കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവിടരുത് ഒപ്പം ഞങ്ങളുമുണ്ട്; പ്രളയദുരന്തം നേരിടുന്ന കേരളത്തിന് പിന്തുണയുമായി ദുബായി പോലീസും-വീഡിയോ

  • By Desk
Google Oneindia Malayalam News

ദുബായി: നൂറ്റാണ്ടിലെ ഏറ്റവു വലിയ പ്രളയം നേരിട്ട കേരളത്തി നിരവധി സംസ്ഥാനങ്ങള്‍ക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഖത്തര്‍ നല്‍കിയിത് 35 കോടിയായിരുന്നെങ്കില്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് യുഎഇ ഭരണാധികാരികള്‍ കേരളത്തിനായി പ്രഖ്യാപിച്ചത് 700 കോടിയായിരുന്നു.

<strong>കേരളത്തിന് സഹായം വേണ്ടെന്ന വിവാദ ഓഡിയോ; സുരേഷ് കൊച്ചാട്ടില്‍ ബിജെപി ഐടി സെല്‍ അംഗമെന്ന്</strong>കേരളത്തിന് സഹായം വേണ്ടെന്ന വിവാദ ഓഡിയോ; സുരേഷ് കൊച്ചാട്ടില്‍ ബിജെപി ഐടി സെല്‍ അംഗമെന്ന്

ഇന്ന് രാവിലെ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് യുഎഇയുടെ സഹായ പ്രഖ്യാപനത്തെക്കുറിച്ച് പറഞ്ഞത്. ധനസഹായത്തിന് പിന്നാലെ കേരളത്തിന് ഐക്യംപ്രക്യാപിച്ചുകൊണ്ട് ദുബായ് പോലീസും ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ദുബായ് പോലീസ്

ദുബായ് പോലീസ്

പ്രളയദുരന്തം നേരിടുന്ന കേരളത്തോട്, തളരരുത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ സന്ദേശമാണ് ദുബായ് പോലീസ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ് ഈ വീഡിയോ.

യുഎഇ സര്‍ക്കാരും

യുഎഇ സര്‍ക്കാരും

ദുബായി പോലിസും യുഎഇ സര്‍ക്കാരും ചേര്‍ന്നാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പ്രളയത്തില്‍ അകപ്പെട്ടവരെ ഹെലികോപ്ടറില്‍ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം കൈവിടരുത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട എന്ന സന്ദേശവും നല്‍കുന്നു

മലയാളിയും

മലയാളിയും

ദുബായി പോലിസില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ഉദ്യോഗസ്ഥനായ അബ്ദുല്‍ അസീസിന്റെ മലയാളത്തിലുള്ള സന്ദേശവും വീഡിയോയില്‍ ഉണ്ട്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഏറ്റവും മുന്‍പന്തിയില്‍ നിന്ന് വിദേശ ഭരണകൂടമാണ് യുഎഇ സര്‍ക്കാര്‍.

കേരളത്തിന്റെ നന്ദി

കേരളത്തിന്റെ നന്ദി

അതേസമയം തന്നെ കേരളത്തിന് 700 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച യുഎഇയോടുള്ള നന്ദിപ്രകടനം സോഷ്യല്‍ മീഡിയയിലൂടെയാണ് മലയാളികള്‍ അറിയിക്കുന്നത്. കേരളത്തിന്റെ നന്ദി യുസഫ് അലി വഴി യുഎഇക്ക് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

യൂസുഫലി വഴി

യൂസുഫലി വഴി

ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്‍, യു.എ.ഇ. പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവര്‍ക്കാണ് കേരളത്തിന്റെ നന്ദി അറിയിച്ചത്. ബക്രീദ് ആശംസകള്‍ നേരാന്‍ കിരീടവകാശിയെ സന്ദര്‍ശിച്ച പ്രവാസി വ്യവസായി എം.എ. യൂസുഫലിയാണ് സര്‍ക്കാറിന്റെ നന്ദിപ്രകടനം യു.എ.ഇ സര്‍ക്കാറിനെ അറിയിച്ചത്.

രണ്ടാം വീട്

രണ്ടാം വീട്

മലയാളികളും ഗള്‍ഫ് നാടുകളുമായി വളരെ വൈകാരികമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. മലയാളികള്‍ക്ക് ഗള്‍ഫ് രണ്ടാം വീടാണ്. അതുപോലെ അറബ് സമൂഹത്തിനും കേരളത്തോട് വൈകാരിക ബന്ധവും കരുതലുമുണ്ട്. അതാണ് ഈ വലിയ സഹായം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ

കെെവിടരുത് ഒപ്പം ഞങ്ങളുണ്ട്

English summary
kerala flood2018; dubai police video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X