പിറവത്ത് ജോസിന് വന്‍ തിരിച്ചടി, കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ പാര്‍ട്ടി വിട്ടു, സീറ്റ് ജോസ് വിറ്റു!!
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന് ഇറങ്ങും മുമ്പ് കേരളാ കോണ്‍ഗ്രസ് എമ്മിന് വന്‍ തിരിച്ചടി. പിറവത്ത് പാര്‍ട്ടിയുടെ പ്രമുഖനായ കൗണ്‍സിലര്‍ പാര്‍ട്ടി വിട്ടിരിക്കുകയാണ്. ജോസഫ് ഗ്രൂപ്പില്‍ നിന്നടക്കം നിരവധി പേര് ജോസിനൊപ്പം എത്തി കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഈ തിരിച്ചടി. പാര്‍ട്ടിയിലെ പൊട്ടിത്തെറി എല്‍ഡിഎഫിന് കൂടി ആശങ്ക നല്‍കുന്നതാണ്. യൂത്ത് ഫ്രണ്ട് നേതാവും പിറവം നഗരസഭാ കൗണ്‍സിലറുമായ ജില്‍സ് പെരിയപുറമാണ് പാര്‍ട്ടി വിട്ടത്. പിറവത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയാണ് കേരള കോണ്‍ഗ്രസില്‍ നിന്ന് ജില്‍സ് പുറത്തേക്ക് പോയത്. സീറ്റില്‍ പേമെന്റ് വരെ നടന്നു എന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് നേരത്തെ പിറവത്തേക്ക് പരിഗണിച്ചിരുന്ന നേതാവ് ജില്‍സ്. പണവും ജാതിയും നോക്കിയാണ് സീറ്റ് വിഭജനം നടത്തിയതെന്ന് ജില്‍സ് ആരോപിക്കുന്നു. പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്ന് ജില്‍സ് ആരോപിക്കുന്നു. നിലവില്‍ യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ജില്‍സ്. അതേസമയം കേരള കോണ്‍ഗ്രസ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി സിന്ധുമോള്‍ ജേക്കബിനെയാണ് കൊണ്ടുവന്നിരിക്കുന്നത്. സിന്ധുമോളം നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് സിപിഎം പരിഗണിച്ച് നേതാവാണ്. പാര്‍ട്ടിയില്‍ ഇല്ലാത്ത സിന്ധുമോള്‍ക്ക് സീറ്റ് നല്‍കിയത് ചൂണ്ടിക്കാണിച്ചാണ്, സീറ്റ് വിറ്റുവെന്ന ആരോപണം ജില്‍സ് ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ വരെ തന്നെയാണ് പരിഗണിച്ചിരുന്നതെന്ന് ജില്‍സ് പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കോടികള്‍ക്കാണ് വിറ്റതെന്ന് അദ്ദേഹം ആരോപിക്കുന്നു. താന്‍ കത്തോലിക്കനാണ്. അതുകൊണ്ട് സീറ്റ് നല്‍കാനാവില്ലെന്ന് ജോസ് കെ മാണി തന്നോട് പറഞ്ഞു. ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗക്കാരനെ പിന്തുണയ്ക്കാനാണ് തന്നോട് ജോസ് ആവശ്യപ്പെട്ടത്. പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞാണ് സിപിഎമ്മുകാരിക്ക് സീറ്റ് നല്‍കിയത്. കേരള കോണ്‍ഗ്രസ് പതിമൂന്ന് സീറ്റുകളിലും പരാജയപ്പെടുമെന്നും ജില്‍സ് പറഞ്ഞു. അതേസമയം സിപിഎം അംഗമായ സിന്ധുമോള്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്.
Recommended Video
ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം
അതേസമയം കേരള കോണ്‍ഗ്രസ് കുറ്റ്യാടിയിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കുറ്റ്യാടിയില്‍ പരസ്യ പ്രതിഷേധം നടക്കുന്നുണ്ട്. കേരള കോണ്‍ഗ്രസുമായി സിപിഎം ഇക്കാര്യം സംസാരിച്ച് കഴിഞ്ഞു. കുറ്റ്യാടി സീറ്റില്‍ പുനരാലോചനയ്ക്കാണ് സിപിഎം ശ്രമിക്കുന്നത്. എംവി ഗോവിന്ദന് പറഞ്ഞിരിക്കുന്നത് യാതൊരു ചര്‍ച്ചയുമില്ലെന്നാണ്. അതേസമയം തിരുവമ്പാടിയിലാണ് ജോസിന്റെ നോട്ടം. എന്നാല്‍ തിരുവമ്പാടി സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് പ്രശ്നം. പേരാമ്പ്ര നല്‍കാനാണ് സാധ്യത. നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. പ്രതിഷേധങ്ങളില്‍ സിപിഎം അന്വേഷണം നടത്തുന്നുണ്ട്.
നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications