• search

പ്രളയകാരണം അയ്യപ്പ കോപം.... വിഷം ചീറ്റുന്നത് നിര്‍ത്താന്‍ ഗുരുമൂര്‍ത്തിയോട് സിദ്ധാര്‍ത്ഥ്!!

 • By Vaisakhan
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ചെന്നൈ: കേരളത്തിലെ പ്രളയക്കെടുതിക്ക് കാരണം ശബരിമലയില്‍ സ്ത്രീപ്രവേശനമെടുത്ത സര്‍ക്കാര്‍ നടപടിയാണെന്ന് ആര്‍എസ്എസ് നേതാവും ആര്‍ബിഐ ഡയറക്ടറുമായ എസ് ഗുരുമൂര്‍ത്തി പറഞ്ഞിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു. ഇതിന് നടന്‍ സിദ്ധാര്‍ത്ഥ് കിടിലന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തുടര്‍ ട്വീറ്റുകളിലൂടെയാണ് സിദ്ധാര്‍ത്ഥ് ഗുരുമൂര്‍ത്തിക്ക് മറുപടി നല്‍കിയത്.

  നിങ്ങളൊരു വിഡ്ഡിയാണ്. വിഷം ചീറ്റുന്നത് ഈ സമയത്തെങ്കിലും അവസാനിപ്പിക്കൂ എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. അതേസമയം ഈ ട്വീറ്റിന് ഗുരുമൂര്‍ത്തിയുടെ അനുയായികള്‍ സിദ്ധാര്‍ത്ഥിനെതിരെ തെറിവിളികളും ആരംഭിച്ചിട്ടുണ്ട്. സിനിമ ഇല്ലാത്തത് കൊണ്ട് ആര്‍ബിഐ ഡയറക്ടര്‍ക്കെതിരെ പബ്ലിസിറ്റിക്കായി പ്രചാരണം നടത്തുകയാണ് സിദ്ധാര്‍ത്ഥെന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രചാരണം.

  ഗുരുമൂര്‍ത്തിയുടെ ട്വീറ്റ്

  കേരളത്തിലെ മഴയും പ്രളയവും സുപ്രീംകോടതിയില്‍ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. ഈ കേസില്‍ അയ്യപ്പനെതിരായ വിധി വരാന്‍ ഒരു വിശ്വാസിയും ആഗ്രഹിക്കുന്നുണ്ടാവില്ല. ഇത് ജനങ്ങളുടെ വിശ്വാസമാണ്. ഞാന്‍ ഇക്കാര്യം പറയുന്നത് കൊണ്ട് അയ്യപ്പ ഭക്തനാണെന്ന് കരുതേണ്ടതില്ലെന്നും ഗുരുമൂര്‍ത്തി പറഞ്ഞിരുന്നു. ദൈവത്തിന് മുകളിലല്ല ഒരു നിയമവും. നിങ്ങള്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുകയാണെങ്കില്‍ അദ്ദേഹം എല്ലാവരെയും വിലക്കുമെന്നും ഗുരുമൂര്‍ത്തി ട്വീറ്റ് ചെയ്തിരുന്നു.

  അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതി

  അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതി

  26ാം വയസ്സില്‍ ഗോയങ്കയുമായി ചേര്‍ന്ന് അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതിയിട്ടുണ്ട് ഞാന്‍. ഇന്ന് എന്നെ ആക്ഷേപിക്കുന്നവരില്‍ പലരും അന്ന് ജനിച്ചിട്ട് പോലുമില്ല. പിന്നീട് ഒരു രേഖയില്‍ കൃത്രിമം കാണിച്ച് അംബാനിയാണ് എന്നെ അറസ്റ്റ് ചെയ്യിക്കുന്നത്. പിന്നീടാണ് ബൊഫോഴ്‌സ് കേസും അഴിമതിയുമെല്ലാംവരുന്നത്. ലിബറലുകളും കപട മതേതരവാദികളും എന്നെ വെറുക്കുന്നതില്‍ അഭിമാനം കൊള്ളുന്നുവെന്നും ഗുരുമൂര്‍ത്തി ആദ്യത്തെ ട്വീറ്റിനുള്ള മറുപടിയായി ട്വീറ്റ് ചെയ്തിരുന്നു.

  സിദ്ധാര്‍ത്ഥിന്റെ മറുപടി

  ഇതിനാണ് സിദ്ധാര്‍ത്ഥ് മറുപടിയുമായി എത്തിയത്. നിങ്ങള്‍ ജനിക്കുന്നതിന് മുമ്പ് ഈ രാജ്യം മതേതര ജനാധിപത്യ രാജ്യമായിരുന്നു. യാതൊരു നിയന്ത്രണവും ബഹുമാനവുമില്ലാതെ വിഷം ചീറ്റുന്നത് നിങ്ങള്‍ അവസാനിപ്പിക്കണം. ജനങ്ങള്‍ കരുതുന്നത് നിങ്ങളൊരു വിഡ്ഡിയാണെന്നാണ്. എന്നാല്‍ അത് വെറുപ്പല്ല. എന്നാല്‍ നിങ്ങളുടെ വെറുപ്പ് സമൂഹത്തിലേക്ക് പടര്‍ന്നിറങ്ങി കൊണ്ടിരിക്കുന്നതാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

  വീണ്ടും മറുപടി

  ഇതിന് പിന്നാലെ സിദ്ധാര്‍ത്ഥിനെതിരെ ആര്‍എസ്എസിന്റെ കടുത്ത സൈബര്‍ ആക്രമണമാണുണ്ടായത്. ഇതോടെ സിദ്ധാര്‍ത്ഥിന്റെ മറ്റൊരു ട്വീറ്റും എത്തി. ദയവായി ശ്രദ്ധിക്കൂ. ഞാന്‍ പറഞ്ഞത് നിങ്ങളൊരു വിഡ്ഡിയാണെന്നാണ്. നിങ്ങളുടെ യുക്തി അനുസരിച്ച് അത് ഞാന്‍ പറയാന്‍ സാധ്യതയില്ല. ഇതില്‍ എവിടെയാണ് അനാദരവുള്ളത്. ദയവായി ഇക്കാര്യം നിങ്ങളുടെ ആരാധകരോട് പറഞ്ഞ് മനസ്സിലാക്കുക. ഇതോടൊപ്പം കേരളാ ഡൊണേഷന്‍ ചലഞ്ചിലേക്ക് ദയവായി സംഭാവന ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

  ദൈവം പകപോക്കുകയല്ല

  ദൈവം പകപോക്കുകയല്ല

  വിശ്വാസികള്‍ക്ക് അറിയാം ദൈവം പകപോക്കുന്നവനല്ലെന്ന്. നിരീശ്വരവാദികള്‍ വിശ്വസിക്കുന്നു ദൈവമില്ലെന്ന്. സങ്കടകരമെന്തെന്നാല്‍ നിങ്ങള്‍ മനസ്സിലാക്കുന്നില്ല നിങ്ങളുടെ പ്രസ്താവനകള്‍ എത്രത്തോളം അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന്. കേരളത്തിന്റെ പ്രളയം ദേശീയ ദുരന്തമാണ്. അതുകൊണ്ട് ദശലക്ഷത്തില്‍ ഒരവസരം പോലും ദൈവം പകപോക്കുകയാണെന്ന് പറയാനാവില്ല. കുറച്ച് ബഹുമാനം കാണിക്കൂ എന്നാണ് സിദ്ധാര്‍ത്ഥ് ശബരിമല വിഷയത്തില്‍ ഗുരുമൂര്‍ത്തിക്ക് മറുപടി നല്‍കിയത്.

  സൈബര്‍ ആക്രമണം

  സൈബര്‍ ആക്രമണം

  ട്വീറ്റിന് പിന്നാലെ സിദ്ധാര്‍ത്ഥിനെ മോശമായി ചിത്രീകരിച്ച് സൈബര്‍ സംഘികള്‍ രംഗത്തെത്തിയിരുന്നു. സിദ്ധാര്‍ത്ഥിന് സിനിമകളില്ലാത്തതിനാല്‍ പബ്ലിസിറ്റി വേണമെന്നും അതിനാണ് ഗുരുമൂര്‍ത്തിയെ പോലുള്ള പ്രശസ്തനെ പരിഹസിക്കുന്നതെന്നായിരുന്നു മറുപടി. ആദ്യം നിങ്ങള്‍ക്ക് നട്ടെല്ലുണ്ടോയെന്ന് പരിശോധിക്കൂ. അതിന് ശേഷം മഹാന്‍മാരെ വിമര്‍ശിക്കൂ എന്നായിരുന്നു പിന്നാലെ വന് മറുപടി. അതേസമയം സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

  cmsvideo
   കേരളത്തിലെ പ്രളയക്കെടുതിക്ക് കാരണം ഇതാണ് | Oneindia Malayalam
   ദുരിതാശ്വാസ നിധിയിലേക്ക് സഹായം

   ദുരിതാശ്വാസ നിധിയിലേക്ക് സഹായം

   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപ നല്‍കിയിരുന്നു സിദ്ധാര്‍ത്ഥ്. ഇതിന് പുറമേ വിഷയത്തില്‍ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ ലഭിക്കാന്‍ പ്രത്യേക ക്യാമ്പയിനും അദ്ദേഹം നടത്തിയിരുന്നു. ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഞങ്ങളെ അവഗണിച്ചിരുന്നു. ഇപ്പോള്‍ കേരളത്തിനോടും ഇത് തന്നെയാണ് കാണിക്കുന്നത്. ചെന്നൈയില്‍ ഉണ്ടായതിനേക്കാളും വലിയ ദുരന്തമാണ് കേരളത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.


   Name of Donee: CMDRF
   Account number : 67319948232
   Bank: State Bank of India
   Branch: City branch, Thiruvananthapuram
   IFSC Code: SBIN0070028
   Swift Code: SBININBBT08

   keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

   English summary
   kerala flood 2018 actor siddharth tweet

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more