കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് കേരളം സജ്ജം, ഓണക്കാലത്ത് ജാഗ്രത വേണമെന്ന് വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കും ഉടന്‍ വാക്‌സിന്‍ നല്‍കുമെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം നടത്തുന്നതിന് കേരളം സജ്ജമാണ് എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ പതിനെട്ട് വയസ്സിന് താഴെ പ്രായമുളളവര്‍ക്കും കൊവിഡ് വാക്‌സിന്‍ ഉടനെ ലഭ്യമാക്കുന്നതിനുളള നടപടികള്‍ ആരംഭിക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് ജനസംഖ്യയിലെ പകുതി പേര്‍ക്കും ഇതിനകം തന്നെ നല്‍കി കഴിഞ്ഞിട്ടുളളതാണ്. സംസ്ഥാനത്തെ ജനസംഖ്യയിലെ 52 ശതമാനം ആളുകള്‍ക്ക് ആണ് ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. വാക്‌സിന്‍ അര്‍ഹരായ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കുമെന്നും അതിനായുളള ഊര്‍ജ്ജിതമായ ശ്രമം നടക്കുകയാണ് എന്നും വീണാ ജോര്‍ജ് പറഞ്ഞു.
എന്താ ലുക്ക്! അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ

കേരളം 52 ശതമാനം പേര്‍ക്ക് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി എന്നത് ദേശീയ ശരാശരിക്കും മുകളില്‍ ആണെന്ന് വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്നും അനുവദിച്ച് കിട്ടുന്ന വാക്‌സിന്‍ കൃത്യമായി തന്നെ വിതരണം ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനോട് ഒരു കോടി പതിനൊന്ന് ലക്ഷം ഡോസ് വാക്‌സിന്‍ കൂടി കേരളത്തിന് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്ത പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുളള കേന്ദ്ര സംഘം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിയിരുന്നു. കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണം എന്നുളള ആവശ്യം ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും കേന്ദ്ര ആരോഗ്യമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചിരുന്നു.
കേരളത്തിന് ആവശ്യമുളളത്ര വാക്‌സിന്‍ അനുവദിക്കാം എന്നാണ് കേന്ദ്ര സംഘം ഉറപ്പ് നല്‍കിയത് എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സെപ്റ്റംബര്‍ മാസം അവസാനത്തോടെ സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പലപ്പോഴും വാക്‌സിന്‍ ക്ഷാമം കേരളത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവിനെ ബാധിച്ചിരുന്നു. കേരളത്തില്‍ രണ്ടാം തരംഗം തുടങ്ങാന്‍ വൈകിയതിനാലും ഇപ്പോഴും പകുതിയോളം ജനങ്ങളെ കൊവിഡ് ബാധിച്ചിട്ടില്ല എന്നതിനാലും ഇനിയും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരാന്‍ തന്നെയാണ് സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പരമാവധി പരിശോധനകള്‍ നടത്തി രോഗികളെ കണ്ടെത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനാലാണ് ടി.പി.ആര്‍. കൂടി നില്‍ക്കുന്നത് എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ രോഗബാധയുള്ള ആറിലൊരാളെ പരിശോധനയിലൂടെ കണ്ടെത്തുമ്പോള്‍ ദേശീയ തലത്തില്‍ അത് മുപ്പത്തിമൂന്നില്‍ ഒരാളെ മാത്രമാണ്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി നില്‍ക്കുന്നതിനാല്‍ ഓണക്കാലത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്നലെയും ഇരുപതിനായിരത്തിന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. 21,427 പേര്‍ക്കാണ് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,049 ആയി. സംസ്ഥാനത്ത് ഇതോടെ കൊവിഡ് മരണസംഖ്യ ഇരുപതിനായിരത്തിലേക്ക് അടുക്കുകയാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,731 പേര്‍ ഇന്നലെ രോഗമുക്തി നേടി. 1,77,683 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,48,196 പേര്‍ ഇതുവരെ സംസ്ഥാനത്ത് കൊവിഡ് മുക്തരായി.
പുതു പുത്തൻ ഗെറ്റപ്പിൽ സാക്ഷി അഗർവാൾ, വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications