കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത്തിനെ തിരുവനന്തപുരത്തെത്തിച്ച് തെളിവെടുത്തു: 40 ലക്ഷം അടങ്ങിയ ബാഗിൽ 14 ലക്ഷം രൂപ മാത്രം!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടക്ക് കേസിലെ ഒന്നാം പ്രതി സരിത്തിനെ തിരുവനന്തപുരത്തെത്തിച്ച് എൻഐഎ സംഘം തെളിവെടുക്കുന്നു. എൻഐഎ കസ്റ്റഡിയിലുള്ള സ്വർണ്ണക്കടത്ത് കേസിലെ മൂന്ന് പ്രതികളെയും പല സമയങ്ങളിലായി എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയെങ്കിലും സരിത്തുമായാണ് അന്വേഷണ സംഘം ഇന്ന് തലസ്ഥാനത്തെത്തിയിട്ടുള്ളത്.

 സ്വപ്‌ന സുരേഷിന്റേയും സന്ദീപിന്റേയും എന്‍ഐഎ കസ്റ്റഡി നീട്ടി; ചോദ്യം ചെയ്യല്‍ തുടരും സ്വപ്‌ന സുരേഷിന്റേയും സന്ദീപിന്റേയും എന്‍ഐഎ കസ്റ്റഡി നീട്ടി; ചോദ്യം ചെയ്യല്‍ തുടരും

സീൽ നിർമിച്ച കട

സീൽ നിർമിച്ച കട

സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ വ്യാജ നിർമിച്ച കട അന്വേഷണ സംഘം കണ്ടെത്തി. തിരുവനന്തപുരം സ്റ്റാച്യൂവിന് സമീപത്തുള്ള കടയിൽ വെച്ചാണ് സീൽ ഉണ്ടാക്കിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് എൻഐഎ സംഘത്തിന് കട കാണിച്ചുകൊടുക്കുന്നത്. സരിത്തിനെ എൻഐഎ കസ്റ്റഡിയിൽ വാങ്ങിയതിന് പിന്നാലെ ഇന്ന് രാവിലെ 11 മണിയോടെ സരിത്തുമായി അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

 വീട്ടിലെത്തി പരിശോധന

വീട്ടിലെത്തി പരിശോധന

തിരുവനന്തപുരത്ത് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായെത്തിയ സംഘം ആദ്യം പോലീസ് ക്ലബ്ബിലേക്കാണ് പോയത്. റവന്യൂ ഉദ്യോദസ്ഥരെ വിളിച്ചുവരുത്തിയ ശേഷം പോലീസ് ക്ലബ്ബിൽ നിന്ന് സന്ദീപിന്റെ അരുവിക്കരയിലെ പത്താംകല്ലിലെ വീട്ടിലേക്കാണ് പോയത്. സ്വർണ്ണക്കത്ത് കേസിൽ പ്രതികൾ ഈ വീട്ടിൽ വെച്ച് ഗൂഡാലോചന നടത്തിയതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പ്രതികളുടെ കസ്റ്റഡി കാലാവധി കോടതി നീട്ടിയതോടെ അടുത്ത വെള്ളിയാഴ്ച വരെ പ്രതികൾ എൻഐഎ കസ്റ്റഡിയിൽ തന്നെ തുടരും.

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam
 ഫോണും ഉപകരണങ്ങളും

ഫോണും ഉപകരണങ്ങളും


നേരത്തെ സരിത്തിന്റെ വീട്ടിലെത്തിയ എൻഐഎ സംഘം വീട് വിശദമായി പരിശോധിച്ച ശേഷമാണ് മടങ്ങിപ്പോയത്. വീട്ടിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ഫോണും സംഘം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് നന്ദാവനത്തെ ബാറിലും സരിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സെക്രട്ടറിയേറ്റിന് സമീപത്ത് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്ന ഹെദർ ഫ്ലാറ്റിലും സ്വപ്നയുടെ വെള്ളയമ്പലം ആൽത്തറയിലും അമ്പലംമുക്കിലുമുള്ള വാടക ഫ്ലാറ്റുകളിലും സരിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.

സ്വപ്നയെ എത്തിച്ച് തെളിവെടുത്തു

സ്വപ്നയെ എത്തിച്ച് തെളിവെടുത്തു

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ലാറ്റിലെത്തിച്ച് എൻഐഎ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ആറാം നിലയുള്ള ഫ്ലാറ്റാണ് പരിശോധിച്ചത്. സ്വർണ്ണക്കൈമാറ്റം നടന്ന പട്ടത്തെ പാർക്കിംഗ് കേന്ദ്രം, തലസ്ഥാനത്തെ സ്റ്റാച്യൂവിന് സമീപത്തുള്ള കട, ഹെദർ ഫ്ലാറ്റ് എന്നിവിടങ്ങളിലും സ്വപ്നയെ എത്തിച്ച് എൻഐഎ തെളിവെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിർദേശം അനുസരിച്ച് ഐടി വകുപ്പിലെ മുൻ ജീവനക്കാരൻ അരുൺ ബാലചന്ദ്രനാണ് സെക്രട്ടേറിയറ്റിന് സമീപത്ത് സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് എടുത്ത് നൽകുന്നത്.

 ബാഗിൽ 14 ലക്ഷം മാത്രം

ബാഗിൽ 14 ലക്ഷം മാത്രം


സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയുടെ പിടിയിലാവുന്നതിന് മുമ്പ് സ്വപ്ന സുരേഷും സന്ദീപ് നായരും തങ്ങളുടെ പക്കലുണ്ടായിരുന്ന ബാഗ് ആലപ്പുഴയിലെ മുൻ ജ്വല്ലറി ഉടമയെയാണ് ഏൽപ്പിക്കുന്നത്. ഈ സമയത്ത് ബാഗിൽ 40 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. എന്നാൽ കേസിലെ ഒന്നാം പ്രതി സരിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ബാഗിൽ 14 ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്. 26 ലക്ഷം രൂപ ബാഗിൽ നിന്ന് കാണാതായിട്ടുണ്ടെന്ന് അന്വേഷണ സംഘം തന്നെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ബാഗ് എങ്ങനെ വീട്ടിലെത്തി

ബാഗ് എങ്ങനെ വീട്ടിലെത്തി

തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയ കേസിൽ സരിത്ത് അറസ്റ്റിലായതിന് ശേഷമാണ് പണമടങ്ങിയ ബാഗ് വീട്ടിലെത്തിച്ചിട്ടുള്ളതെന്നാണ് സൂചന. എന്നാൽ ബാഗ് ആരാണ് വീട്ടിലെത്തിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. സ്വർണ്ണക്കടത്തിന് വേണ്ടി പണം മുടക്കിയ ആരെങ്കിലും പണം എടുത്തിരിക്കാനുള്ള സാധ്യതയും എൻഐഎ പരിശോധിക്കുന്നുണ്ട്. ആലപ്പുഴയിൽ നിന്ന് ഇരുവരും മുങ്ങുന്നതിന് മുമ്പായി ജ്വല്ലറി ഉടമെയെയാണ് ഇരുവരും ബാഗ് ഏൽപ്പിച്ചിരുന്നത്. ഇതോടെ ഇയാളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

English summary
Kerala gold smuggling case: NIA team in Thiruvananthapuram with Sarith for examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X