കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പ് കൊണ്ട് കാര്യമില്ല.. മുന്‍പും പരാതികള്‍, കടുത്ത നടപടി?; ശ്രീനാഥ് ഭാസിക്കെതിരെ കെ.എഫ്.പി.എ

Google Oneindia Malayalam News

കൊച്ചി: അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറി വിവാദത്തിലായ നടന്‍ ശ്രീനാഥ് ഭാസിക്ക് എതിരെ നിര്‍മ്മാതാക്കളുടെ സംഘടന. അവതാരകയെ അപമാനിച്ച സംഭവത്തില്‍ നേരത്തെ മാപ്പ് പറഞ്ഞ് ശ്രീനാഥ് ഭാസി രംഗത്തെത്തിയിരുന്നു. എന്നാല്‍ മാപ്പ് പറഞ്ഞത് കൊണ്ട് ഒന്നും അവസാനിക്കുന്നില്ല എന്ന നിലപാടിലാണ് സംഘടന.

നിര്‍മാതാക്കളുടെ സംഘടനയായ കെ എഫ് പി എയ്ക്ക് അവതാരക ശ്രീനാഥ് ഭാസിക്ക് എതിരെ പരാതി നല്‍കിയിരുന്നു. പൊതുസ്ഥലത്ത് ശ്രീനാഥ് ഭാസി അപമാനിച്ചു എന്ന പരാതിയാണ് അവതാരക നിര്‍മ്മാതാക്കളുടെ സംഘടനയെ അറിയിച്ചിട്ടുള്ളത്. ഇതോടെയാണ് ശ്രീനാഥ് ഭാസിക്കെതിരെ നടപടി കടുപ്പിച്ച് നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയത്.

1

നേരത്തെയും സിനിമയില്‍ നിന്നും ശ്രീനാഥ് ഭാസിക്കെതിരെ വിവിധ പരാതി വന്നിരുന്നു. ഇത് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കള്‍ നടപടി കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നിര്‍മ്മാതാവിനെയും ശ്രീനാഥ് ഭാസിയെയും വിളിച്ച് വരുത്താനാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം എന്ന് റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

സാവകാശം വേണം, ഇന്ന് ഹാജരാകാനാകില്ലെന്ന് ശ്രീനാഥ് ഭാസി; പൊലീസിന്റെ മറുപടി ഇങ്ങനെ...സാവകാശം വേണം, ഇന്ന് ഹാജരാകാനാകില്ലെന്ന് ശ്രീനാഥ് ഭാസി; പൊലീസിന്റെ മറുപടി ഇങ്ങനെ...

2

ഇന്ന് നടന്ന കെ എഫ് പി എ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായി എന്നാണ് റിപ്പോര്‍ട്ട്. ശ്രീനാഥ് ഭാസി കാരണം നിര്‍മ്മാതാക്കള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ട് എന്ന നിഗമനത്തിലാണ് കെ എഫ് പി എ. ശ്രീനാഥ് ഭാസിക്ക് എതിരെ നേരത്തെയും നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു.

'ഗാന്ധിജിയും കോടതിയില്‍ ഹാജരായിട്ടുണ്ട്'; നിയമസഭാ കയ്യാങ്കളി കേസില്‍ കോടതിയില്‍ ഹാജരാകുമെന്ന് ഇപി ജയരാജന്‍'ഗാന്ധിജിയും കോടതിയില്‍ ഹാജരായിട്ടുണ്ട്'; നിയമസഭാ കയ്യാങ്കളി കേസില്‍ കോടതിയില്‍ ഹാജരാകുമെന്ന് ഇപി ജയരാജന്‍

3

പല സിനിമ ലൊക്കേഷനുകളിലും ശ്രീനാഥ് ഭാസി സമത്ത് എത്തുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നത്. പലപ്പോഴും ഷൂട്ടിങ് സെറ്റില്‍ ഉണ്ടാകില്ല എന്നും ചിത്രീകരണം അവസാനിപ്പിച്ച് ഉടനെ തന്നെ ലൊക്കേഷനില്‍ നിന്നും പോകും എന്നും ശ്രീനാഥ് ഭാസിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയാകാന്‍ മെലോനി; ട്രംപിന്റെ ആരാധിക 'രണ്ടാം മുസോളിനി'യാകുമോ?ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയാകാന്‍ മെലോനി; ട്രംപിന്റെ ആരാധിക 'രണ്ടാം മുസോളിനി'യാകുമോ?

4

നേരത്തെ നിര്‍മാതാവ് സിയാദ് കോക്കര്‍ ശ്രീനാഥ് ഭാസിക്കെതിരെ രംഗത്തെത്തിയിരുന്നു. അവതാരകയോട് മോശമായി പെരുമാറിയപ്പോള്‍ തന്നെ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണമായിരുന്നു എന്നായിരുന്നു സിയാദ് കോക്കര്‍ അഭിപ്രായപ്പെട്ടത്. രക്തം പരിശോധിച്ചാലേ എന്തിന്റെ അടിമയാണ് എന്ന് കണ്ടെത്താന്‍ പറ്റൂ എന്നും സിയാദ് കോക്കര്‍ പറഞ്ഞിരുന്നു.

5

ഇങ്ങനെ പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഒരു നിയമമുണ്ടാവണം എന്നും സിയാദ് കോക്കര്‍ പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസിക്കെതിരെ പുതിയ തലമുറയിലുള്ള നിര്‍മാതാക്കളില്‍ ആരും തന്നെ രേഖമൂലമുള്ള പരാതികള്‍ ഇതുവരെ നല്‍കിയിട്ടില്ല എന്നും ഞങ്ങള്‍ക്കൊക്കെ ശരിക്കും നാണക്കേടാണ് ഇത് എന്നും സിയദ് കോക്കര്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞിരുന്നു.

6

ഇത്രയും ഗട്ട്‌സ് ഇല്ലാത്തവരാണോ സിനിമയെടുക്കുന്നത്. നമ്മള്‍ക്ക് പരാതി നല്‍കിയാല്‍ ഇനി ചെയ്യുന്ന സിനിമ നിന്നുപോവുമോ ഇവന്‍ സഹകരിക്കാതിരിക്കുമോ എന്നതൊക്കെ ശരിക്കും പരിശോധിക്കണം എന്നും എഴുതി തന്ന പരാതിയില്ലെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല എന്നും സിയാദ് കോക്കര്‍ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 22 നാണ് മോശം പെരുമാറ്റത്തിന് ശ്രീനാഥ് ഭാസിക്കെതിരെ അവതാരക പരാതി നല്‍കിയത്.

7

അതേസമയം ഇന്ന് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. കൂടുതല്‍ സാവകാശം വേണം എന്നായിരുന്നു ശ്രീനാഥ് ഭാസി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാളെ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. മരട് പൊലീസാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരിക്കുന്നത്.

English summary
Kerala Film Producers' Association against Actor Sreenath Bhasi seek strict action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X