സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കം: ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും ഒരേ സമയം ചോദ്യം ചെയ്യുന്നു
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അപ്രതീക്ഷിത നീക്കവുമായി കസ്റ്റംസ്. സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസും എൻഐഎയും എൻഫോഴ്സുമെന്റുും ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസ് വീണ്ടും വെള്ളിയാഴ്ച എം ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. വെള്ളിയാഴ്ച 11 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിട്ടയച്ചത്.

ഒരേ സമയം ചോദ്യം ചെയ്യൽ
കേസിലെ പ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും ഒരേ സമയത്താണ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിപ്പിച്ച ശേഷവും സ്വപ്നയെ ജയിലിലെത്തിയുമാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസുമായി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തുടർന്ന് രണ്ടാം ദിവസമാണ് ചോദ്യം ചെയ്യൽ തുടരുന്നത്. വെള്ളിയാഴ്ച 11 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറിനെ വിട്ടയച്ചിട്ടുള്ളത്.

രണ്ടാംദിനം ചോദ്യം ചെയ്യൽ
കസ്റ്റംസ് നിർദേശം അനുസരിച്ച് ശനിയാഴ്ച രാവിലെ പത്തരയോടെ ശിവശങ്കർ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തിന് സമാനമായി കസ്റ്റംസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഈന്തപ്പഴക്കം ഇറക്കുമതി ചെയ്ത സംഭവത്തിന് പുറെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും ശിവശങ്കറിൽ നിന്ന് കസ്റ്റംസ് ചോദിച്ചറിഞ്ഞിരുന്നതായാണ് പുറത്തുവരുന്ന വിവരം.

ഇടപാടുകളെക്കുറിച്ച് അന്വേഷണം
സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നതോടെ സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കസ്റ്റംസ് അന്വേഷണം നടത്തിവരുന്നുണ്ട്. സ്വപ്നയുടെ പേരിലുള്ള പണവും സ്വർണ്ണവും കണ്ടെടുത്ത ബാങ്ക് ലോക്കർ ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൌണ്ടന്റിന്റെയും സ്വപ്നയുടെ പേരിലുള്ളതായിരുന്നു. ഇത് ശിവശങ്കറിന്റെ നിർദേശം അനുസരിച്ചാണ് തുടങ്ങിയതെന്ന് നേരത്തെ ചാർട്ടേർഡ് അക്കൌണ്ട് മൊഴി നൽകിയിരുന്നു.

അനുപമയുടെ മൊഴി
വിദേശത്ത് നിന്ന് ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തിൽ അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന ടിവി അനുപമയുടെ മൊഴി കസ്റ്റംസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേരളത്തിലേക്ക് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തിൽ സംസ്ഥാന സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിൽ ഒരു തരത്തിലുമുള്ള കത്തിടപാടുകളും നടത്തിയിട്ടില്ലെന്നാണ് ടിവി അനുപമയുടെ മൊഴിയിൽ പറയുന്നത്.

നിർദേശം നൽകിയോ?
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിർദേശം അനുസരിച്ചാണ് അനാഥായത്തിലെ കുട്ടികൾക്ക് ഈത്തപ്പഴം എത്തിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്. വാക്കാലുള്ള നിർദേശമാണ് നൽകിയിട്ടുള്ളതെന്നും മൊഴിയിൽ പറയുന്നുണ്ട്. വിദേശത്ത് നിന്ന് നികുതി അടയ്ക്കാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിൽ കേസെടുത്ത കസ്റ്റംസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ടിവി അനുപമയെ ചോദ്യം ചെയ്തുവരുന്നത്. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മുമ്പിലാണ് ടിവി അനുപമ മൊഴി നൽകിയിട്ടുള്ളത്.

പദ്ധതി 2017ൽ
കേരളത്തിലെ അനാഥാലായങ്ങൾക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്നതിനുള്ള പദ്ധഥി 2017ലാണ് ആരംഭിക്കുന്നത്. 2017 മെയ് 26നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം ഔദ്യോഗികമായി നിർവ്വഹിച്ചത്. യുഎഇ കോൺസുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഈന്തപ്പഴം സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന അനാഥാലായങ്ങളിൽ വിതരണം ചെയ്യാനായിരുന്നു നീക്കം. എന്നാൽ കണക്ക് അനുസരിച്ച് 17000 കിലോ ഈന്തപ്പഴം എല്ലാ ജില്ലകളിലേക്കും എത്തിയിട്ടില്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതോടെയാണ് പൊതുഭരണ വകുപ്പിലെയും സാമൂഹിക നീതി വകുപ്പിലെയും മേധാവികളെ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തത്.
Recommended Video

നീക്കം നിർണ്ണായകം
വിദേശത്ത് നിന്ന് കണ്ടെയ്നറിൽ കൊച്ചി തുറമുഖത്തെത്തിയ ഈന്തപ്പഴം വാങ്ങുന്നതിന് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, പിഎസ് സരിത്ത് എന്നിവർ നേരിട്ടെത്തിയിരുന്നു. ഇക്കാര്യം കസ്റ്റംസാണ് കണ്ടെത്തിയത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റും എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന്റെ നിർദേശം അനുസരിച്ചാണ് ഈന്തപ്പഴം ഇറക്കുമതി ചെയ്തതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കസ്റ്റംസ് മൊഴിയെടുക്കുന്നതിനായി ശിവശങ്കറിനെ വിളിപ്പിച്ചത്.
-
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications