സ്വപ്‌നയും സന്ദീപും സരിത്തും തന്നെ; മുമ്പും കള്ളകടത്ത്; 2 തവണയായി 27 കിലോ സ്വര്‍ണ്ണം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകടത്ത് പുറത്ത് വന്നതോടെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ സംഭവങ്ങളാണ് കണ്ടത്തുന്നത്. നയതന്ത്ര ബാഗ് വഴി മുമ്പും സ്വര്‍ണണകടത്ത് നടന്നിട്ടുണ്ടെന്നും ജൂണില്‍ മാത്രം 27 കിലോ സ്വര്‍ണ്ണം കടത്തിയെന്നുമാണ് റിപ്പോര്‍ട്ട്. ജൂണ്‍ 24, 26 തിയ്യതികളിലാണ് ഡിപ്ലോമാറ്റിക് ബാഗ് എത്തുന്നത്.
യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷയുടെ പേരിലാണ് ബാഗ് വിമാനത്താവളത്തിലെത്തിയത്. സരിത് ഇത് കൈപ്പറ്റി. ദുബായില്‍ നിന്നുള്ള ഫൈസല്‍ ഫരീദാണ് സ്വര്‍ണ്ണം അയച്ചതെന്നും വ്യക്തമായി. മലപ്പുറം സ്വദേശിയായ പികെ റമീസിന് വേണ്ടിയാണ് സ്വര്‍ണ്ണം എത്തിച്ചത്.

രണ്ട് തവണയായാണ് സ്വര്‍ണ്ണം കടത്തിയത്. ജൂണ്‍ 24 ന് ഒന്‍പത് കിലോ സ്വര്‍ണ്ണവും 26 ന് 18 കിലോ സ്വര്‍ണ്ണവുമാണ് കടത്തിയത്. കള്ളകടത്തിന് പിന്നില്‍ സ്വപ്‌നയും സന്ദീപും സരിത്തും തന്നെയാണെന്ന് വ്യക്തമായി.
Recommended Video
സ്വര്‍ണ്ണകടത്തില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും ഇന്നും ചോദ്യം ചെയ്യുകയാണ്. മൂന്നാം പ്രതിയാണ് ദുബൈയില്‍ വ്യവസായിയായ ഫൈസല്‍ ഫരീദ്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് എന്‍ഐഎ ആവശ്യം. ഈ അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ഇന്റര്‍പോളുമായി ബന്ധപ്പെട്ട് പ്രതിയെ നാട്ടിലെത്തിക്കാനാണ് പദ്ധതി.
സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജോലിക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സ്വപ്ന ഹാജരാക്കിയിരുന്നു. ഇതിനാണ് പുതിയ കേസ്. സ്പെയ്സ് പാര്‍ക്കിലെ ഓപ്പറേഷന്‍ മാനേജര്‍ തസ്തികയ്ക്ക് വേണ്ടിയായിരുന്നു ഇവര്‍ വ്യാജരേഖ തയ്യാറാക്കി നല്‍കിയത്. പ്രൈസ് വാട്ടര്‍ കൂപ്പര്‍, വിഷന്‍ ടെക്നോളജി എന്നീ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ പ്രതികളാണ്. നേരത്തെ വിഷന്‍ ടെക്നോളജിയോട് സര്‍ക്കാര്‍ വിശദീകരണവും തേടിയിരുന്നു.












Click it and Unblock the Notifications