് പറയാമോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പല വിഷയങ്ങളിലും ഇരട്ടത്താപ്പ് കാണിക്കാറുണ്ട്. സിപിഎമ്മെന്നോ, കോണ്‍ഗ്രസെന്നോ, മുസ്ലീം ലീഗെന്നോ, കേരള കോണ്‍ഗ്രസ് എന്നോ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. എന്നാല്‍ ജനങ്ങള്‍ ഈ നിലപാടുകളൊന്നും അത്ര പെട്ടെന്ന് മറക്കാറില്ലെന്നതാണ് സത്യം.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം പാര്‍ട്ടിതല അന്വേഷണ കമ്മീഷനെ വച്ചപ്പോള്‍ അതിനെ ഏറെ പരിഹസിച്ചവരായിരുന്നു കേരള കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടി അന്വേഷണം നടത്തി എന്ത് കണ്ടെത്തുമെന്നായിരുന്നു ചോദ്യം. എന്നാല്‍ ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ അവരും സിപിഎമ്മിന്റെ വഴിയേ പോവുകയാണ്.

കെഎം മാണിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തെക്കുറിച്ചന്വേഷിക്കാന്‍ എന്തായാലും കേരള കോണ്‍ഗ്രസിന് പദ്ധതിയില്ല. തങ്ങളുടെ നേതാവ് കൈക്കൂലി വാങ്ങിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പാണ്. അതുകൊണ്ട് കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ആലോചിക്കാനാണ് പാര്‍ട്ടി തീരുമാനം.

ഇതിനായി ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി തീരുമാനമെടുത്തു. രാഷ്ട്രീയപരമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും കമ്മീഷന്‍ പരിശോധിക്കും.

TP Chandrasekharan

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുകയാണെന്ന് യോഗത്തിന് ശേഷം വര്‍ക്കിങ് ചെയര്‍മാനും മന്ത്രിയുമായ പിജെ ജോസഫ് പറഞ്ഞു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ എന്തെങ്കിലും നിര്‍ണായക ണ്ടെത്തല്‍ നടത്തിയാല്‍, അത്യാവശ്യമെങ്കില്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും പിജെ ജോസഫ് പറഞ്ഞു.

English summary
Kerala Congress M to form a Party Enquiry Commission in Bar Bribe Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X