കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ പത്തേക്കര്‍ നിരങ്ങിനീങ്ങുന്നു; 20 അടി ഇറങ്ങി!! മരങ്ങളും വീടുകളും, വിചിത്ര പ്രതിഭാസം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇടുക്കിയില്‍ പത്തേക്കര്‍ നിരങ്ങിനീങ്ങുന്നു | Kerala Flood 2018 | OneIndia Malayalam

ചെറുതോണി: പ്രളയദുരന്തത്തിന് പിന്നാലെ ഇടുക്കി ജില്ലയിലെ ചില പ്രദേശങ്ങളില്‍ വ്യത്യസ്തമായ പ്രതിഭാസങ്ങള്‍. ഭൂമി നിരങ്ങിനീങ്ങുന്നുവെന്നതാണ് ഇതിലൊന്ന്. എന്താണിതിന് കാരണമെന്ന് വിദഗ്ധര്‍ അന്വേഷണം തുടങ്ങി. വീടുകളും മരങ്ങളുമെല്ലാം ഉള്‍പ്പെടുന്ന ഭൂമിയാണ് നീങ്ങുന്നത്.

20 അടിയോളം നിരങ്ങി താഴേയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. വീടുകള്‍ നീങ്ങുന്നത് കാരണം ഏത് സമയവും നിലംപൊത്താമെന്ന അവസ്ഥയിലാണ്. ഈ പ്രതിഭാസം കാണാന്‍ ഒട്ടേറെ പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം ഭൂമി വിണ്ടുകീറി ഒരു വീടിന്റെ താഴെനില മൊത്തമായി ഭൂമിക്കടിയിലായ സംഭവവും ഇടുക്കിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവരങ്ങള്‍ ഇങ്ങനെ....

സംഭവം ഇവിടെ

സംഭവം ഇവിടെ

ചെറുതോണിക്കടുത്ത വിമലഗിരിയിലാണ് വലിയ പ്രദേശം നിരങ്ങിനീങ്ങുന്നത്. പത്തേക്കളോളം വരും നീങ്ങിക്കൊണ്ടിരിക്കുന്ന പ്രദേശം. എന്താണിതിന് കാരണമെന്ന് വ്യക്തമല്ല. ഭൗമശാസ്ത്ര വിദഗ്ധര്‍ ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ആരെയും ആശ്ചര്യപ്പെടുത്തുന്ന പ്രതിഭാസമാണിത്.

വിചിത്ര പ്രതിഭാസം

വിചിത്ര പ്രതിഭാസം

പത്തേക്കളോളം സ്ഥലത്തെ വീടുകള്‍, മരങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയെല്ലാം നീങ്ങികൊണ്ടിരിക്കുന്നു. പ്രളയദുരത്തിനും ഉരുള്‍പ്പൊട്ടലിനും ശേഷമാണ് ഈ ഒരു വിചിത്ര പ്രതിഭാസം കണ്ടുതുടങ്ങിയത്. നാല് കുടുംബങ്ങള്‍ താസമിക്കുന്ന പ്രദേശമാണിത്.

ഭൂമി വിണ്ടുകീറുന്നു

ഭൂമി വിണ്ടുകീറുന്നു

കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശത്തെ ഭൗമ പ്രതലത്തില്‍ പല മാറ്റങ്ങളും കണ്ടുതുടങ്ങിയത്. ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം നേരത്തെ വാര്‍ത്തയായിരുന്നു. നാല് കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമിയാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ഇരുപത് അടിയോളം താഴേയിറങ്ങി

ഇരുപത് അടിയോളം താഴേയിറങ്ങി

പത്തേക്കര്‍ സ്ഥലം ഇരുപത് അടിയോളം താഴേയിറങ്ങിയെന്നാണ് മനസിലാകുന്നത്. ഇവിടെയുണ്ടായിരുന്ന വേഴമ്മേലില്‍ പോള്‍ വര്‍ഗീസിന്റെ വീടുള്‍പ്പെടെയാണ് നീങ്ങുന്നത്. വീടിന്റെ പല ഭാഗങ്ങളും വിണ്ടുകീറിയിരിക്കുകയാണിപ്പോള്‍.

പൊളിഞ്ഞുവീഴാത്തതിന് കാരണം

പൊളിഞ്ഞുവീഴാത്തതിന് കാരണം

ഫില്ലറും ബീമും ഉപയോഗിച്ച് വീട് നിര്‍മിച്ചതിനാലാണ് പൊളിഞ്ഞുവീഴാത്തത്. സാധാരണ നിര്‍മാണ രീതിയാണെങ്കില്‍ നാല് വീടുകളും തകര്‍ന്നുവീഴുമായിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഈന്തോട്ടത്തില്‍ കുട്ടിയച്ചന്‍, മൂന്നുമാക്കല്‍ ജെയിംസ്, പ്ലാത്തോട്ടത്തില്‍ ജോസ് എന്നിവരുടെ വീടും സ്ഥലവും നീങ്ങിയിട്ടുണ്ട്.

ഏത് സമയവും അപകടം

ഏത് സമയവും അപകടം

ഈ മേഖലയില്‍ ഏത് സമയവും അപകടമുണ്ടാകാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പോള്‍ വര്‍ഗീസ് അപകടസാധ്യത മുന്‍കൂട്ടി കണ്ട് താമസം മാറ്റിയിരിക്കുകയാണ്. വീടും സ്ഥലവും നീങ്ങുന്നത് അറിഞ്ഞ് കാണാനായി ഒട്ടേറെ പേരാണ് എത്തുന്നത്.

സോയില്‍ പൈപ്പിങ് പ്രതിഭാസം

സോയില്‍ പൈപ്പിങ് പ്രതിഭാസം

എന്താണ് ഇങ്ങനെ ഒരു പ്രതിഭാസത്തിന് കാരണമെന്ന് വ്യക്തമല്ല. എങ്കിലും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ചില സംശയങ്ങള്‍ പ്രകടിപ്പിക്കുന്നു. സോയില്‍ പൈപ്പിങ് പ്രതിഭാസമാണിതെന്ന് അവര്‍ പറയുന്നു. സ്ഥലത്തിനടിയിലൂടെ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാലാണ് സമീപപ്രദേശങ്ങളില്‍ ചെളി കലര്‍ന്ന വെള്ളം പുറത്തേക്ക് തള്ളുന്നതെന്നും ജിയോളജി ഉദ്യോഗസ്ഥര്‍ പറയുന്നു.

ഒന്നാം നില ഭൂമിക്കടിയില്‍

ഒന്നാം നില ഭൂമിക്കടിയില്‍

നെടുങ്കണ്ടത്തിനടുത്ത് നിര്‍മാണം പൂര്‍ത്തിയായി ഒരുമാസം തികയും മുമ്പ് വീട് ഭൂമിക്കടിയിലേക്ക് പോയ വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കനത്ത മഴയില്‍ ഭൂമി വിണ്ടുകീറി വീടിന്റെ ഒരു നിലയാണ് മണ്ണിനടിയിലായത്. മാവടി പള്ളിപ്പടി തേനമാക്കല്‍ അപ്പച്ചന്റെ വീടാണ് ഭൂമിക്കടിയിലായത്.

ആദ്യം വിള്ളല്‍, പിന്നീട്

ആദ്യം വിള്ളല്‍, പിന്നീട്

എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. കനത്ത മഴയില്‍ മണ്ണ് ഇടിഞ്ഞു താഴ്ന്നതാകാം വീട് താഴ്ന്ന് പോകാന്‍ കാരണമെന്ന് കരുതുന്നു. മഴ ശക്തമായ വേളയില്‍ വീടിന് വിള്ളല്‍ സംഭവിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വീടൊഴിഞ്ഞ് മറ്റൊരിടത്തേക്ക് മാറുകയും ചെയ്തു. വീട്ടുപകരണങ്ങളും മാറ്റി. മുകള്‍നില മാത്രമാണ് ഇപ്പോള്‍ കാണുന്നത്. ബാക്കി മണ്ണിനടിയിലാണ്.

ഭിത്തികള്‍ തകര്‍ന്നുവീഴുന്നു

ഭിത്തികള്‍ തകര്‍ന്നുവീഴുന്നു

ഒരുമാസം മുമ്പാണ് വീട്ടില്‍ താമസം തുടങ്ങിയത്. പ്രദേശത്ത് ഏറെ ദൂരം ഭൂമി വിണ്ടുകീറിയ നിലയിലാണ്. പല പ്രദേശങ്ങളിലും ഭിത്തികള്‍ തകര്‍ന്നു വീഴുന്നുണ്ട്. മഴ ജില്ലയില്‍ കുറഞ്ഞിട്ടുണ്ട്. തൊടുപുഴ നഗരത്തിലേക്ക് കൂടുതല്‍ സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും എത്തിത്തുടങ്ങി. നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമം തീര്‍ന്നു. മഴക്കെടുതിക്ക് ശേഷം സാധാരണനിലയിലേക്ക് എത്തവെയാണ് പുതിയ പ്രതിഭാസങ്ങള്‍.

English summary
Kerala flood: Part of land moved to some meter in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X