കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 ലക്ഷം പക്ഷികള്‍, 18,532 ചെറുജീവികള്‍, 3,766 വലിയ ജീവികള്‍... പ്രളയം എടുത്ത ജീവനുകൾ; അവർക്കും വിട

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തെ മുക്കിയ മഹാപ്രളയത്തില്‍ ആകെ 417 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. ഏറ്റവും ദുരിതമയമായ അവസാനത്തെ നാല് ദിവസങ്ങളില്‍ ആയിരുന്നു ഏറ്റവും അധികം മരണങ്ങള്‍ സംഭവിച്ചത്.

അറുപതിനായിരം മനുഷ്യര്‍... മൂന്ന് ദിവസം; കുട്ടനാടിനെ 'ക്ലീന്‍' ആക്കി വാസയോഗ്യമാക്കും... മെഗാ ശുചീകരണംഅറുപതിനായിരം മനുഷ്യര്‍... മൂന്ന് ദിവസം; കുട്ടനാടിനെ 'ക്ലീന്‍' ആക്കി വാസയോഗ്യമാക്കും... മെഗാ ശുചീകരണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'ബിജെപിയുടെ 25 കോടി'!!! വ്യാജ പ്രചാരണം പൊളിഞ്ഞുപാളീസായിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'ബിജെപിയുടെ 25 കോടി'!!! വ്യാജ പ്രചാരണം പൊളിഞ്ഞുപാളീസായി

ആ ദുരന്തത്തില്‍ നിന്ന് കേരളം കരകയറാനുള്ള ശ്രമത്തിലാണ്. നഷ്ടപ്പെട്ടവരെ ഓര്‍ത്ത് വിലപിക്കാന്‍ പോലും സമയമില്ലാത്ത സ്ഥിതി. ഇത്രയേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ പ്രളയം എടുത്ത മറ്റ് ജീവനുകളെ കുറിച്ച് ചിന്തിക്കാന്‍ അധികം ആര്‍ക്കും കഴിഞ്ഞിട്ടുണ്ടാവില്ല.

കെട്ടിയിട്ട കയറില്‍, തലയ്ക്ക് മുകളില്‍ വെള്ളം വന്നപ്പോള്‍ ഒന്നുറക്കെ കരയാന്‍ പോലും ആകാതെ ശ്വാസകോശത്തില്‍ വെള്ളംകയറി ചത്തുപോയ കന്നുകാലികളുടെ ചിത്രങ്ങള്‍ ഏറെ കണ്ടുകഴിഞ്ഞു കേരളം ഈ പ്രളയകാലത്ത്. പക്ഷേ, ആരോരും അറിയാതെ പ്രളയം എടുത്ത ജീവനുകള്‍ അതിലും എത്രയോ ഏറെയാണ്.

വെള്ളപ്പൊക്കം

വെള്ളപ്പൊക്കം

വെള്ളപ്പൊക്കം മനുഷ്യ ജീവന് ഭീഷണിയാണ് എന്നത് ശരി തന്നെ. എന്നാല്‍ അതിലും ദുരിതമയം ആയിരിക്കും ജീവികളുടെ അവസ്ഥ. അവയ്ക്ക് രക്ഷപ്പെട്ട് പോകാന്‍ പോലും ഇടങ്ങളുണ്ടാവില്ല.

കണക്കുകളുണ്ടാകുമോ?

കണക്കുകളുണ്ടാകുമോ?

പ്രളയത്തില്‍ മരിക്കുന്ന മനുഷ്യരുടെ കണക്ക് രേഖപ്പെടുത്തപ്പെടും. എന്നാല്‍ പക്ഷികളുടേയും മൃഗങ്ങളുടേയും കണക്കുകള്‍ രേഖപ്പെടുത്തപ്പെടാറുണ്ടോ? ഒരു ഏതകദേശ കണക്കിന് അപ്പുറത്തേക്ക് ഇത് എത്തുക പോലും ഇല്ല.

(ചിത്രത്തിന് കടപ്പാട്: സതീഷ് കുമാർ താണിശ്ശേരി)

നാല് ലക്ഷം പക്ഷികള്‍

നാല് ലക്ഷം പക്ഷികള്‍

പ്രളയം കഴിഞ്ഞുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ് കേരളം. ഇതുവരെ നാല് ലക്ഷം പക്ഷികളുടെ ജഡങ്ങളാണ് സംസ്‌കരിച്ചിട്ടുള്ളത്. ചെറുമൃഗങ്ങള്‍ 18532 എണ്ണം വരും. വലിയ മൃഗങ്ങള്‍ 3,766 എണ്ണവും. ഇത് സംസ്‌കരിക്കപ്പെട്ടവയുടെ കണക്ക് മാത്രമാണ്.

മുഖ്യമന്ത്രിയുടെ ട്വീറ്റ്

മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഇത്തരം ഒരു വിവരം പങ്കുവച്ചിട്ടുള്ളത്. രേഖപ്പെടുത്തപ്പെട്ട ഒരു കണക്ക് മാത്രമാണിത് എന്ന് ഉറപ്പാണ്. ഒരുപക്ഷേ, സംഖ്യ ഇതിലും എത്രയോ മുകളില്‍ ആയിരിക്കാം.

രക്ഷപ്പെടാന്‍ ആകാതെ

രക്ഷപ്പെടാന്‍ ആകാതെ

വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കപ്പെട്ടിരുന്നു. മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നതായിരുന്നു അതില്‍ ഒന്ന്. മനുഷ്യന് പോലും സുരക്ഷിത സ്ഥാനങ്ങള്‍ ലഭ്യമാകാതിരിക്കുമ്പോള്‍ മൃഗങ്ങളെ ആര് നോക്കാന്‍...

(ചിത്രത്തിന് കടപ്പാട്: സതീഷ് കുമാർ താണിശ്ശേരി)

അഴിച്ചുവിട്ടിരുന്നെങ്കില്‍

അഴിച്ചുവിട്ടിരുന്നെങ്കില്‍

വളര്‍ത്തുമൃഗങ്ങളെ കെട്ടഴിച്ചുവിടുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ ഈ മരണനിരക്ക് കുറേയെങ്കിലും കുറയ്ക്കാമായിരുന്നു. പക്ഷേ, പലയിടത്തും അതുപോലും സാധ്യമായിരുന്നില്ല. ചെങ്ങന്നൂരിലേത് പോലെ പ്രളയം ഉണ്ടായ സ്ഥലങ്ങളില്‍ അങ്ങനെ പോലും രക്ഷപ്പെടാന്‍ മൃഗങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല.

(ചിത്രത്തിന് കടപ്പാട്: സതീഷ് കുമാർ താണിശ്ശേരി)

നഷ്ടം വലുതാണ്

നഷ്ടം വലുതാണ്

ഇതുവരെ സംസ്‌കരിച്ചത് മൂവായിരത്തി എണ്ണൂറോളം വരുന്ന വലിയ മൃഗങ്ങളെ ആണ്. പലരുടേയും ജീവനോപാധികള്‍ കൂടിയായിരുന്നു ഈ മൃഗങ്ങള്‍ എന്നോര്‍ക്കണം. അതിലും അപ്പുറം, ഈ ഭൂമിയില്‍ മനുഷ്യരെ പോലെ തന്നെ ജീവിക്കാന്‍ അര്‍ഹതയും അവകാശവും ഉള്ളവയായിരുന്നു അവ.

(ചിത്രത്തിന് കടപ്പാട്: സതീഷ് കുമാർ താണിശ്ശേരി)

നിങ്ങള്‍ക്കും കൈത്താങ്ങാകാം കേരളത്തിന്....

നിങ്ങള്‍ക്കും കൈത്താങ്ങാകാം കേരളത്തിന്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Kerala Floods: The task of burying dead animals has been almost completed. So far, 4 lakh birds, 18,532 small animals and 3,766 large animals have been safely disposed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X