സിപിഎം കേരള ഘടകത്തിന് ഇടുങ്ങിയ ചിന്താഗതി: ഉമ്മന്‍ചാണ്ടി

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് വിശാല മതേതര മുന്നണിയുണ്ടാകേണ്ടതിന്റെ ആവശ്യകത സിപിഎം മനസിലാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഊര്‍ങ്ങാട്ടിരി കല്ലരട്ടിക്കലില്‍ കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിപിഎമ്മിന്റെ കേരള ഘടകം ഇടുങ്ങിയ ചിന്താഗതി വെച്ചു പുലര്‍ത്തുന്നവര്‍ ആണെന്നും അതിന് കുട പിടിക്കുന്ന വിവേകമില്ലായ്മയാണ് പ്രകാശ് കാരാട്ടും കൂട്ടരും ചെയ്യുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

chandi

കല്ലരട്ടിക്കലില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു


മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സിടി റഷീദ് അധ്യക്ഷത വഹിച്ചു.മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കോയസ്സന്‍, സബീന കണ്ണനാരി, ഒഐസിസി മക്ക ഘടകം പ്രസിഡന്റ് ഷഫീഖ് തച്ചാംപറമ്പ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എപി അനില്‍കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് വിവി പ്രകാശ്, എന്‍ടി അയ്യപ്പന്‍, സുരേഷ് ബാവ മാതോളി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രവാസിയിൽ നിന്ന് പണം തട്ടി; സിപിഎം എംഎൽഎ കുടുങ്ങും, കൂടുതൽ തെളിവുകൾ ലഭിച്ചു, അറസ്റ്റിന് സാധ്യത!

.

English summary
Kerala CPM has narrow mindset says Oomen Chandy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്