കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധനം കയ്യിലുണ്ടോ... പ്രളയകാലത്ത് നാം കണ്ട ധീരതയും മനുഷ്യത്വവും തുളുമ്പുന്ന ദൃശ്യങ്ങള്‍ തേടുന്നു

  • By Desk
Google Oneindia Malayalam News

മഹാപ്രളയം നേരിടുമ്പോഴും അതിജീവനത്തിന്റെ സന്ദേശങ്ങള്‍ പകര്‍ന്ന, അസാമാന്യമായ ധീരതയും മനുഷ്യത്വവും തുളുമ്പുന്ന ഒരുപാട് ചിത്രങ്ങളും വീഡിയോകളും നമുക്ക് കാണാന്‍ കഴിഞ്ഞു. അത്തരം ദൃശ്യങ്ങളെല്ലാം ചേര്‍ത്തുവെച്ച് ഒരു ആല്‍ബം തയ്യാറാവുകയാണ്.

അതിലേയ്ക്കായി നിങ്ങള്‍കണ്ട ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഐഎഎസ് ഒഫീസറായ പ്രശാന്ത് നായര്‍.
പ്രശാന്ത് നായര്‍ ഈ ആവശ്യം ഉന്നയിച്ചതോടെ നിരവധി ഫോട്ടോകളും വീഡിയോകളുമാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴില്‍ കമന്റായി വരുന്നത്..

സാധനം കയ്യിലുണ്ടോ?

സാധനം കയ്യിലുണ്ടോ?

പ്രശാന്ത് നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സാധനം കയ്യിലുണ്ടോ?

കഴിഞ്ഞ കുറേ ദിവസങ്ങളായി ഭരണകൂടവും സൈന്യവും സാധാരണ ജനങ്ങളും മാധ്യമങ്ങളും എല്ലാവരും ഒരുമിച്ച് നിന്ന് പൊരുതിയും അതിജീവിച്ചും വന്‍വിപത്തിനെ ഏറെക്കുറെ മറികടന്നു വരുന്നു. ഇത് കാലത്തില്‍ അടയാളപ്പെടുത്തിയ നിമിഷങ്ങളാണ്. മനുഷ്യര്‍ എല്ലാം മറന്ന് ഒരുമിച്ച് നിന്നത് നാളെയും മലയാളി ഓര്‍ക്കണം.

വീഡിയോകള്‍, ചിത്രങ്ങള്‍

വീഡിയോകള്‍, ചിത്രങ്ങള്‍

തമ്മില്‍ തല്ലുമ്പോഴും കൊല്ലുമ്പോഴും തനിക്കൊണം പുറത്തെടുക്കുമ്പോഴും, അഹങ്കാരം വല്ലാതെ കൂടുമ്പോഴും, നമുക്കും ഇനി വരും തലമുറയ്ക്കും അറിയാനും കാണാനും ഒരു ചെറിയ സൂത്രപ്പണി. നിങ്ങളുടെ കയ്യിലുള്ള വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യൂ. ഈ വെള്ളപ്പൊക്കത്തില്‍ നിങ്ങള്‍ കണ്ട അസാമാന്യമായ ധീരതയും മനുഷ്യത്തവും തുളുമ്പുന്ന വീഡിയോകള്‍, ചിത്രങ്ങള്‍- എല്ലാം താഴെ പോസ്റ്റ് ചെയ്യൂ. നമ്മുടെ വൊളണ്ടിയര്‍മാര്‍ എല്ലാം ശേഖരിച്ച് ഒരു ചിത്രമാക്കും. ഇവിടെ പോസ്റ്റുന്ന സാധനം ആര്‍ക്കും എടുക്കാം കേട്ടോ!

നിര്‍ദ്ദേശം

നിര്‍ദ്ദേശം

1) വിഷയവുമായി ബന്ധമില്ലാത്ത പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യും. ചിലപ്പൊ ബ്ലോക്കും ചെയ്യും. ??
2) വീഡിയോ/ചിത്രങ്ങള്‍ അല്ലാത്ത എല്ലാ കമന്റും ഡിലീറ്റ് ചെയ്യും.
3) ഷേര്‍ ചെയ്ത പോസ്റ്റിന് കീഴെ പോസ്റ്റരുത്. ഈ ഒറിജിനല്‍ പോസ്റ്റിന് കീഴെ തന്നെ പോസ്റ്റണം.

അപ്പൊ സാധനം കയ്യിലുണ്ടെങ്കില്‍ താഴെ പോസ്റ്റു.

edit:എന്ത് സുഖിപ്പിച്ച് എഴുതിയാലും ഡിലീറ്റും. ??

അമ്മയും കുഞ്ഞും

അമ്മയും കുഞ്ഞും

പ്രളയത്താല്‍ ഒറ്റപ്പെട്ട വീട്ടില്‍ ഒറ്റപ്പെട്ടുപോയതായിരുന്നു ഗര്‍ഭിണിയായ സജിത.. ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുതി ആശുപത്രിയിലെത്തിച്ചതിന് ശേഷം സുഖപ്രസവം

രാജമാണിക്യം

രാജമാണിക്യം

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഐഎഎസ് ഓഫീസര്‍ രാജമാണിക്യം

കടലിന്‍റെ മക്കള്‍

കടലിന്‍റെ മക്കള്‍

പ്രളയജലം മുങ്ങിയ നാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍

കരുതല്‍

കരുതല്‍

ബോട്ടില്‍ എത്തിച്ച കുഞ്ഞിനേ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കുന്ന സെെനികന്‍

ടിപ്പര്‍

ടിപ്പര്‍

കാലന്‍മാരല്ലാത്ത ടിപ്പര്‍.. വീടുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കുന്ന ടിപ്പര്‍ ലോറികള്‍

സഹായങ്ങള്‍

സഹായങ്ങള്‍

ക്യമ്പിലേക്ക് ഒഴുകിയെത്തുന്ന സഹായങ്ങള്‍

സ്വീകരണം

സ്വീകരണം

മത്സ്യത്തൊഴിലാളികള്‍ക്ക് നാട്ടില്‍ സ്വീകരണം

ഷമ്മാസ്

ഷമ്മാസ്

വെള്ളക്കെട്ടില്‍ വീണുപോയ രണ്ടുകുട്ടികളെ ജീവിതത്തിലേക്ക് കെെപിടിച്ചുയര്‍ത്തിയ ഷമ്മാസ്

കമ്മല്‍

കമ്മല്‍

ബക്കറ്റ് പിരിവുമായി ചെന്നപ്പോള്‍ കമ്മലൂരി നല്‍കുന്ന വീട്ടമ്മ

അന്യനാട്ടില്‍ നിന്ന്

അന്യനാട്ടില്‍ നിന്ന്

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന സഹായങ്ങള്‍

രക്ഷതേടി

രക്ഷതേടി

ക്യാമ്പിലേക്ക് എത്തുന്നവര്‍

ബഹ്‌റൈന്‍ കരുതല്‍

ബഹ്‌റൈന്‍ കരുതല്‍

കൊട്ടിയൂര്‍ ക്യാമ്പിലെത്തിയബഹ്‌റൈന്‍ വനിത

വിഷ്ണു

വിഷ്ണു

തന്‍റെ കയ്യിലുള്ളത് മുഴുവന്‍ കേരളത്തിന് നല്‍കിയ മധ്യപ്രദേശുകാരനായ പുതപ്പ് വില്‍പ്പനക്കാരന്‍ വിഷ്ണു

Recommended Video

cmsvideo
മത്സ്യത്തൊഴിലാളികളെ അഭിവാദ്യം നൽകി സ്വീകരിക്കുന്ന നാട്ടുകാർ
ഒരുമ

ഒരുമ

പ്രതിസന്ധിഘട്ടങ്ങളെ ഒരുമയോടെ നേരിടുന്ന നേതൃത്വം

കോഴിക്കോട് നിന്ന്

തന്റെ കൊച്ചു കടയിലെ മുഴുവൻ സ്റ്റോക്കുകളും ദുരിതാശ്വാസ ക്യാമ്പുകൾക്ക് നൽകിയ ഫിറോസ്

വരുന്നു..

ചെങ്ങന്നൂരിലേക്ക് വരുന്ന മത്സ്യത്തൊഴിലാളി ബോട്ടുകള്‍

എആര്‍ റഹ്മാന്‍

അമേരിക്കയിലെ പരിപാടിയില്‍ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിക്കുന്ന എആര്‍ റഹ്മാന്‍

മനുഷ്യന്‍

'ഞങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിനുള്ള പൈസ ഞങ്ങള്‍ക്ക് വേണ്ട സാര്‍ , കേരളത്തിന്റെ സൈന്യം ആണെന്ന് പറഞ്ഞതില്‍ ആണ് സാര്‍ സന്തോഷം. ബോട്ട് നന്നാക്കി തന്നാല്‍ മാത്രം മതിയാകും' എന്ന് പറയുന്നൊരു രക്ഷാപ്രവര്‍ത്തന്‍

ജെെസല്‍

ബോട്ടില്‍ കയറാന്‍ സ്ത്രീകള്‍ക്ക് സ്വന്തം പുറം സ്റ്റെപ്പ് ആക്കി മാറ്റിയ ജെെസല്‍

English summary
kerala flood2018;photo gallery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X