• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എം ശിവശങ്കറിന് പദവികളില്ല; പക്ഷെ ശമ്പളവും ആനുകൂല്യങ്ങളും പതിവ് പോലെ

 • By News Desk

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി നടത്തിയ സ്വര്‍ണ്ണകടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്നാരോപണത്തെ തുടര്‍ന്നായിരുന്നു എം ശിവശങ്കറിനെ പദവികളില്‍ നിന്നും പുറത്താക്കിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്നുമാണ് പുറത്താക്കിയത്. പുറത്തായി അധിയില്‍ പോയെങ്കിലും എം ശിവശങ്കറിന് ശമ്പളം ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സ്വർണക്കടത്ത് കേസ് വഴിത്തിരിവിലേക്ക്, ഭീകരബന്ധമുള്ള രണ്ട് പേർ; ഭാര്യമാരുടെ രഹസ്യമൊഴി നിർണായകം..!!

ശമ്പളം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍

ശമ്പളം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍

പദവികളില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ എം ശിവശങ്കര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. എന്നാല്‍ എം ശിവശങ്കറിന് ശമ്പളം ഉള്‍പ്പെടെ അര്‍ഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. സര്‍ക്കരാര്‍ അനുവദിച്ചാല്‍ ഇടക്ക് അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിക്കാനും കഴിയും.

 ശമ്പളമില്ലാതെ അവധി

ശമ്പളമില്ലാതെ അവധി

ശിവശങ്കര്‍ നിലവില്‍ എടുത്തിട്ടുള്ള അവധി ലഭ്യമല്ലെങ്കില്‍ മാത്രമെ ശമ്പളമില്ലാതെ അവധി എടുക്കേണ്ടി വരുന്നുള്ളു. സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സെക്രട്ടറിയേറ്റില്‍ കാബിന്‍, സ്റ്റേറ്റ് കാര്‍, ഡ്രൈവര്‍ എന്നിവയൊക്കെയുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേ കാലമായി ഐടി വകുപ്പിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത കാറുകളാണ് ശിവശങ്കര്‍ ഉപയോഗിക്കുന്നത്.

 വാഹനം

വാഹനം

ഇതില്‍ ഒരെണ്ണം ഇലക്ട്രിക് കാര്‍ ആണ്. വാടകയ്ക്ക് എടുക്കുന്ന കാറുകളില്‍ സര്‍ക്കാര്‍ കാറുകളിലെ പോലെ ലോഗ്ബുക്ക് കൃത്യമായി സൂക്ഷിക്കാറില്ല. ഈ സാഹചര്യത്തില്‍ യാത്ര വിശദാംശങ്ങള്‍ കണ്ടെത്തുക എളുപ്പമല്ല. അവധിയില്‍ പോകുന്നവര്‍ സാധാരണ ഗതിയില്‍ സര്‍ക്കാര്‍ കാര്‍ ഉപയോഗിക്കാറില്ല. ആവശ്യമെങ്കില്‍ അവര്‍ക്ക് നിശ്ചിത തുകയടച്ചാല്‍ ടൂറിസം വകുപ്പിന്റെ കാര്‍ ലഭിക്കും.

cmsvideo
  NIA Invokes UAPA in Fir, Swapna Suresh claims involvement of diplomat
   അവധിയില്‍ പ്രവേശിക്കുന്നത്

  അവധിയില്‍ പ്രവേശിക്കുന്നത്

  ശിവശങ്കറിന് സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയും ഡിജിപിയും ശിവശങ്കറും ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കിയത്. ചൊവ്വാഴ്ച്ചയായിരുന്നു അദ്ദേഹത്തെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്. പിന്നാലെ ഐടി സെക്രട്ടറി സ്ഥാനവും തെറിച്ചു.

  മിര്‍ അഹമ്മദിന് അധിക ചുമതല

  മിര്‍ അഹമ്മദിന് അധിക ചുമതല

  ശിവശങ്കറിന് പകരം ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ അഹമ്മദിന് അധിക ചുമതല നല്‍കി. സംഭവത്തില്‍ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികൂട്ടിലാവും. ഇതിനെ പ്രതിരോധിക്കുന്നതിനാണ് ഇദ്ദേഹത്തെ ചുമതലകളില്‍ നിന്നും പുറത്താക്കിയത്.

  സ്ഥിര സന്ദര്‍ശകന്‍

  സ്ഥിര സന്ദര്‍ശകന്‍

  സ്വപ്ന താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ ഐടി സെക്രട്ടറി സ്ഥിര സന്ദര്‍ശകന്‍ ആയിരുന്നു എന്നാണ് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്. തിരുവനന്തപുരം മുടവന്‍ മുകളിലെ ഫ്‌ളാറ്റില്‍ 2018 വരെ സ്വപ്ന താമസിച്ചിരുന്നു. യുഇഎ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നു അപ്പോള്‍ സ്വപ്ന. 5 വര്‍ഷത്തോളം ഈ ഫ്‌ളാറ്റില്‍ ഇവരുണ്ടായിരുന്നു.

  പ്രതിപക്ഷ ആരോപണം

  പ്രതിപക്ഷ ആരോപണം

  അക്കാലത്ത് ഐടി സെക്രട്ടറി ഈ ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു എന്നാണ് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതോടെ പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും ശരി വെക്കുകയാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം.

  English summary
  Kerala gold Smuggling Case; M sivasankar On Leave but Get Salary Including Other Benefits
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X