കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷിന്റേയും സന്ദീപിന്റേയും എന്‍ഐഎ കസ്റ്റഡി നീട്ടി; ചോദ്യം ചെയ്യല്‍ തുടരും

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം കേന്ദ്രീകരിച്ച നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്റേയും സന്ദീപിന്റേയും കസ്റ്റഡി കാലാവധി നീട്ടി, അഞ്ച് ദിവസത്തേക്ക് കൂടിയാണ് ഇവരുടെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ചോദ്യം ചെയ്യലും തെളിലെവെടുപ്പ് നടപടിയും പൂര്‍ത്തിയാവാന്‍ സമയം വേണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്. 24 വരെയാണ് കസ്റ്റഡി.

അതിനിടെ സ്വപ്‌ന സുരേഷും സന്ദീപും നല്‍കിയ ജാമ്യ ഹരജി 24 ന് പരിഗണിക്കും. യുഎപിഎ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് ഇരുവരുടേയും വാദം.

nia

അതേസമയം കേസിലെ മറ്റൊരു പ്രതിയായ സരിത്തിനെ തെളിവെടുപ്പിനായി എന്‍ഐഎ തിരുവനന്തപുരത്തെത്തിച്ചു. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെ പൊലീസ് ക്ലബിലാണ് സരിത്തിനെ എത്തിച്ചത്. അവിടെ നിന്നും തെളിവെടുപ്പിന് കൊണ്ട് പോകും.

സ്വപ്‌ന സുരേഷിനും കേസിലെ മറ്റൊരു പ്രതിയായ ഫൈസല്‍ ഫരീദിനും വലിയ സ്വാധീനമുണ്ടെന്നാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍. ഇവര്‍ക്ക് സിനിമാമേഖലയിലും സ്വാധീനമുണ്ടായിരുന്നു. ഫൈസലിന് പ്രമുഖ സംവിധായകരെ വരെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തല്‍.

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam

ഒപ്പം സ്വപ്‌ന സുരേഷിന് മനുഷ്യക്കടത്ത് കേസില്‍ പങ്കുണ്ടെന്നും എന്‍ഐഎ പറയുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. ഒരു വര്‍ഷം മുമ്പ് സ്വപ്‌ന ഉള്‍പ്പെട്ട മനുഷ്യക്കടത്തിനെക്കുറിച്ചാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് സൂചന ലഭിച്ചത്. മലയാളത്തിലെ പ്രശസ്ത സിനിമാ സംവിധായകന്റെ മകളെ വിദേശത്തേക്ക് കടത്തി കൊണ്ടുപോയതിനെ കുറിച്ച് ഉയര്‍ന്ന പരാതിയാണ് പ്രധാനമായി അന്വേഷിക്കുന്നത്. പെണ്‍കുട്ടി നല്‍കിയ സൂചനകള്‍ സ്വപ്നയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഫൈസല്‍ ഫരീദിന് മലയാളം സിനിമയിലെ സംവിധായകരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നേരത്തെ ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറാണ് ഫൈസലിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. നാല് മലയാള സിനിമകള്‍ക്കായും ഇയാള്‍ പണമിറക്കിയിട്ടുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ഉള്‍പ്പെടെ ഫൈസലും സുഹൃത്തുക്കളും ചേര്‍ന്ന് പണമിറക്കിയിരുന്നു. ഈ സിനിമകള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.

ഇന്ത്യയില്‍ കൊവിഡ് കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 37,148 കേസുകള്‍; ആകെ 11.55 ലക്ഷം കടന്നുഇന്ത്യയില്‍ കൊവിഡ് കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 37,148 കേസുകള്‍; ആകെ 11.55 ലക്ഷം കടന്നു

'ഏഷ്യാനെറ്റ് പൂട്ടിപ്പോവും! ഭരണം കിട്ടുമെന്ന് പറഞ്ഞപ്പോ പാടി പുകഴ്ത്തി'; ട്രോളി ജ്യോതികുമാർ ചാമക്കാല'ഏഷ്യാനെറ്റ് പൂട്ടിപ്പോവും! ഭരണം കിട്ടുമെന്ന് പറഞ്ഞപ്പോ പാടി പുകഴ്ത്തി'; ട്രോളി ജ്യോതികുമാർ ചാമക്കാല

വര്‍ഷയെ ഫോണില്‍ വിളിച്ചു; പക്ഷേ... ഫിറോസ് കുന്നംപറമ്പില്‍ പോലീസിനോട് പറഞ്ഞത്...വര്‍ഷയെ ഫോണില്‍ വിളിച്ചു; പക്ഷേ... ഫിറോസ് കുന്നംപറമ്പില്‍ പോലീസിനോട് പറഞ്ഞത്...

English summary
Kerala Gold smuggling case: NIA Court Extended The Custody Of Swapna Suresh And Sandeep Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X