കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയ്ക്ക് മേലെ വെള്ളം വന്നാൽ അതിന് മീതെ തോണി; ഇതാണ് കേരളാ മോഡൽ... മുട്ടോളം വെള്ളത്തിൽ ഒരു ചായക്കട...

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മഹാപ്രളയത്തിൽ നിന്നും കേരളം കരകയറുകയാണ്. ചുറ്റുപാടും കേൾക്കുന്നത് അതിജീവനത്തിന്റെ കഥകളാണ്. തളരാത്ത പോരാട്ടവീര്യമുള്ള ഈ മനസ് തന്നെയാണ് ഇങ്ങനെയൊരു മഹാവിപത്തിനെ നേരിടാൻ നമുക്ക് തുണയായത്. കണ്ടുപടിക്കേണ്ട അതിജീവനത്തിന്റെ കഥകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ദുരിതാശ്വാസ ക്യാമ്പിൽ സംഘർഷം; സിപിഎം നേതാവിനെതിരെ കേസ്, പോലീസുകാരന്റെ തലയിൽ അരിച്ചാക്ക് വെച്ചുദുരിതാശ്വാസ ക്യാമ്പിൽ സംഘർഷം; സിപിഎം നേതാവിനെതിരെ കേസ്, പോലീസുകാരന്റെ തലയിൽ അരിച്ചാക്ക് വെച്ചു

വെള്ളമിറങ്ങാൻ കാത്തുനിൽക്കാനുള്ല സമയമില്ല. ആകെയുള്ള വരുമാന മാർഗമാണ്. മുട്ടൊപ്പം വെള്ളത്തിലാണ് കുന്നം കുളത്തെ കരീമിക്കയുടെ ചായക്കട ഇപ്പോൾ പ്രവർത്തിക്കുന്നത്.

kareem

ചൂടുചായയും പലഹാരങ്ങളും പാത്രത്തിലാക്കി വെള്ളത്തിലൂടെ ഒഴുക്കി വിടും. ചായകുടിക്കാനെത്തിയവർ പാത്രത്തിൽ നിന്നും ചായ കുടിച്ച് കാലി ഗ്ലാസ് തിരിച്ച് കരീമിന്റെയടുത്തേക്ക് ഒഴുക്കി വിടും.

ശബരിമലയിൽ തിരുവോണ പൂജയ്ക്ക് ഭക്തരെത്തില്ല; സന്നിധാനത്തേയ്ക്ക് കടക്കാൻ അനുവദിക്കരുതെന്ന് കോടതിശബരിമലയിൽ തിരുവോണ പൂജയ്ക്ക് ഭക്തരെത്തില്ല; സന്നിധാനത്തേയ്ക്ക് കടക്കാൻ അനുവദിക്കരുതെന്ന് കോടതി

ദുരിതാശ്വാസ ക്യാമ്പിൽ നമ്മൾ കണ്ട ആസിയ ബീവിയുടെ ജിമിക്കി കമ്മലും ആൽബിച്ചേട്ടന്റെ ഡപ്പാം കൂത്തും കരീമിക്കയുടെ ചായക്കച്ചവടവുമൊക്കെ പറയുന്നത് ഒന്നുമാത്രമാണ്. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
kerala flodd 2018, kareem tea shop shows an example how kerala survived flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X