ഡിപ്ലോമാറ്റിക് ബാഗേജിൽ മതഗ്രന്ഥങ്ങൾ വന്നതിലും അന്വേഷണം:ഖുറാന്റെ ഭാരം കണക്കാക്കി കസ്റ്റംസ്
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസും എൻഐഎയും അന്വേഷണം നടത്തിവരുന്നതിനിടെ വിദേശത്ത് നിന്ന് മതഗ്രന്ഥങ്ങൾ വന്ന സംഭവത്തിലും അന്വേഷണം. തിരുവനന്തപുരം വിമാനത്താവളത്തിൽ യുഎഇ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ വന്ന സംഭവത്തിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ദുബായിൽ നിന്ന് കൊണ്ടുവന്നിട്ടുള്ള മതഗ്രന്ഥത്തിന്റെ തൂക്കം കണക്കാക്കിയാണ് അന്വേഷണം. ഇതും സ്വർണ്ണക്കടത്തും തമ്മിൽ ബന്ധമുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും.
ബാനറില് മുഖ്യമന്ത്രിയുടേയും മന്ത്രിയുടേയും ചിത്രങ്ങളില്ല; കൃഷി ഓഫീസര്ക്ക് സസ്പെന്ഷന്

തൂക്കം പരിശോധിക്കും
ഡിപ്ലോമാറ്റിക് ബാഗേജ് വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥത്തിന്റെ സാമ്പിൾ എത്തിച്ച് പരിശോധിച്ച് കസ്റ്റംസ്. വിദേശത്ത് നിന്നെത്തിച്ച മതഗ്രന്ഥങ്ങളിൽ ഒന്നിന് കണ്ടെത്തൽ 576 ഗ്രാം തൂക്കം വരുന്നതാണ് ഇത്തരത്തിലുള്ള 250 പാക്കറ്റുകളാണ് കൊണ്ടുവന്നത്. 4478 കിലോയാണ് എത്തിച്ചിട്ടുള്ളതെന്നാണ് ഇ വേ ബില്ലിലുള്ളത്. സംഭവത്തിൽ കസ്റ്റംസ് വിശദമായ അന്വേഷണം നടത്തുമെന്നാണ് കസ്റ്റംസ് അറിയിച്ചിട്ടുള്ളത്. ഡിപ്ലോമാറ്റിക് ബാഗേജിൽ എത്തിച്ചിട്ടുള്ള ബാക്കി മതഗ്രന്ഥങ്ങൾ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. അതേ സമയം വിദേശത്ത് നിന്ന് മതഗ്രന്ഥങ്ങൾ എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥത്തിന്റെ സാമ്പിൾ എത്തിച്ച് പരിശോധിച്ച് കസ്റ്റംസ്. വിദേശത്ത് നിന്നെത്തിച്ച മതഗ്രന്ഥങ്ങളിൽ ഒന്നിന് കണ്ടെത്തൽ 576 ഗ്രാം തൂക്കം വരുന്നതാണ് ഇത്തരത്തിലുള്ള 250 പാക്കറ്റുകളാണ് കൊണ്ടുവന്നത്. 4478 കിലോയാണ് എത്തിച്ചിട്ടുള്ളതെന്നാണ് ഇ വേ ബില്ലിലുള്ളത്. സംഭവത്തിൽ കസ്റ്റംസ് വിശദമായ അന്വേഷണം നടത്തുമെന്നാണ് കസ്റ്റംസ് അറിയിച്ചിട്ടുള്ളത്. ഡിപ്ലോമാറ്റിക് ബാഗേജിൽ എത്തിച്ചിട്ടുള്ള ബാക്കി മതഗ്രന്ഥങ്ങൾ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. അതേ സമയം വിദേശത്ത് നിന്ന് മതഗ്രന്ഥങ്ങൾ എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

30 പെട്ടികൾ മലപ്പുറത്തേക്ക്
യുഎഇ കോൺസുലേറ്റിൽ നിന്ന് സിആപ്റ്റിലേക്ക് കൊണ്ടുവന്നിട്ടുള്ള ബാഗേജിനെത്തുടർന്നാണ് വിവാദം ഉടലെടുത്തിട്ടുള്ളത്. ജൂൺ 25ന് 32 പെട്ടികളിൽ മതഗ്രന്ഥങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് വിശദീകരണം. ഇതിൽ രണ്ട് പാക്കറ്റുകൾ സിആപ്റ്റിൽ വെച്ച് പൊട്ടിച്ച് പരിശോധിച്ചുവെങ്കിലും അവശേഷിക്കുന്ന 30 എണ്ണവും സിആപ്റ്റിൽ നിന്ന് അച്ചടിച്ച പുസ്തകങ്ങൾ കൊണ്ടുപോകുന്ന അടച്ചുമൂടിയ വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതോടെ മന്ത്രി കെടി ജലീലിന്റെ ഓഫീസ് നൽകിയ നിർദേശം അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നാണ് സിആപ്റ്റ് ഉദ്യോഗസ്ഥരും മൊഴി നൽകിയത്.

പെട്ടികളിൽ ഉണ്ടായിരുന്നതെന്ത്?
മലപ്പുറത്തേക്ക് കൊണ്ടുപോയ 30 പെട്ടികളിൽ മതഗ്രന്ഥങ്ങൾക്ക് പുറമേ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അന്വേഷിച്ചുവരുന്നത്. താൻ നിർദേശം നൽകിയത് പ്രകാരമാണ് സി- ആപ്റ്റ് പാഴ്സലുകൾ സ്വീകരിച്ചിട്ടുള്ളതെന്നും മതഗ്രന്ഥങ്ങളാണ് പാഴ്സലിനുള്ളിൽ ഉണ്ടായിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സി- ആപ്റ്റിന്റെ ചെയർമാൻ സ്ഥാനത്തിരിക്കുന്നത് കെടി ജലീലാണ്. ഒൻപതാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾക്കൊപ്പം പ്ലസ് വൺ, പ്ലസ്ടു പാഠപുസ്തകങ്ങളും സ്ത്രീശക്തി ലോട്ടറിയും അച്ചടിക്കുന്നത് തിരുവനന്തപുരം വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിൽ വെച്ചാണ്.

കസ്റ്റംസ് മൊഴിയെടുത്തു
സിആപ്റ്റിലെ അഞ്ച് ജീവനക്കാരിൽ നിന്നായാണ് യുഎഇ ഡിപ്ലോമാറ്റിക് ബാഗേജിൽ എത്തിച്ച സാധനങ്ങൾ സിആപ്റ്റിലേക്ക് കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചത്. ഇവരിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വട്ടിയൂക്കാവിലെ സിആപ്റ്റ് ഓഫീസിന്റെ ചുമതലക്കാരൻ, ഡെലിവറി സ്റ്റോർ ഇൻചാർജ്, ഡ്രൈവർ എന്നിവർക്ക് പുറമേ സെക്യൂരിറ്റി ഓഫീസർ, പ്രൊഡക്ഷൻ ഇൻ ചാർജ് എന്നിവരിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾല ആരാഞ്ഞിരുന്നു. സിആപ്റ്റിൽ സൂക്ഷിച്ചിരുന്ന പെട്ടികളിൽ ഒന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തൂക്കം നോക്കുന്നതിനും മറ്റുമായി ശേഖരിക്കുകയും ചെയ്തിരുന്നു.

വീഴ്ച സംഭവിച്ചു?
വിദേശത്ത് നിന്ന് പെട്ടിയിലെത്തിച്ച മതഗ്രന്ഥങ്ങൾ എവിടെ വെച്ചാണ് അച്ചടിച്ചതെന്നും, ഗ്രന്ഥങ്ങൾ കേരളത്തിലേക്ക് അയച്ചിട്ടുള്ളത് ആരാണെന്നും കസ്റ്റംസ് ഇതിനൊപ്പം പരിശോധിച്ച് വരുന്നുണ്ട്. മന്ത്രി കെടി ജലീൽ പാഴ്സൽ തുറന്ന് പരിശോധിച്ചതും സർക്കാർ വാഹനത്തിൽ കൊണ്ടുപോയതും വീഴ്ചയാണെന്നാണ് നയതന്ത്ര രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. വിദേശത്ത് നിന്ന് എന്തെങ്കിലും സാധനങ്ങൾ എത്തിക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ചട്ടം. മതഗ്രന്ഥങ്ങൾ കേരളത്തിൽ കിട്ടുമെന്നിരിക്കെ വിദേശത്ത് ഇറക്കുമതി ചെയ്യാനുള്ള നീക്കവും കസ്റ്റംസ് പരിശോധിച്ച് വരികയാണ്. ഇതിനെല്ലാം പുറമേ ഈ പെട്ടികൾ സർക്കാർ വാഹനത്തിൽ കൊണ്ടുപോയതും മന്ത്രി ജലീൽ ഇക്കാര്യം തുറന്ന് സമ്മതിച്ചതും ഗുരുതരമായ വീഴ്ചയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.