കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടാമ്പിയില്‍ ഭാരതപ്പുഴ കരകവിഞ്ഞു: പട്ടാമ്പി പാലത്തില്‍ യാത്രാ നിയന്ത്രണം!! ജാഗ്രതാ നിര്‍ദേശം

Google Oneindia Malayalam News

പട്ടാമ്പി: കേരളത്തില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഭാരതപ്പുഴ കരകവിഞ്ഞൊഴുകി. പട്ടാമ്പി ഭാഗത്താണ് പുഴ കരകവിഞ്ഞിട്ടുള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ നീരൊഴുക്ക് ശക്തമായത്. ഇതോടെ തൃത്താല പോലീസും പട്ടാമ്പി പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. പുഴ കരകവിഞ്ഞതോടെ പട്ടാമ്പി പാലം വഴിയുള്ള ഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതപ്പുഴയുടേയും തൂതപ്പുഴയുടേയും ഗായത്രിപ്പുഴയുടേയും തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ വെള്ളിയാഴ്ച മാത്രം മരിച്ചവരുടെ എണ്ണം ഇതിനകം 14ആയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 123 അടിയായി! ഒഴുകിയെത്തിയത് 7 അടിവെള്ളം! ഇടുക്കിയില്‍ റെഡ് അലര്‍ട്ട്മുല്ലപ്പെരിയാര്‍ ജലനിരപ്പ് 123 അടിയായി! ഒഴുകിയെത്തിയത് 7 അടിവെള്ളം! ഇടുക്കിയില്‍ റെഡ് അലര്‍ട്ട്

കേരളത്തില്‍ വെള്ളിയാഴ്ചയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. മലപ്പുറം ജില്ലയില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതോടെ മലയോര മേഖല ഒറ്റപ്പെട്ട നിലയിലാണുള്ളത്. നിലമ്പൂര്‍ മേഖലയില്‍ മാത്രം 15 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടാണ് വെല്ലുവിളിയുയര്‍ത്തുന്നത്. നിലമ്പൂരിലെ പൂളപ്പാടം, അമ്പുട്ടാന്‍പൊട്ടി, പാതാര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാലിയാറില്‍ നിന്ന് വെള്ളം കയറിയതോടെയാണ് നിലമ്പൂരില്‍ വെള്ളപ്പൊക്കം ശക്തമായത്. ഇതോടെ റോഡ് മാര്‍ഗ്ഗം ഈ പ്രദേശത്തേക്ക് എത്താനുള്ള മാര്‍ഗ്ഗങ്ങളും അടയുകയായിരുന്നു. ഇതിന് പുറമേ എടവണ്ണ ഒതയായില്‍ വീട് ഇടിഞ്ഞ് നാല് പേര്‍ മരിച്ചിരുന്നു.

flooding5-156

Recommended Video

cmsvideo
മഴ അതിശക്തം | Oneindia Malayalam

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. വയനാട്ടില്‍ മാത്രം എണ്ണായിരത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. എന്നാല്‍ എത്രപേരെ കാണാതായി എന്നത് സംബന്ധിച്ച ആശങ്കകള്‍ ഇപ്പോഴും തുടരുന്നുണ്ട്. കണ്ണൂരില്‍ ഇരിട്ടിയിലും ശ്രീകണ്ഠാപുരത്തും വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. കൊട്ടിയൂര്‍ ഭാഗത്ത് പാല്‍ച്ചുരവും ഇടിഞ്ഞിട്ടുണ്ട്. ഇരിട്ടി പേരട്ടയിലും ഉരുള്‍പൊട്ടിയിരുന്നു. കോഴിക്കോട് വിലങ്ങാടും വെള്ളിയാഴ്ച ഉരുള്‍പൊട്ടിയിരുന്നു. അടുത്ത 24 മണിക്കൂര്‍ കൂടി കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

English summary
Kerala Floods- Bharatathappuzha overflow, transport restricted in bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X