കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണക്കെട്ട് തുറന്നതില്‍ വീഴ്ച്ചപറ്റി.... ശബരിഗിരിയില്‍ റവന്യുവകുപ്പിന് പിഴച്ചെന്ന് രാജു എബ്രഹാം

  • By Vaisakhan
Google Oneindia Malayalam News

കൊച്ചി: കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തിന് കാരണം കനത്ത മഴ മാത്രമല്ലെന്ന് റിപ്പോര്‍ട്ട്. ഡാമുകളിലെ വെള്ളം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ടുള്ള ജാഗ്രത കുറവാണ് ഇത്രയധികം നാശനഷ്ടങ്ങള്‍ക്കും മരണത്തിനും വരെ കാരണമായിരിക്കുന്നത്. എന്നാല്‍ ഡാം സുരക്ഷാ സമിതി ഇപ്പോഴും ആവര്‍ത്തിക്കുന്നത് അണക്കെട്ടുകള്‍ ചടങ്ങള്‍ പാലിച്ച് കൊണ്ട് തന്നെയാണ് തുറന്നുവിട്ടതെന്നാണ്. അതേസമയം ഈ വിഷയത്തില്‍ സിപിഐക്കുള്ളില്‍ വലിയ എതിര്‍പ്പുണ്ടായിട്ടുണ്ട്.

രാജു എബ്രഹാം എംഎല്‍എ റവന്യൂ വകുപ്പിനെയും ഈ വിഷയത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഡാമുകള്‍ തുറന്നുവിട്ടതുമായി ബന്ധപ്പെട്ട ഉത്തരവാദികളെ കണ്ടെത്തണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി പേര് ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായി എന്തുകൊണ്ട് വെള്ളം പുറത്തേക്കൊഴുക്കി വിടാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് തയ്യാറായില്ലെന്നാണ് ചോദ്യം.

ജലനിരപ്പ് ക്രമപ്പെടുത്തിയില്ല

ജലനിരപ്പ് ക്രമപ്പെടുത്തിയില്ല

അണക്കെട്ടുകളിലേക്കുള്ള ജലം ഘട്ടം ഘട്ടമായി ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമപ്പെടുത്താന്‍ കഴിയാതിരുന്നതാണ് കേരളത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയത്. ഇതുവരെ വെള്ളപ്പൊക്കമുണ്ടാകാത്ത സ്ഥലങ്ങള്‍ വരെ വെള്ളത്തില്‍ മുങ്ങുന്നതിന് ഇത് കാരണമായി. നേരത്തെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ഇടുക്കിയുടെ ഷട്ടര്‍ തുറക്കുമെന്ന് വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ജലവിഭവ മന്ത്രി പറഞ്ഞത് ഇപ്പോള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഷട്ടര്‍ തുറക്കില്ലെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

കെഎസ്ഇബിക്കും തെറ്റി

കെഎസ്ഇബിക്കും തെറ്റി

ജലനിരപ്പിന്റെ കാര്യത്തില്‍ കെഎസ്ഇബിക്കും തെറ്റുപ്പറ്റി. മഴ കനത്തതോടെ ഇടുക്കിയിലെ എല്ലാ ഷട്ടറുകള്‍ പെട്ടെന്ന് തന്നെ തുറക്കുകയായിരുന്നു. ആദ്യ ഘട്ടം മുതല്‍ 2303 എന്ന പരാമവധി ശേഷിയെത്തിയിട്ട് ഡാം തുറന്നാല്‍ മതിയെന്ന നിലപാടിലായിരുന്നു കെഎസ്ഇബിയും ഉദ്യോഗസ്ഥര്‍. ഇത് വലിയ ദുരന്തത്തിനാണ് കാരണമായത്. ഡാമുകളിലെ ജലനിരപ്പ് താഴ്ത്തണമെന്ന നിര്‌ദേശം ദിവസങ്ങള്‍ക്ക് മുമ്പ് വന്നെങ്കിലും അതും പാലിച്ചില്ല. പരമാവധി വെള്ളം സംഭരിക്കണം എന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്.

കളക്ടര്‍ പോലും അറിഞ്ഞില്ല

കളക്ടര്‍ പോലും അറിഞ്ഞില്ല

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഉയര്‍ത്തിയതോടെയാണ് വയനാട് വെള്ളത്തില്‍ മുങ്ങിയത്. സ്വതവേ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാവുന്ന സ്ഥലങ്ങളൊക്കെ പ്രളയത്തില്‍ മുങ്ങി പോയി. വീടുകളും റോഡുകളും തകര്‍ന്നു. ബാണാസുര ഷട്ടര്‍ ആദ്യം തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് ഘട്ടം ഘട്ടമായി ജലനിരപ്പ് ഉയര്‍ത്തിയതും നാലാമത്തെ ഷട്ടര്‍ തുറന്നും വരെയുള്ള കാര്യം നാട്ടുകാരെ അറിയിച്ചതേയില്ല. എന്തിന് കളക്ടര്‍ പോലും ഇക്കാര്യം അറിഞ്ഞില്ല.

വാട്‌സാപ്പില്‍ അറിയിച്ചു

വാട്‌സാപ്പില്‍ അറിയിച്ചു

ഷട്ടറുകളുടെ ഉയരം വര്‍ധിപ്പിക്കുമ്പോഴുള്ള അനൗണ്‍മെന്റോ മറ്റ് പ്രചാരണങ്ങളെ ഒന്നുമുണ്ടായിരുന്നില്ല. സാധാരണ വില്ലേജ് ഓഫീസറെയോ കളക്ടറെയോ അറിയിക്കണമെന്നാണ് നിയമം. പിന്നീട് ഇത് വിവാദമായപ്പോള്‍ മാത്രമാണ് കൃത്യമായ അറിയിപ്പുകളുണ്ടായത്. ദുരന്തനിവാരണ അതോറിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിവരം അറിയിച്ചിരുന്നെന്നാണ് കെഎസ്ഇബി അധികൃതകര്‍ വിശദീകരിക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഉരുള്‍പ്പൊട്ടലുണ്ടായതോടെ വിചാരിച്ചതിലും അധികം ജലമാണ് ഒഴുകിയെത്തിയത്.

റെഡ് അലര്‍ട്ടുമില്ല

റെഡ് അലര്‍ട്ടുമില്ല

ഡാം തുറന്നുവിട്ടതുമായി ബന്ധപ്പെട്ട് രാജു എബ്രഹാം എംഎല്‍എയും വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ശബരിഗിരി ഡാം തുറന്നത് റെഡ് അലര്‍ട്ട് പോലും നല്‍കാതെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശബരിഗിരിയില്‍ മുന്നറിയിപ്പ് നല്‍കാന്‍ വൈകി. കെഎസ്ഇബിയുടെയും റവന്യുവകുപ്പിന്റെയും ഭാഗത്ത് വീഴ്ച്ചയുണ്ടായി. പോലീസാണ് അവസാനം മുന്നറിയിപ്പ് പോലും നല്‍കിയതെന്നും രാജു എബ്രഹാം പറഞ്ഞു. മുന്നറിയിപ്പ് നല്‍കാനായി പോയ വാഹനം പോലും വെള്ളത്തില്‍ മുങ്ങിയതായി അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാടിനും വീഴ്ച്ച പറ്റി

തമിഴ്‌നാടിനും വീഴ്ച്ച പറ്റി

തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പര്‍ ഷോളയാര്‍, പറമ്പിക്കുളം ഡാമുകളിലെ ഷട്ടര്‍ തുറക്കുന്നത് കൃത്യസമയത്ത് അറിയിച്ചിരുന്നില്ല. ഡാം തുറക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇക്കാര്യം തമിഴ്‌നാട് അറിയിച്ചത്. കേരളത്തിലെ മാധ്യമങ്ങളിലൂടെ ജനങ്ങളെ വിവരമറിയിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. ഈ രണ്ട് അണക്കെട്ടിലെയും വെള്ളം എത്തിയതോടെ പെരിങ്ങല്‍ക്കൂത്ത് ഡാം നിറയുകയും തുടര്‍ന്ന് ചാലക്കുടിപ്പുഴ കരകവിഞ്ഞ് ചാലക്കുടി മുഴുവന്‍ വെള്ളത്തിലാവുകയും ചെയ്തു.

പ്രതിപക്ഷവും സര്‍ക്കാരിനെതിരെ

പ്രതിപക്ഷവും സര്‍ക്കാരിനെതിരെ

അണക്കെട്ടുകള്‍ തുറന്ന വിഷയം സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കെഎസ്ഇബിയുടെ അത്യാര്‍ത്തിയും ഡാമുകള്‍ ഒന്നിച്ച് തുറന്നതുമാണ് ദുരിതത്തിന് കാരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പുകളും അവഗണിച്ചു. ജനങ്ങളെ മാറ്റാന്‍ തീരുമാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

വീഴ്ച്ച ഉണ്ടായില്ല

വീഴ്ച്ച ഉണ്ടായില്ല

ഡാം തുറന്നുവിട്ട വിഷയത്തില്‍ തങ്ങള്‍ക്ക് തെറ്റുപ്പറ്റിയിട്ടില്ലെന്ന് ഡാം സുരക്ഷാ സമിതി പറയുന്നു. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് എല്ലാകാര്യങ്ങളും നടന്നത്. അതേസമയം അണക്കെട്ടുകള്‍ തുറന്നുവിട്ടതില്‍ പാളിച്ചകളുണ്ടായോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രാഥമിക പരിശോധനയില്‍ ഗുരുതര വീഴ്ച്ചകളുണ്ടായിട്ടില്ലെന്നാണ് നിഗമനം.

 ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.


Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
kerala flood 2018 errors in dam management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X