• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കാട്ടിനുള്ളില്‍ ഉരുള്‍പൊട്ടുന്നത് മരം മുറിച്ചിട്ടാണോ'; കുറിപ്പ് - ഉമ്മർ ടികെ

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാംവര്‍ഷവും പ്രളയത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളം. കെടുതികളില്‍ നിന്ന് കരകയറിയിട്ടില്ലെങ്കിലും എന്തുകൊണ്ട് കേരളത്തില്‍ പ്രളയം ആവര്‍ത്തിക്കുന്നുവെന്ന ചര്‍ച്ചകള്‍ ഇതിനോടകം തന്നെ പലകോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നുകഴിഞ്ഞു. പശ്ചിമഘട്ടം സംരക്ഷിക്കാത്തതാണ് ആവര്‍ത്തിക്കപ്പെടുന്ന പ്രളയത്തിന് കാരണമായി ഒരുവിഭാഗം ഉയര്‍ത്തിക്കാട്ടുന്നത്. ഗാഡ്കില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ ദുരന്തങ്ങളെ ഒരുപരിധിവരെ തടയാന്‍ കഴിയുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഈ വാദത്തിനെതിരെ വിമര്‍ശനങ്ങളും ശക്തമാണ്. പ്രകൃതി ദുരന്തങ്ങളെ തടയാന്‍ ഒരു റിപ്പോര്‍ട്ടും പരിഹാരമല്ലെന്നാണ് ഇവരുടെ വാദം. മണ്ണിനടിയില്‍പ്പെട്ട നിരവധി ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. അതിനൊക്കെ ശേഷം പോരെ ഇത്തരം ചര്‍ച്ചകളെന്നും ഇവര്‍ ചോദിക്കുന്നു. എന്നാല്‍ പരിസ്ഥിതിയുടെ രാഷ്ട്രീയം പറയേണ്ടത് ഇപ്പോഴല്ലെങ്കില്‍ പിന്നീടെപ്പോഴാണെന്നാണ് അധ്യാപകനായ ടികെ ഉമ്മര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കാട്ടിനുള്ളില്‍ ഉരുള്‍ പൊട്ടുന്നത്

കാട്ടിനുള്ളില്‍ ഉരുള്‍ പൊട്ടുന്നത്

വളരെ രസകരമായ ഒരു പോസ്റ്റ് പ്രചരിക്കുന്നതു കണ്ടു. പരിസ്ഥിതിയെക്കുറിച്ചു പറയുന്നവരെ ഗാഡ്ഗില്‍ മതക്കാരെന്നു പരിഹസിച്ചു കൊണ്ട്. പരിസ്ഥിതി വാദികള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ താമസിക്കുന്നവരും കാറില്‍ സഞ്ചരിക്കുന്നവരാണെന്നും പറഞ്ഞു കൊണ്ട്. പ്രളയസമയത്ത് പരിസ്ഥിതി രാഷ്ട്രീയം പറയുന്നതിലെ പരിഹാസ്യതയെക്കുറിച്ച്. കാട്ടിനുള്ളില്‍ ഉരുള്‍ പൊട്ടുന്നത് മരം മുറിച്ചിട്ടാണോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ഇതു പോലൊരു യമണ്ടന്‍ ചോദ്യം മുമ്പ് ചോദിച്ചത് സീതിഹാജിയാണ് . കടലില്‍ മഴപെയ്യുന്നത് മരമുണ്ടായിട്ടാണോ എന്ന്. മരം വെച്ചാല്‍ മഴപെയ്യുമെന്നതു കൊണ്ട് ഇത്തരക്കാരിനി മരം മുഴുവന്‍ വെട്ടിക്കളയാനും പറഞ്ഞേക്കും.

വയല്‍ നികത്തി വീടു കെട്ടും പോലല്ല

വയല്‍ നികത്തി വീടു കെട്ടും പോലല്ല

ഏറ്റവും രസകരമായ കാര്യം പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ എല്ലാവിധ കടന്നു കയറ്റങ്ങളെയും ന്യായീകരിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കുന്നത് പരിസ്ഥിതിബോധം അത്യാവശ്യം വേണ്ട ഇടതുപക്ഷക്കാരാണെന്നതാണ്. പോരാളി ഷാജിമാരെയും കാവിപ്പട സുമേഷുമാരെയും പോലുള്ള തീവ്രരാഷ്ട്രീയക്കാരെപ്പോലെ തീവ്രപരിസ്ഥിതി വാദികളുമുണ്ടായേക്കാം. അഞ്ച് സെന്‍റു മാത്രമുള്ള ഒരു പരിസ്ഥിതിസ്നേഹി വയല്‍ നികത്തി വീടു കെട്ടും പോലല്ല വയല്‍ മണ്ണിട്ടു നികത്തി അതിനെ കച്ചവടവസ്തുവാക്കി മാറ്റുന്നത്. ഗാഡ്ഗില്‍ കരിങ്കല്‍ ക്വാറികള്‍ നിരോധിക്കണമെന്നു പറഞ്ഞിട്ടില്ല.

കുന്നിന്‍ ചെരിവുകള്‍ തേടിപ്പേകുന്നു ക്വാറിക്കാര്‍?

കുന്നിന്‍ ചെരിവുകള്‍ തേടിപ്പേകുന്നു ക്വാറിക്കാര്‍?

പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ അതു പാടില്ലെന്നേ പറഞ്ഞിട്ടുള്ളൂ. എന്തു കൊണ്ട് വിജനമായ കുന്നിന്‍ ചെരിവുകള്‍ തേടിപ്പേകുന്നു ക്വാറിക്കാര്‍? 1. വില തുച്ഛമാണ്. 2. ദരിദ്രരായ ആള്‍ക്കാരാവും ഉള്ളത് എന്നതു കൊണ്ട് എതിര്‍പ്പുകള്‍ കുറയും 3. അനധികൃതമാണെങ്കില്‍ പോലും സംഘടിക്കാന്‍ ആളുകളുണ്ടാവില്ല. 4. പാവപ്പെട്ടവര്‍ ജീവിക്കാനാവാതെ തുച്ഛമായ വിലയ്ക്ക് സ്ഥലം അവര്‍ക്കു തന്നെ വില്‍ക്കും. 5. മിക്കവാറും അനുമതി ലഭിച്ച സ്ഥലത്തിനപ്പുറം ഖനനം നടത്താം. ഇങ്ങിനെ പലതുണ്ട്. അമിത ലാഭമുണ്ടാക്കാനുള്ള ത്വരയാണ് പരിസ്ഥിതിദുര്‍ബ്ബലപ്രദേശങ്ങള്‍ തിരഞ്ഞെടുക്കാന്‍ കോര്‍പ്പറേറ്റുകളെ പ്രേരിപ്പിക്കുന്നത്.

അവിടെ വെള്ളം കയറില്ല

അവിടെ വെള്ളം കയറില്ല

കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് നാലു ദിവസം ഞങ്ങള്‍ തൃശൂരില്‍ പെട്ടു പോയിരുന്നു. നാലാം ദിവസം ഒരു ഇന്നോവക്കാരന്റെ ധൈര്യത്തില്‍ തൃശൂരില്‍ നിന്നു കോഴിക്കോടേക്കു സാഹസിക യാത്ര നടത്തി. തൃശൂരു വിട്ടപ്പോള്‍ അനേകം കാര്‍ ഷോറൂമുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു. വെള്ളത്തിലൂടെയാണ് വണ്ടിയോടുന്നത്. ദൂരെ വലിയവര്‍ താമസിക്കുന്ന ശോഭസിറ്റി ചൂണ്ടിക്കാട്ടി ഡ്രൈവര്‍ പറഞ്ഞു. അവിടെ വെള്ളം കയറില്ല. എത്ര വെള്ളവും ഉള്‍ക്കൊള്ളാനാവുന്ന കോള്‍പ്പാടമായിരുന്നു ഈ പ്രദേശം.

പ്രളയസമയത്ത് രാഷ്ട്രീയ പറയാമോ

പ്രളയസമയത്ത് രാഷ്ട്രീയ പറയാമോ

അവിടെ മണ്ണിട്ടു നികത്തിയുണ്ടാക്കിയ നിര്‍മ്മാണപ്രവര്‍ത്തനമാണ് നീരൊഴുക്ക് തടഞ്ഞ് ഈ റോഡും ഓരത്തെ കടകളും മുഴുവന്‍ മുങ്ങാനുള്ള പ്രധാനകാരണം. ഇതൊരു അനുഭവജ്ഞാനമാണ്. പരിസ്ഥിതിയെ നശിപ്പിച്ച് പതിനായിരം കോടി നേടുന്ന ഇത്തരം കോര്‍പ്പറേറ്റുകള്‍ പ്രളയദുരിതാശ്വാസത്തിലേക്കു നല്‍കുന്ന ഒരു കോടി വലിയ വാര്‍ത്തയും ചിത്രവുമാകും. അടുത്ത നൂറേക്കര്‍ നികത്താന്‍ ഏതു രാഷ്ട്രീയക്കാരനുമുള്ള ടോക്കണാണത്. അഞ്ചു സെന്റ് നികത്തുന്നവന് നൂറു കടമ്പകള്‍ കടക്കേണ്ടി വരും. പ്രളയസമയത്ത് രാഷ്ട്രീയം പറയരുതെന്നാണ് പ്രധാനവാദം.

രാഷ്ട്രീയമില്ലാത്ത ഒന്നുമില്ല

രാഷ്ട്രീയമില്ലാത്ത ഒന്നുമില്ല

പുനരധിവാസം കഴിഞ്ഞ് ഇത്രാം തീയതി മുതലേ രാഷ്ട്രീയം പറഞ്ഞൂ കൂടൂ എന്നുണ്ടോ? രാഷ്ട്രീയമില്ലാത്ത ഒന്നുമില്ല. അതിനിന്ന സമയമെന്നുമില്ല. ഈ ദുരന്തമുഖത്തു തന്നെയാണ് നാം രാഷ്ട്രീയം പറയേണ്ടത്. മുഖ്യമായും പരിസ്ഥിതിയുടെ രാഷ്ട്രീയം. ഈ പ്രളയത്തില്‍ പ്രധാന വില്ലനായത് ഉരുള്‍പൊട്ടലായിരുന്നു. ഏറ്റവും പരിസ്ഥിതി ദുര്‍ബ്ബലപ്രദേശമായ രണ്ടിടത്തും അനധികൃതമായ ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നു പറയപ്പെടുന്നു. എങ്കില്‍ അത്തരം അന്വേഷണങ്ങള്‍ നടക്കേണ്ടതല്ലേ? താമരശ്ശേരി വഴി കല്‍പ്പറ്റയക്കു കടന്നു പോയവര്‍ക്ക് ചുരത്തിലെ കുത്തനെയുള്ള ചെരിവുകളില്‍ മണ്ണിളക്കി കപ്പ പോലുള്ള കൃഷികള്‍ നടത്തുന്നതു കാണാം. അത്ര അപകടകരമാണത്? ഗവണ്മെന്റ് അത്തരം സ്ഥലങ്ങള്‍ ഏറ്റെടുത്ത് മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേ? കുത്തനെയുള്ള ചരിവുകളില്‍ ഏകവിളകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതല്ലേ?

മനുഷ്യന്റെ ഇടപെടല്‍

മനുഷ്യന്റെ ഇടപെടല്‍

ആഗോളതാപനത്തിലും പ്രകൃതി ദുരന്തങ്ങളിലും മനുഷ്യന്റെ ഇടപെടല്‍ എത്രത്തോളമുണ്ടെന്ന അന്വേഷണങ്ങള്‍ നമ്മുടെ ഉത്തരവാദിത്തത്തില്‍ പെടില്ലേ? വികസിത രാജ്യങ്ങൾ പോലും അന്തരീക്ഷ മലിനീകരണത്തിന്റെ പേരിൽവിമാന സർവീസിനു പകരം തീവണ്ടിയാത്രയെ പ്രോത്സാഹിപ്പിക്കുമ്പോൾ നമ്മൾ അതിനെ തീർത്തും അവഗണിച്ച് രണ്ടു ശതമാനത്തിനു മാത്രം വേണ്ട വിമാനത്താവളങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലേ ? കാളവണ്ടിയിലേക്കു തിരിച്ചു പോകണമെന്നല്ല, പൊതു സമൂഹത്തിന് സഹായകമാവും വിധം വേണം വികസനം എന്നാണ് സൂചിപ്പിച്ചത്. പൊതു ഗതാഗതം ശക്തിപ്പെടുത്തിയാൽ മാത്രമേ സ്വകാര്യ വാഹന ഉപയോഗം കുറയൂ. വാഹനം വാങ്ങാൻ 9 % വും പഠനത്തിന് 12 % വും ലോൺ ആണ് നമ്മുടെ രീതി.

അക്കേഷ്യ

അക്കേഷ്യ

ഓര്‍മ്മയില്‍ വരുന്ന രണ്ടു സംഭവങ്ങള്‍ പറയാം. 80 കളവസാനമാണെന്നു തോന്നുന്നു. വനം വകുപ്പ് കേരളത്തില്‍ വ്യാപകമായി അക്കേഷ്യ വെച്ചു പിടിപ്പിക്കാന്‍ ശ്രമിച്ചു. വിദേശത്തു നിന്നു സഹായം വാങ്ങി അത്തരം മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് പ്രകൃതിക്ക് ദോഷം ചെയ്യുമെന്നു തിരിച്ചറിഞ്ഞ കുറച്ചു പേര്‍ പരിയാരത്ത് വെച്ച് അക്കേഷ്യ മരങ്ങള്‍ മുറിച്ചു. പഴയ നക്സലൈറ്റായ പിടി തോമസും മറ്റും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ടു. ഇന്ന് പരിയാരമുള്‍പ്പെടെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രദേശങ്ങളിലെ വെളിമ്പ്രദേശങ്ങളില്‍ മറ്റൊരു ചെടിയെയും പൊറുപ്പിക്കാതെ അക്കേഷ്യക്കാടുകള്‍ പടരുന്നു.

കാടുകളില്‍

കാടുകളില്‍

ക്രാന്തദര്‍ശികളെ, വിസില്‍ബ്ലോവേഴ്സിനെ നാം ഭ്രാന്തന്മാരായി കാണും. മറ്റൊന്ന് ഹിരോഷിമയിലെ അണുവികിരണം പോലെ വിയറ്റ്നാമില്‍ ഏജന്‍റ് ഓറഞ്ച് പോലെ ചെർണോ ബിൽ പോലെ ഒരു പക്ഷേ ഇതിനെക്കാളൊക്കെ മാരകമായി മാറിമാറി വന്ന ഭരണകൂടങ്ങള്‍ സ്വന്തം ജനതയുടെ മേല്‍ എന്‍ഡോസള്‍ഫാന്‍ വിഷമഴപെയ്യിച്ചത് എത്ര കാലമാണ്? എന്തായിരുന്നു ആ ജനത ചെയ്ത തെറ്റ്? ആരാണീ പ്രശ്നം വളരെക്കാലം കൊണ്ട് പൊതുജനങ്ങളുടെ ശ്രദ്ധയിലേക്കു കൊണ്ടു വന്നത്? ഈ പറഞ്ഞ പരിസ്ഥിതി വാദികളല്ലേ? വന വകുപ്പ് നമ്മുടെ കാടുകളിൽ ചുവട്ടിൽ മറ്റൊന്നിനെയും വളരാൻ വിടാത്ത തേക്കു നട്ടുപിടിപ്പിച്ച് കാടിന്റെ ആവാസവ്യവസ്ഥ മാറ്റി വന്യജീവികൾക്ക് നാട്ടിലേക്കിറങ്ങി വരേണ്ട അവസ്ഥയുണ്ടാക്കുന്നു. അതിനെ വനവൽക്കരണം എന്നു പറയുന്നു

ജീവിതം ചെറുതാണ്

ജീവിതം ചെറുതാണ്

ജീവിതം ചെറുതാണ്, അതുകൊണ്ട് പരമാവധി പ്രകൃതിയെ ഊറ്റുക തിന്നുക മദിക്കുക എന്ന പ്രയോജനവാദസിദ്ധാന്തം താല്കാലികബുദ്ധികളെ രസിപ്പിച്ചേക്കും. പ്രകൃതിയിലെ എല്ലാ ദുരിതങ്ങളെയും നമുക്ക് നേരിടാനാവില്ല. പക്ഷേ മനുഷ്യൻ സൃഷ്ടിക്കുന്ന ദുരന്തങ്ങൾക്ക് നാം മറുപടി പറഞ്ഞേ മതിയാവൂ.

ഫേസ്ബുക്ക് പോസ്റ്റ്

ടികെ ഉമ്മര്‍

English summary
kerala floods: ummer tk facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more