അബുദാബിയിൽ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച; ലക്ഷ്യം കേരളം; യുഎഇയിലെ നിക്ഷേപകർക്ക് സ്വാഗതം
അബുദാബിയിൽ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച; ലക്ഷ്യം കേരളം; യുഎഇയിലെ നിക്ഷേപകർക്ക് സ്വാഗതം
അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായി സന്ദർശനത്തിന് പിന്നാലെ യുഎഇ സഹിഷ്ണുത മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായാണ് കൂടിക്കാഴ്ച. അബുദാബിയിലാണ് കൂടിക്കാഴ്ച്ചയ്ക്ക് വേദിയായത്.
കേരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകിയായിരുന്നു കൂടുക്കാഴ്ച. കേരളത്തിന്റെ നിക്ഷേപ സാധ്യതകളും വ്യവസായ അന്തരീക്ഷവും മുഖ്യമന്ത്രി കൃത്യമായി തന്നെ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

അതേസമയം, കേരളത്തിലേക്ക് യുഎഇയിൽ നിന്നുളള സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ സ്വാഗതം ചെയ്യാനും അദ്ദേഹം മടി കാട്ടിയില്ല. എന്നാൽ, ദുബായ് എക്സ്പോ വേദിയിൽ കേരളത്തിന്റെ സ്റ്റാൾ ഉദ്ഘാടന കർമ്മത്തിൽ ഒത്തു ചേരുന്നതിനും അതിഥിയായി ഷെയ്ഖ് നഹ്യാൻ ക്ഷണിച്ചു. ഫെബ്രുവരി നാലിനാണ് എക്സ്പോയിൽ കേരളത്തിന്റെ സ്റ്റാൾ ഉദ്ഘാടനം നടക്കുക .
എന്നാൽ, മലയാളികളുടെ സംഭാവനകളെ ഉയർത്തി കാണിച്ചു സംസാരിക്കുകയായിരുന്നു ഷെയ്ഖ് നഹ്യാൻ. മലയാളികളിലൂടെ യുഎഇയിൽ മികച്ച വളർച്ച ഉണ്ടായെന്നും ഇത് വളരെ നിർണ്ണായക പങ്കാണെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ കേരളത്തിന്റെ ഭരണ തുടർച്ചയെയും ഷെയ്ഖ് നഹ്യാൻ പ്രശംസിച്ച് പറയുകയുണ്ടായി. വികസനത്തിന് കിട്ടിയ അംഗീകാരം ആണ് കേരളത്തിലെ ഭരണ തുടർച്ചയെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മുഖ്യമന്ത്രിക്കൊപ്പം പ്രമുഖ വ്യവസായി എം എ യൂസഫലിയും വ്യവസായ മന്ത്രി പി രാജീവും കൂടെ ഉണ്ടായിരുന്നു. ഐ ബി പി ജി നൽകുന്ന സ്വീകരണ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും എന്നാണ് വിവരം. ഇന്ത്യൻ ബിസിനസുകാരുടെ അബുദാബിയിലെ സംഘടനയാണ് ഐ ബി പി ജി.












Click it and Unblock the Notifications