കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയ ബാധിതരെ സഹായിക്കാന്‍ ബക്കറ്റ് പിരിവ്; മൂവര്‍ സംഘം അറസ്റ്റില്‍!! വിലസുന്നത് വ്യാജന്‍മാര്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എന്ന പേരില്‍ ബക്കറ്റ് പിരിവ് നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. ചക്കരക്കല്‍ സ്വദേശി റിഷൂബ്, അലവില്‍ സ്വദേശി സഫ്വാന്‍, കക്കാട് സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് പിടിയിലായത്. ബലിപെരുന്നാള്‍ ദിനത്തില്‍ പോലീസ് മൈതാനത്ത് വച്ചായിരുന്നു ഇവരുടെ പിരിവ്.

Rupee

പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സഹായിക്കണമെന്നാവശ്യപ്പെട്ടാണ് പിരിവ് നടത്തിയത്. ബക്കറ്റില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന് എഴുതിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസെത്തിയ ഉടന്‍ മൂവരും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. 3500 രൂപ ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പിടിയിലായവരില്‍ രണ്ടുപേര്‍ കുപ്രസിദ്ധ മോഷ്ടാക്കളാണെന്ന് പോലീസ് പറഞ്ഞു. പിടിച്ചുപറി, കഞ്ചാവ് കേസുകളില്‍ പ്രതികളാണിവര്‍.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയ ബാധിതരെ സഹായിക്കാനെന്ന പേരില്‍ പിരിവ് നടക്കുന്നുണ്ട്. അവശ്യ വസ്തുക്കളും ശേഖരിക്കുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. അതിനിടെയാണ് അവസരം മുതലെടുത്ത് ചിലര്‍ പിരിവ് നടത്തിയത്.

English summary
Kerala floods: three held on fraud activity in the name off CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X