കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയനെ വാഴ്ത്തിപ്പാടുന്നവര്‍ ഇതിനൊക്കെ മറുപടി തരണം;15 ചോദ്യങ്ങളുമായി കെ സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

ഒരു മഹാദുരന്തത്തെ അതിജീവിച്ച് നില്‍ക്കുകയാണ് കേരളം. പ്രളയം പതിയെ കെട്ടടങ്ങി തുടങ്ങിയതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നുകഴിഞ്ഞു. ഈ ദുരന്തത്തിന് കാരണം ആര് എന്നതിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ ഏറെയും നടക്കുന്നത്.

ഈ വര്‍ഷം കേരളത്തില്‍ മഴരകൂടുതല്‍ ലഭിച്ചു എന്നുള്ളത് സത്യമാണെങ്കിലും ഡാമുകളില്‍ പരമാവധി ജലം സംഭരിച്ചതും മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട സര്‍ക്കാര്‍ നടപടിയുമാണ് പ്രളയത്തിന്റെ മുഖ്യകാരണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

ഉത്തരവാദിത്വം

ഉത്തരവാദിത്വം

ഡാമുകളില്‍ പരമാവധി ജലംസഭരിക്കാനുള്ള തിടുക്കത്തിനിടെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ മറുന്നുവെന്നുള്ള വിമര്‍ശനം ആദ്യം ഉന്നയിച്ചത് ബിജെപി നേതാവായ കെ സുരേന്ദ്രനായിരുന്നു.

എത്ര പാലം

എത്ര പാലം

പ്രളയത്തിന് ശേഷം വീണ്ടും മുന്‍പത്തെ അതേ ചോദ്യത്തോടൊപ്പം കൂടുതല്‍ ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍, എത്ര പാലം കേരളം പണിയും?, ഈ ദുരന്തം പ്രകൃതിക്ഷോഭം മൂലമാണോ?, ഇവിടെ ഭൂകമ്പമുണ്ടായോ? തുടങ്ങിയ പതിനഞ്ച് ചോദ്യങ്ങളാണ് ഫെയ്‌സ്ബുക്കിലൂടെ കെ സുരേന്ദ്രന്‍ ചോദിച്ചിരിക്കുന്നത്.

എത്ര രൂപ ചെലവഴിച്ചു?

എത്ര രൂപ ചെലവഴിച്ചു?

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

ഈ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട പാവങ്ങള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്നറിയാന്‍ ഒരാഗ്രഹം ഏതൊരാള്‍ക്കുമുണ്ടാവില്ലേ?
1) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് എത്ര രൂപ ചെലവഴിച്ചു?

എത്ര ടണ്‍ മരുന്ന്

എത്ര ടണ്‍ മരുന്ന്

2)മരണമണഞ്ഞവരുടെ കുടുംബത്തിന് കേരള സര്‍ക്കാര്‍ എത്ര രൂപ കൊടുത്തു?
3) പരിക്കേറ്റവര്‍ക്ക് എത്ര രൂപ കൊടുത്തു?
4)എത്ര കിലോ അരി കേരളം കൊടുത്തു?
5) എത്ര കിലോ ധാന്യങ്ങള്‍ കേരളം കൊടുത്തു?
6) എത്ര ടണ്‍ മരുന്ന് കേരളം കൊടുത്തു?

എത്ര വീടുകള്‍

എത്ര വീടുകള്‍

7) എത്ര ലിറ്റര്‍ കുടിവെള്ളം കേരളം കൊടുത്തു?
8)എത്ര ടണ്‍ ബ്‌ളീച്ചിംഗ് പൗഡര്‍ കേരളം കൊടുത്തു?
9) എത്ര വീടുകള്‍ കേരളം പുനര്‍ നിര്‍മ്മിക്കും?
10) എത്ര കിലോ മീറ്റര്‍ റോഡ് കേരളം നന്നാക്കും?
11) എത്ര പാലം കേരളം പണിയും?

പ്രകൃതിക്ഷോഭം മൂലമാണോ

പ്രകൃതിക്ഷോഭം മൂലമാണോ

12) എത്ര രൂപ ഈയിനത്തില്‍ ആകെ കേരളത്തിനു ചെലവായി?
13) ഈ ദുരന്തം പ്രകൃതിക്ഷോഭം മൂലമാണോ?
14) ഇവിടെ ഭൂകമ്പമുണ്ടായോ?
15) ഇവിടെ കൊടുങ്കാററുണ്ടായോ?

മാക്‌സിമം ലിമിറ്റ്

മാക്‌സിമം ലിമിറ്റ്

ഈ ദുരന്തം കേരള സര്‍ക്കാര്‍ ഉണ്ടാക്കിയതാണ്. ഡാം സുരക്ഷാ നിയമം അനുസരിച്ച് മാക്‌സിമം ലിമിറ്റ് എത്തുന്നതിനു മുന്‍പ് വെള്ളം കുറേശ്ശെയായി തുറന്നു വിടേണ്ടതായിരുന്നില്ലേ? എല്ലാ ഡാമുകളും ഒരുമിച്ചു തുറന്നു വിടാന്‍ തീരുമാനിച്ചപ്പോള്‍ എന്തെങ്കിലും മുന്‍കരുതല്‍ കേരളം എടുത്തിരുന്നോ?

Recommended Video

cmsvideo
കേരളത്തിന്റെ ഉള്ള കഞ്ഞികുടി മുട്ടിച്ച മോദി സർക്കാർ | Oneindia Malayalam
മറുപടി തരണം

മറുപടി തരണം

പിണറായി വിജയനെ വാഴ്ത്തിപ്പാടുന്നവര്‍ ഇതിനൊക്കെ ഒരു മറുപടി തരണം. വാദിക്കാനും ജയിക്കാനുമല്ല. അറിയാനും അറിയിക്കാനുമാണെന്ന് വ്യക്തമാക്കികൊണ്ടാണ് സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. നിരവധി ആളുകള്‍ ഈ പോസ്റ്റ് ഇപ്പോള്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.

ഫെയ്സ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍

English summary
kerala floods2018; k surendran facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X