• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോസിന് ഒരു മന്ത്രിസ്ഥാനം മാത്രം, എല്‍ഡിഎഫില്‍ പരിഹാര ഫോര്‍മുല ഇങ്ങനെ, സിപിഎമ്മിന് ഒന്ന് കുറയും

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് മന്ത്രിസഭയില്‍ വിചാരിച്ച പ്രാതിനിധ്യം കിട്ടിയേക്കില്ല. അഞ്ചിലേറെ കക്ഷികള്‍ പുറത്തുനില്‍ക്കുന്നത് സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ട് സിപിഎം അടക്കമുള്ളവര്‍ വലിയ അഡ്‌ജെസ്റ്റ്‌മെന്റ് നടത്തിയാണ് മന്ത്രിസ്ഥാനം നല്‍കുന്നത്. എല്‍ജെഡിക്ക് അടക്കം നിര്‍ദേശം നല്‍കി കഴിഞ്ഞു. ജോസിനായി സിപിഎം പരിഹാര ഫോര്‍മുലയും തയ്യാറാക്കിയിട്ടുണ്ട്. ഇത് കേരള കോണ്‍ഗ്രസ് എം അംഗീകരിക്കാനും സാധ്യതയുണ്ട്.

ജോസിന്റെ പ്രതീക്ഷ

ജോസിന്റെ പ്രതീക്ഷ

മധ്യകേരളത്തിലെ ഇടതുമുന്നണിയുടെ മികച്ച വിജയത്തില്‍ വലിയ പ്രതീക്ഷയിലായിരുന്നു ജോസ് വിഭാഗം. രണ്ട് മന്ത്രിസ്ഥാനമാണ് ജോസ് ആവശ്യപ്പെട്ടിരിക്കുന്നത്. അനുകൂല നിലപാട് ഇടതുമുന്നണി നേതാക്കളില്‍ നിന്ന് കിട്ടിയെന്നും ജോസ് പറയുന്നു. അഞ്ച് സീറ്റുകള്‍ കേരള കോണ്‍ഗ്രസ് നേടിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലായി ഇടതുമുന്നണിക്ക് 14 സീറ്റാണ് കിട്ടിയത്. ന്യൂനപക്ഷ വോട്ട് വിഹിതവും നാല് ശതമാനം കൂടി. ഇതെല്ലാം കേരള കോണ്‍ഗ്രസിന്റെ ശക്തികൊണ്ടാണെന്ന് ജോസ് കരുതുന്നു.

കേരള കോണ്‍ഗ്രസ് നിരാശപ്പെടും

കേരള കോണ്‍ഗ്രസ് നിരാശപ്പെടും

ഒരു മന്ത്രിസ്ഥാനമേ ലഭിക്കാന്‍ ഇടയുള്ളൂ എന്ന സൂചന കേരള കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്. ഇത് റോഷി അഗസ്റ്റിന്‍ തന്നെയാവാനാണ് സാധ്യത. എന്‍ ജയരാജ് മാറികൊടുക്കാന്‍ തയ്യാറാണ്. ജോസിന് കൂടുതല്‍ താല്‍പര്യവും റോഷി മന്ത്രിയാവണമെന്നാണ്. അതേസമയം സിപിഐ ക്യാബിനറ്റ് പദവിയിലുള്ള ചീഫ് വിപ്പ് സ്ഥാനവും വിട്ടുകൊടുക്കും. സിപിഐയുടെ പക്കലുള്ള ഈ പദവി ജോസ് പക്ഷത്തിന് നല്‍കാനാണ് സാധ്യത. അത് ജയരാജിനോ പ്രമോദ് നാരായണനോ നല്‍കാനാണ് സാധ്യത.

ഇനിയുള്ള സാധ്യതകള്‍

ഇനിയുള്ള സാധ്യതകള്‍

ചെറുകകക്ഷികളെ പുറത്തിരുത്തണ്ട എന്നാണ് സിപിഎം നിലപാട്. ആറ് പാര്‍ട്ടികളാണ് അത്തരത്തിലുള്ളത്. ഇപ്പോഴത്തെ പ്രശ്‌നം തീരുകയാണെങ്കില്‍ മന്ത്രിമാരുടെ എണ്ണം സിപിഎം കുറയ്ക്കും. ഒരെണ്ണമാണ് കുറയ്ക്കുക. എന്നാല്‍ ഇത് സ്വീകാര്യമായില്ലെങ്കില്‍ ആറ് പേരും പുറത്ത് നില്‍ക്കേണ്ടി വരുമെന്നാണ് സിപിഎം സൂചിപ്പിക്കുന്നത്. ഇവിടെയാണ് ജോസിനുള്ള സാധ്യത തെളിയുന്നത്. രണ്ട് കക്ഷികള്‍ മാറി നിന്നാല്‍ കൂടുതല്‍ മന്ത്രി സ്ഥാനം കിട്ടുമെന്ന പ്രതീക്ഷ കേരള കോണ്‍ഗ്രസിനുണ്ട്.

ദള്‍ ലയനം വേണം

ദള്‍ ലയനം വേണം

ജനതാദളിനോടും ലോക് താന്ത്രിക് ജനതാദളിനോടും എത്രയും വേഗം ലയനം നടത്താനാണ് സിപിഎം ആവശ്യപ്പെട്ടത്. ഇവര്‍ രണ്ട് പേരായി നിന്നാല്‍ ഓരോ മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്ന് കൃത്യമായി തന്നെ സിപിഎം അറിയിച്ചിട്ടുണ്ട്. രണ്ട് പാര്‍ട്ടികള്‍ ലയിച്ചാല്‍ ഇവര്‍ക്ക് ഒരു മന്ത്രിസ്ഥാനം ലഭിക്കും. ലയനത്തിന് ശ്രമിക്കാമെന്ന് ദളുകള്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇവര്‍ ലയിച്ചാല്‍ പിന്നെ ഏകാംഗ കക്ഷികള്‍ അഞ്ചെണ്ണേയുള്ളൂ. അത് പ്രശ്‌നങ്ങളെ വീണ്ടും കുറയ്ക്കും.

കോവൂര്‍ വരാനിടയില്ല

കോവൂര്‍ വരാനിടയില്ല

കോവൂര്‍ കുഞ്ഞുമോന്‍ ഇത്തവണയും മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ സാധ്യതയില്ല. കാരണം അദ്ദേഹം ഇടതുമുന്നണിയിലെ ഘടകകക്ഷിയല്ല. മുന്നണിക്ക് പുറത്ത് നിര്‍ത്തി സഹകരിപ്പിക്കുന്ന കുഞ്ഞുമോനെ അക്കാരണം കൊണ്ട് തന്നെ പുറത്തിരുത്താം. കടന്നപ്പള്ളി രാമചന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെബി ഗണേഷ് കുമാര്‍, ആന്റണി രാജു എന്നിവരാണ് പിന്നീടുള്ളത്. ഇവരെ എല്ലാവരെയും ഉള്‍പ്പെടുത്തണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ഗണേഷ് കുമാര്‍ എന്തായാലും ഉണ്ടാവുമെന്നാണ് സൂചന.

ജോസിന് രണ്ട് വേണം

ജോസിന് രണ്ട് വേണം

രണ്ട് മന്ത്രിമാരെ ജോസ് കെ മാണി പക്ഷത്തിന് ആവശ്യമുണ്ട്. ഇതില്‍ കോണ്‍ഗ്രസ് എസിനെയും ജനാധിപത്യ കേരള കോണ്‍ഗ്രസിനെയും ഒഴിവാക്കിയാല്‍ ഒരു മന്ത്രിസ്ഥാനത്തിനുള്ള സാധ്യത കൂടി കേരള കോണ്‍ഗ്രസിന് ലഭിക്കും. എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തേണ്ട എന്ന നിലപാടിലാണ് ജോസ് കെ മാണി. ജയരാജ് കൂടി മന്ത്രിസഭയില്‍ വന്നാല്‍ മൂന്നാം കക്ഷിയെന്ന ലേബല്‍ ഉറപ്പിക്കാം. ഇല്ലെങ്കില്‍ ഏകാംഗ പാര്‍ട്ടികളും അഞ്ച് എംഎല്‍എമാരുള്ള തങ്ങളുടെ പാര്‍ട്ടിക്കും ഒരേ സീറ്റെന്ന നില വരും. അത് കേരള കോണ്‍ഗ്രസിനെ ചെറിയ തോതില്‍ ദുര്‍ബലമാക്കും.

84 സീറ്റുകള്‍ ഉണ്ട്

84 സീറ്റുകള്‍ ഉണ്ട്

സിപിഎമ്മിനും സിപിഐക്കുമായി 84 സീറ്റുകള്‍ ഉണ്ട്. അതുകൊണ്ട് ആരുടെയും വിമത നീക്കം പ്രശ്‌നമല്ല. പക്ഷേ ചെറുകക്ഷികളെ തഴഞ്ഞെന്ന് വരുത്താന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. കലഹം ഒഴിവാക്കാനാണ് നീക്കം. വിവിധ കക്ഷികളെ നാല് മുതല്‍ മൂന്ന് ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് കാണും. എല്‍ഡിഎഫ് യോഗത്തിന് മുമ്പ് സിപിഐയുമായും ഒരു തവണ കൂടിക്കാഴ്ച്ച നടത്തും. അതിന് ശേഷമായിരിക്കും മന്ത്രിസഭാ വിഭജനം. മന്ത്രിസഭാംഗങ്ങളുടെ എണ്ണം ഇരുപതില്‍ നിന്ന് 21 ആയി ഉയര്‍ത്താനാണ് നീക്കം. സിപിഎമ്മിന് 12 മന്ത്രിമാരുണ്ടാവും. സിപിഐക്ക് നാലും. ഊഴം വെച്ച് നല്‍കുന്ന സാധ്യതയും മുന്നിലുണ്ട്.

English summary
kerala congress may get only one ministerial berth, but chief whip post also waiting for them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X