കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവിട്ടതോ അതോ വിറ്റതോ? ബിജെപിയ്ക്ക് കുറഞ്ഞത് 4 ശതമാനം വോട്ടുകള്‍; സര്‍വ്വ സന്നാഹങ്ങളും പുറത്തെടുത്തിട്ടും...

Google Oneindia Malayalam News

തിരുവനന്തപുരം: വലിയ ആത്മവിശ്വാസത്തിലാണ് ഇത്തവണ കേരളത്തിലെ ബിജെപി നേതൃത്വം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിലവിലെ സീറ്റുകള്‍ കൂട്ടാനാകുമെന്നും കേരളത്തില്‍ ഒരു തൂക്കുസഭ വന്നാല്‍ ഭരണത്തില്‍ പോലും നിര്‍ണായക സാന്നിധ്യമാകും എന്നൊക്കെയായിരുന്നു പ്രതീക്ഷ.

ചെന്നി'തല' തെറിക്കും... ഉമ്മന്‍ ചാണ്ടിയുടെ വഴിയേ രമേശ്; വിഡി സതീശന്‍ പുതിയ പ്രതിപക്ഷ നേതാവ്?ചെന്നി'തല' തെറിക്കും... ഉമ്മന്‍ ചാണ്ടിയുടെ വഴിയേ രമേശ്; വിഡി സതീശന്‍ പുതിയ പ്രതിപക്ഷ നേതാവ്?

തൃപ്പൂണിത്തുറയില്‍ എം സ്വരാജ് തോറ്റതെങ്ങനെ? ബിജെപിയുടെ ആ വോട്ടുകള്‍ ആര്‍ക്ക് കിട്ടി... ബാബു പറഞ്ഞത് സത്യം?തൃപ്പൂണിത്തുറയില്‍ എം സ്വരാജ് തോറ്റതെങ്ങനെ? ബിജെപിയുടെ ആ വോട്ടുകള്‍ ആര്‍ക്ക് കിട്ടി... ബാബു പറഞ്ഞത് സത്യം?

35 സീറ്റ് കിട്ടിയാല്‍ കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന വെല്ലുവിളി പോലും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഴക്കിയിരുന്നു. ഇതിനെല്ലാം അപ്പുറം, ഇത്തവണ വോട്ട് വിഹിതം കൂട്ടുകയല്ല, സീറ്റുകളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം എന്നും പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയ്ക്ക് സംഭവിച്ചത് ചരിത്രത്തിലെ വലിയ തിരിച്ചടി. പരിശോധിക്കാം...

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

വോട്ട് വിഹിതം

വോട്ട് വിഹിതം

2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതലാണ് കേരളത്തില്‍ ബിജെപി എന്ന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ ചര്‍ച്ചയായിത്തുടങ്ങിയത്. അന്ന് 10.83 ശതമാനം ആയിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. എന്നാല്‍ പിന്നീട് വലിയ വളര്‍ച്ചയാണ് ബിജെപി നേടിയത്.

 2016 ല്‍ ഞെട്ടിച്ചു

2016 ല്‍ ഞെട്ടിച്ചു

രണ്ട് വര്‍ഷം മുമ്പ് വെറും 14 ശതമാനം വോട്ട് വിഹിതം നേടിയ ബിജെപി, 2016 ലെ തിരഞ്ഞെടുപ്പില്‍ ഒരു നിയമസഭാ സീറ്റില്‍ വിജയിച്ചു. എട്ടിടത്ത് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ആ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 14.96 ശതമാനം ആയിരുന്നു. ബിജെപിയുടെ മാത്രം വോട്ട് വിഹിതം 15.01 ശതമാനവും. രണ്ട് വര്‍ഷം കൊണ്ട് നാല് ശതമാനം വര്‍ദ്ധന.

വോട്ട് വിഹിതം കൂട്ടി

വോട്ട് വിഹിതം കൂട്ടി

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ബിജെപിയുടെ വോട്ട് വിഹിതം 15.53 ആയി പിന്നേയും ഉയര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പടലപ്പിണക്കങ്ങള്‍ക്കിടയിലും ബിജെപി നേടിയത് 15.56 ശതമാനം വോട്ട് വിഹിതം. വിജയത്തിന്റെ കാര്യത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ ആയില്ലെങ്കിലും വോട്ട് വിഹിതം അന്ന് പാര്‍ട്ടി നേതാക്കളെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.

കുത്തനെ ഇടിഞ്ഞു... ഞെട്ടിപ്പിക്കും വിധം

കുത്തനെ ഇടിഞ്ഞു... ഞെട്ടിപ്പിക്കും വിധം

സര്‍വ്വ സന്നാഹങ്ങളുമായിട്ടായിരുന്നു ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനിറങ്ങിയത്. ദേശീയ നേതാക്കളുടെ സാന്നിധ്യവും പണക്കൊഴുപ്പും ആവശ്യത്തിലധികമുണ്ടായിരുന്നു. എന്നിട്ടും ബിജെപിയ്ക്ക് സംസ്ഥാനത്ത് ആകെ കിട്ടിയത് 11. 30 ശതമാനം വോട്ട് വിഹിതം മാത്രം. 113 സീറ്റിലായിരുന്നു ഇത്തവണ ബിജെപി മത്സരിച്ചത്.

നാല് ശതമാനം എങ്ങനെ ഇടിഞ്ഞു

നാല് ശതമാനം എങ്ങനെ ഇടിഞ്ഞു

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായും അതിന് ശേഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുമായും തദ്ദേശ തിരഞ്ഞെടുപ്പുമായും താരതമ്യം ചെയ്താല്‍ 4 ശതമാനത്തിലധികം ആണ് ബിജെപിയുടെ വോട്ട് വിഹിതത്തില്‍ ഇടിവ് വന്നിരിക്കുന്നത്. ആ വോട്ടുകള്‍ എങ്ങോട്ട് പോയി എന്നാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.

ബിജെപിയെ കൈവെടിഞ്ഞോ

ബിജെപിയെ കൈവെടിഞ്ഞോ

കഴിഞ്ഞ ഏഴ് വര്‍ഷത്തോളം ബിജെപിയ്‌ക്കൊപ്പമുണ്ടായിരുന്നവര്‍ ഇത്തവണ ബിജെപിയെ കൈയ്യൊഴിഞ്ഞോ എന്നാണ് പ്രധാന ചോദ്യം. കേന്ദ്രത്തില്‍ ഭരണവും, സ്വാധീനവും ഉണ്ടായിട്ടും എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? വിശ്വാസ, ആചാര പ്രശ്‌നങ്ങള്‍ ഉന്നയിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടതാണോ ജനങ്ങള്‍ കൈയ്യൊഴിയാനുള്ള കാരണം.

വോട്ട് കച്ചവടമോ?

വോട്ട് കച്ചവടമോ?

ഏറ്റവും പ്രധാനപ്പെട്ട ചോദ്യം വോട്ട് കച്ചവടം സംബന്ധിച്ചാണ്. ബിജെപിയുമായുള്ള വോട്ട് കച്ചവടം ഇരുമുന്നണികളും പരസ്പരം ആരോപിക്കുന്നതാണ്. അത്തരത്തിലുള്ള വോട്ട് കച്ചവടം എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് കേരളം ഉത്തരം തേടുന്നുണ്ട്. അതിനുള്ള മറുപടി ബിജെപി നേതൃത്വം തന്നെ നല്‍കേണ്ടി വരും.

എല്‍ഡിഎഫ് ആരോപണം

എല്‍ഡിഎഫ് ആരോപണം

യുഡിഎഫുമായി ബിജെപി വോട്ടുകച്ചവടം നടത്തി എന്ന ആക്ഷേപം എല്‍ഡിഎഫ് അതിശക്തമായി തന്നെ ഉന്നയിക്കുന്നുണ്ട്. കുണ്ടറ, തൃപ്പൂണിത്തുറ, തൃത്താല മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ ബിജെപിയ്ക്ക് കിട്ടിയ വോട്ടുകള്‍ എങ്ങോട്ട് പോയി എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. ഈ മണ്ഡലങ്ങളില്‍ മാത്രമല്ല, പല മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്.

സീറ്റുമില്ല വോട്ടുമില്ല

സീറ്റുമില്ല വോട്ടുമില്ല

ഇത്രനാളും വോട്ട് വിഹിതത്തിലെ വര്‍ദ്ധനയായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ തുറുപ്പ് ചീട്ട്. എന്നാല്‍ ഇത്തവണ അത് പറ്റില്ലെന്ന് കേന്ദ്ര നേതൃത്വം സ്വരം കടുപ്പിച്ചിരുന്നു. ഒടുവില്‍ സീറ്റിന് വേണ്ടി പോരാടിയപ്പോള്‍ നഷ്ടപ്പെട്ടത് ഉണ്ടായിരുന്ന ഏക സീറ്റും, വോട്ട് വിഹിതവും തന്നെയാണ്.

പാളിയ തന്ത്രം

പാളിയ തന്ത്രം

ഇത്തവണ കേന്ദ്ര നേതൃത്വം നേരിട്ടായിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കിയത്. ഇതിനായി കര്‍ണാടക മോഡല്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും നടപ്പിലാക്കാനും പ്രള്‍ഹാദ് ജോഷി അടക്കമുള്ള വമ്പന്‍മാരുടെ നേതൃത്വത്തില്‍ വന്‍ സന്നാഹം ഒരുക്കിയിരുന്നു. അതും അമ്പേ പരാജയപ്പെട്ടു എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

ജയിച്ചിട്ടും ഉമ്മന്‍ ചാണ്ടി തോറ്റതിന് തുല്യം ; ആദ്യ വിജയത്തിന് ശേഷം ആദ്യം ഈ 'തകര്‍ന്ന' ഭൂരിപക്ഷം...ജയിച്ചിട്ടും ഉമ്മന്‍ ചാണ്ടി തോറ്റതിന് തുല്യം ; ആദ്യ വിജയത്തിന് ശേഷം ആദ്യം ഈ 'തകര്‍ന്ന' ഭൂരിപക്ഷം...

'ദൃശ്യമാധ്യമങ്ങള്‍ ഇനിയെങ്കിലും ചാണക രാഷ്ട്രീയത്തിന് ഇടവും സമയവും നല്‍കുന്നത് നിര്‍ത്തണം'- ഹരീഷ്'ദൃശ്യമാധ്യമങ്ങള്‍ ഇനിയെങ്കിലും ചാണക രാഷ്ട്രീയത്തിന് ഇടവും സമയവും നല്‍കുന്നത് നിര്‍ത്തണം'- ഹരീഷ്

തിളങ്ങുന്ന മഞ്ഞ വസ്ത്രത്തില്‍ ബെഡ്‌റൂം ചിത്രങ്ങളുമായി അനിഷ് വിക്ടര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Narendra modi and Amit shah's response to kerala election result

English summary
Kerala Election Results 2021: BJP's vote share also came down 4 percentage to 11.30 percentage. Why people abandoned BJP in Kerala?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X