Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള കോണ്‍ഗ്രസില്‍ നേട്ടം ജോസ് പക്ഷത്തിന്; ജോസഫിന് 2 മാത്രം, റോഷി അഗസ്റ്റിന്‍ മന്ത്രിയായേക്കും

കോട്ടയം: മധ്യകേരളത്തില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്നത് വെറും വോട്ടെടുപ്പ് മാത്രമല്ല. ഒരു ശക്തി പ്രകടനം കൂടിയായിരുന്നു. ആര്‍ക്കാണ് കൂടുതല്‍ ശക്തി എന്ന് കേരള കോണ്‍ഗ്രസുകാര്‍ നോക്കിയപ്പോള്‍ വീണത് ജോസഫ് പക്ഷമാണ്. താരതമ്യേന നേട്ടം ജോസ് പക്ഷത്തിനും. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേരള കോണ്‍ഗ്രസ് വിഘടിച്ചതും ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇടതുപക്ഷത്തേക്ക് പോയതും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതിന്റെ നേട്ടം ഇടതുപക്ഷത്തിനുണ്ടായി.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

x

നിയമസഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റിലാണ് ജോസ് പക്ഷം മല്‍സരിച്ചത്. ഒരു വേള കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലവും ജോസ് പക്ഷത്തിന് കൈമാറിയിരുന്നു സിപിഎം. പ്രാദേശിക എതിര്‍പ്പ് കാരണം തിരിച്ചെടുത്തു. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, തൊടുപുഴ, ഇടുക്കി, ഇരിക്കൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, പിറവം, ചങ്ങനാശേരി എന്നീ സീറ്റില്‍ മല്‍സരിച്ച ജോസ് പക്ഷത്തിന് ജയിക്കാനായത് അഞ്ച് സീറ്റുകളിലാണ്. പാലായില്‍ ജോസ് കെ മാണി തോറ്റു എന്നതാണ് പാര്‍ട്ടി നേരിട്ട വലിയ തിരിച്ചടി. ഇടുക്കി, പൂഞ്ഞാര്‍, റാന്നി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ജയിച്ചു.

ഇടതുപക്ഷം മികച്ച വിജയം നേടിയ സാഹചര്യത്തില്‍ ജോസ് പക്ഷത്തിന് മന്ത്രി പദവി ഉറപ്പാണ്. ഒന്നോ രണ്ടോ മന്ത്രി പദവികള്‍ കിട്ടിയേക്കാം. ഇടുക്കിയില്‍ ജയിച്ച റോഷി അഗസ്റ്റിന്‍ മന്ത്രിയാകുമെന്ന് ഉറപ്പാണ്. അതേസമയം, യുഡിഎഫിനൊപ്പം നിന്ന കേരള കോണ്‍ഗ്രസ് പിജെ ജോസഫ് പക്ഷം 10 സീറ്റിലാണ് മല്‍സരിച്ചത്. തൃക്കരിപ്പൂര്‍, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, തിരുവല്ല, കുട്ടനാട്, തൊടുപുഴ, ഇടുക്കി, കോതമംഗലം, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍. ജയിച്ചത് തൊടുപുഴയില്‍ പിജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മാത്രം.

കേരള കോണ്‍ഗ്രസ് കോട്ടയായ പാലായിലും കടുത്തുരുത്തിയിലും ജോസ് പക്ഷം തോറ്റത് അവര്‍ക്ക് നാണക്കേടായി. രണ്ട് കേരള കോണ്‍ഗ്രസുകാരും നേരിട്ട് ഏറ്റുമുട്ടിയത് 4 ഇടങ്ങളിലാണ്. രണ്ടു വീതം സീറ്റുകളില്‍ ഇരുവരും ജയിച്ചു. മൊത്തം 22 സീറ്റില്‍ മല്‍സരിച്ച ഇരു കേരള കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയത് ഏഴ് സീറ്റ് മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+