Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ പിടിച്ച് പത്മജ, തൊട്ട് പിന്നിൽ സുരേഷ് ഗോപി, വടക്കാഞ്ചേരി അക്കരയ്ക്ക്, മനോരമ സർവ്വേ ഫലം

തൃശൂർ: തൃശൂർ ജില്ലയിൽ ഇക്കുറി പല മണ്ഡലങ്ങളിലും അതിശക്തമായ പോരാട്ടം ആണ് നടന്നത്. കേരളം ഉറ്റ് നോക്കുന്ന ചില മണ്ഡലങ്ങൾ തൃശൂരിലുണ്ട്. തൃശൂർ നിയോജക മണ്ഡലവും വടക്കാഞ്ചേരി മണ്ഡലവുമാണ് അവ.

മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ തൃശൂരിൽ എന്ത് സംഭവിക്കും എന്ന് പ്രവചിച്ചിരിക്കുന്നത് നോക്കാം.

ചേലക്കരയിലാര്

ചേലക്കരയിലാര്

ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ വിജയിക്കും എന്നാണ് മനോരമയുടെ പ്രവചനം. 47..8 ശതമാനം വോട്ട് ലഭിച്ചേക്കും. രണ്ടാമത് എത്തുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി സിസി ശ്രീകുമാറിന് 40.2 ശതമാനം വോട്ട് ലഭിച്ചേക്കും. മൂന്നാമത് എത്തുക ബിജെപി സ്ഥാനാര്‍ത്ഥി ഷാജുമോന്‍ ആയിരിക്കും. 11. 5 ശതമാനം വോട്ട് എന്‍ഡിഎ നേടിയേക്കും എന്നാണ് മനോരമ പ്രവചനം.

കുന്നംകുളത്ത് പകരക്കാരനില്ല

കുന്നംകുളത്ത് പകരക്കാരനില്ല

കുന്നംകുളത്ത് മന്ത്രി എസി മൊയ്തീന്‍ തന്നെ വിജയിക്കും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. വന്‍ ഭൂരിപക്ഷമാണ് എസി മൊയ്തീന് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 40.9 ശതമാനം വോട്ട് എസി മൊയ്തീന്‍ നേടിയേക്കും. രണ്ടാമത് എത്തുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജയശങ്കറിന് 29.1 ശതമാനം വോട്ട് ലഭിക്കാനേ സാധ്യത ഉളളൂ. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെകെ അനീഷ് കുമാര്‍ 28.6 ശതമാനം വോട്ട് നേടി യുഡിഎഫിന് തൊട്ടടുത്ത് എത്തിയേക്കും.

തൃശൂർ പിടിച്ചെടുക്കും

തൃശൂർ പിടിച്ചെടുക്കും

തൃശൂര്‍ സീറ്റ് യുഡിഎഫ് പിടിച്ചെടുക്കും എന്നാണ് മനോരമ സര്‍വ്വേ ഫലം. പത്മജ വേണുഗോപാല്‍ 34 7 ശതമാനം വോട്ട് നേടി ഇടത് സീറ്റ് പിടിച്ചെടുത്തേക്കും. എന്‍ഡിഎ ഇവിടെ രണ്ടാമത് എത്താനാണ് സാധ്യത. സുരേഷ് ഗോപി 32.3 ശതമാനം വോട്ട് നേടിയേക്കും. അതേസമയം ഇടതുപക്ഷം തൊട്ടടുത്ത് തന്നെ ഉണ്ട്. ഇടത് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ 32. 1 ശതമാനം വോട്ട് നേടിയേക്കും. ഇഞ്ചോടിഞ്ച് പോരാട്ടാമാണ് തൃശൂരിലേത്.

ഗുരുവായൂര്‍ നിലനിര്‍ത്തും

ഗുരുവായൂര്‍ നിലനിര്‍ത്തും

ഗുരുവായൂര്‍ സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തും. 43.7 ശതമാനം വോട്ട് നേടി ഇടത് സ്ഥാനാര്‍ത്ഥി എന്‍കെ അക്ബര്‍ വിജയിക്കാനാണ് സാധ്യത. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ 38 ശതമാനം വോട്ടും എന്‍ഡിഎയുടെ ദിലീപ് നായര്‍ 12.8 ശതമാനം വോട്ടും നേടും. മണലൂരില്‍ 44.1 ശതമാനം വോട്ടുമായും മുരളി പെരുനെല്ലി വിജയിക്കും. 34.9 ശതമാനം വോട്ട് നേടി യുഡിഎഫിന്റെ വിജയ് ഹരി രണ്ടാമതും ബിജെപിയുടെ എഎന്‍ രാധാകൃഷ്ണന്‍ 19.2 ശതമാനം വോട്ട് നേടി മൂന്നാമതും എത്തും.

വടക്കാഞ്ചേരിയില്‍ ഇഞ്ചോടിഞ്ച്

വടക്കാഞ്ചേരിയില്‍ ഇഞ്ചോടിഞ്ച്

കേരളം ഉറ്റ് നോക്കിയ വടക്കാഞ്ചേരിയില്‍ ഇഞ്ചോടിഞ്ച് ആണ് ഫലം. അനില്‍ അക്കര 42.4 ശതമാനം വോട്ട് നേടി മണ്ഡലം നിലനിര്‍ത്തിയേക്കും. അതേസമയം ഇടതിന്റെ കരുത്തനായ നേതാവ് സേവ്യര്‍ ചിറ്റിലപ്പള്ളി 41.3 ശതമാനം വോട്ട് നേടി തൊട്ടരികിലെത്തും. എന്‍ഡിഎയുടെ ഉല്ലാസ് ബാബുവിന് 14.7 ശതമാനം വോട്ട് ലഭിച്ചേക്കും. ഒല്ലൂര്‍ സീറ്റ് 43.5 ശതമാനം വോട്ട് നേടി കെ രാജന്‍ ജയിക്കും. യുഡിഎഫിന് 39.1 ശതമാനം വോട്ടും ബിജെപിയുടെ ബി ഗോപാലകൃഷ്ണന് 16.3 ശതമാനം വോട്ടും ലഭിക്കും.

കയ്പമംഗലത്ത് ഇടി ടൈസണ്‍

കയ്പമംഗലത്ത് ഇടി ടൈസണ്‍

സിസി മുകുന്ദന്‍ 45.1 ശതമാനം വോട്ട് നേടി നാട്ടികയില്‍ വിജയിക്കും. യുഡിഎഫിന്റെ സുനില്‍ മാലൂരിന് 28.4 ശതമാനം വോട്ടേ ലഭിക്കുകയുളളൂ. കയ്പമംഗലത്ത് ഇടി ടൈസണ്‍ 47 ശതമാനം വോട്ട് നേടി വിജയിക്കും. യുഡിഎഫിന്റെ ശോഭ സുബിന് 29.9 ശതമാനവും എന്‍ഡിഎയുടെ ശ്രീലാലിന് 21.2 ശതമാനവും വോട്ട് ലഭിക്കും. പുതുക്കാട് കെകെ രാമചന്ദ്രന്‍ 43.8 ശതമാനം വോട്ട് നേടി വിജയിക്കും. യുഡിഎഫിന്റെ സുനില്‍ അന്തിക്കാടിന് 36.3 ശതമാനം വോട്ട് ലഭിക്കും.

ശക്തമായ പോരാട്ടം

ശക്തമായ പോരാട്ടം

ചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ഡെന്നിസ് കെ ആന്റണി 40. 7 ശതമാനം വോട്ട് നേടി വിജയിക്കും. യുഡിഎഫിന്റെ സനിഷ് കുമാറിന് 35 ശതമാനവും എന്‍ഡിഎയ്ക്ക് 22 ശതമാനവും വോട്ട് ലഭിക്കും. ശക്തമായ പോരാട്ടം നടന്ന ഇരിങ്ങാലക്കുടിയില്‍ നേരിയ മുന്‍തൂക്കം യുഡിഎഫിന്റെ തോമസ് ഉണ്ണിയാടനാണ്. 37.30 ശതമാനം ഉണ്ണിയാടനും ഇടത് സ്ഥാനാര്‍ത്ഥി ആര്‍ ബിന്ദുവിന് 37.20 ശതമാനം വോട്ടും ആണ് മനോരമയുടെ പ്രവചനം. കൊടുങ്ങല്ലൂര്‍ 44.3 ശതമാനം വോട്ടുമായി ഇടത് സ്ഥാനാര്‍തഥി വിആര്‍ സുനില്‍ കുമാര്‍ നിലനിര്‍ത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+