കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിറകണ്ണുകളോടെ രാഹുൽ ഗാന്ധിക്ക് മുമ്പിൽ ദുരിതം വിവരിച്ച് ജനങ്ങൾ; വയനാട്ടിൽ തുടർന്നേക്കും

Google Oneindia Malayalam News

വയനാട്: കനത്ത മഴ വ്യാപക നാശം വിതച്ച കവളപ്പാറ അടക്കമുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തി വയനാട് എംപി രാഹുൽ ഗാന്ധി. ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി ക്യാമ്പിൽ കഴിയുന്നവരോട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാം നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്നവർ തങ്ങളുടെ ആവശ്യങ്ങളും ആവലാതികളും നിറകണ്ണുകളോടെ രാഹുൽ ഗാന്ധിക്ക് മുമ്പിൽ അവതരിപ്പിച്ചു.

പ്രളയജലമിറങ്ങുന്നു: കണ്ണൂരില്‍ വീടുകളില്‍ ശുചീകരണം തുടങ്ങി, ഉടന്‍ മാറിത്താമസിക്കേണ്ടെെന്ന്!!പ്രളയജലമിറങ്ങുന്നു: കണ്ണൂരില്‍ വീടുകളില്‍ ശുചീകരണം തുടങ്ങി, ഉടന്‍ മാറിത്താമസിക്കേണ്ടെെന്ന്!!

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി പ്രമുഖ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. വയനാട്ടിലെ പുത്തുമല ഉൾപ്പെടെയുള്ള ദുരിതബാധിത പ്രദേശങ്ങളിൽ രാഹുൽ ഗാന്ധി തിങ്കളാഴ്ച സന്ദർശനം നടത്തുന്നുണ്ട്.

flood

അതേ സമയം മഴക്കെടുതി ഏറ്റവും അധികം നാശം വിതച്ച വയനാട് മണ്ഡലത്തിൽ കൂടുതൽ ദിവസം തുടരണമെന്ന ആവശ്യം രാഹുൽ ഗാന്ധി കേരളത്തിലെ നേതാക്കളെ അറിയിച്ചതായാണ് വിവരം. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സാഹചര്യം ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിയോട് വിശദീകരിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അന്തിമ തീരുമാനം എന്താണെന്ന് വ്യക്തമല്ല.

ഭൂതാനം, എടവണ്ണ, പോത്തുകല്ല് തുടങ്ങിയ പ്രദേശങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. നേരത്തെ സുരക്ഷാ കാരണങ്ങളാൽ രാഹുൽ ഗാന്ധിയുടെ സന്ദർശം മാറ്റി വയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നെങ്കിലും പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. സംസ്ഥാനത്തെ ഇതുവരെ 76 പേരാണ് മഴക്കെടുതിയിൽ മരിച്ചത്.

English summary
Kerala floods: Rahul Gandhi visited flood affected areas of Kavalappara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X