കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ തവണ നല്‍കിയ 1400 കോടി ഇതുവരെ ഉപയോഗിച്ചില്ല; സര്‍ക്കാരിനെതിരെ വി മുരളീധരന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രസര്‍ക്കര്‍ നല്‍കിയ 2407 കേടി തുകയില്‍ 1400 കോടി സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് യാതൊരു സഹായങ്ങളും ആവശ്യപ്പെട്ടിട്ടില്ല. അതേസമയം ഇത്തവണ പ്രളയ സഹായമായി 52.27 കോടി കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

 pinarayimural

സൈന്യം, സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട സഹായങ്ങള്‍ കേന്ദ്രം നല്‍കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യങ്ങള്‍ അറിയാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ ബന്ധപ്പെട്ടിരുന്നു. സംസ്ഥാനത്തിന് ആവശ്യമായ സഹായം നല്‍കുന്നതിനായി കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ ദുരന്ത നിവാരണ വകുപ്പുമായി താന്‍ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന സഹായങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തണമെന്നും വി മുരളീധരന്‍ പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്നാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രചരണങ്ങള്‍ കൊഴുക്കുന്നുണ്ട്. പ്രചരണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുകയാണ്. മനുഷ്യത്ത്വത്തിന്‍റെ അവശേഷിപ്പുകള്‍ ഉണ്ടെങ്കില്‍, കഴിഞ്ഞ കാല പ്രളയം ഓര്‍മ്മയുണ്ടെങ്കില്‍ ഇനിയെങ്കിലും വെറുപ്പ് പ്രചരിപ്പിക്കരുതെന്നാണ് ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ അറസ്റ്റ്; കര്‍ശന നടപടിയുമായി പോലീസ്വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ അറസ്റ്റ്; കര്‍ശന നടപടിയുമായി പോലീസ്

<strong>അച്ചൻകോവിലാറില്‍ ജലനിരപ്പ് ഉയരുന്നു: പരിസര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്</strong>അച്ചൻകോവിലാറില്‍ ജലനിരപ്പ് ഉയരുന്നു: പരിസര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്

<strong>മഴ കുറഞ്ഞു.. മൂവാറ്റപ്പുഴ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു, ആശ്വാസം പങ്കുവെച്ച് എംഎല്‍എ</strong>മഴ കുറഞ്ഞു.. മൂവാറ്റപ്പുഴ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു, ആശ്വാസം പങ്കുവെച്ച് എംഎല്‍എ

English summary
Kerala floods;V muralidharan against kerala govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X