Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌ന സുരേഷ് ചില്ലറക്കാരിയല്ല..!! ആൾമാറാട്ടത്തിന് ക്രൈംബ്രാഞ്ച് അന്വേഷണം, കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണ വേട്ടയ്ക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഇതിന് പിന്നില്‍ പ്രധാന പങ്കുവഹിച്ചത് സ്വപ്ന സുരേഷ് എന്ന ഉദ്യോഗസ്ഥയാണ്. കേരള ഐടി വകുപ്പില്‍ ജോലി ചെയ്യുന്ന ഇവരെ ഇപ്പോള്‍ സര്‍വീസില്‍ നിന്ന് പുറത്താക്കിയെന്നാണ് വിവരം. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. പല തവണകളായി സ്വര്‍ണം കടത്തിയിരുന്നുവെന്നാണ് വിവരം. ഇവര്‍ക്ക് പല രാഷ്ട്രീയ വമ്പന്‍മാരുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇത് കൂടാതെ ഇവര്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നേരിടുന്ന വിവരം ഇപ്പോള്‍ പുരത്തുവരുന്നുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണം

ക്രൈംബ്രാഞ്ച് അന്വേഷണം

സ്വപ്‌ന സുരേഷ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നേരിടുന്നതായാണ് വിവരം. ഇതിന് മുമ്പ് എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെ ഒരു ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കി സംഭവത്തിലാണ് സ്വപ്‌നയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്. ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയെന്നും ആള്‍മാറാട്ടം നടത്തി മറ്റൊരു പരാതിക്കാരിയെ ഹാജരാക്കിയെന്നുമാണ് സ്വപ്‌നയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം.

സ്വര്‍ണക്കടത്ത് കേസില്‍

സ്വര്‍ണക്കടത്ത് കേസില്‍

ഈ കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ പ്രതി ചേര്‍ക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സ്വര്‍ണകടത്ത് കേസില്‍ ഉള്‍പ്പെട്ടത്. വ്യാജ പരാതികേസില്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നയതന്ത്ര തലത്തില്‍ നടന്ന സ്വര്‍ണക്കടത്ത കേസില്‍ മുഖ്യ ആസൂത്രക സ്വപ്‌നയാണെന്നാണ് കണ്ടെത്തല്‍.

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക നിയമനം

കേസിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷാണെന്ന് പോലീസ് കണ്ടെത്തി. ഐടി വകുപ്പിലെ ഉദ്യോഗസ്ഥയാണ് ഇവര്‍. സ്വര്‍ണക്കടത്തിലെ പങ്കിനെ തുടര്‍ന്ന് ഇവരെ പിരിച്ച് വിട്ടിരിക്കുകയാണ്. കെഎസ്ഐടിഐഎല്ലിന്റെ കീഴിലെ സ്പേസ് പാര്‍ക്കിലായിരുന്നു സ്വപ്ന ജോലി ചെയ്തിരുന്നത്. മാര്‍ക്കറ്റിംഗ് ലെയ്സണ്‍ ഓഫീസറായിരുന്നു ഇവര്‍. അതേസമയം താല്‍ക്കാലിക നിയമനമായിരുന്നുവെന്നും പോലീസ് പറയുന്നു.

Recommended Video

cmsvideo
    Swapna suresh fired from kerala IT department | Oneindia Malayalam
    കള്ളക്കടത്ത്

    കള്ളക്കടത്ത്

    കസ്റ്റംസിന്റെ അന്വേഷണത്തില്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പറയുന്നത്. ഒളവില്‍ പോയ ഇവരെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കേസില്‍ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്വപ്നയ്ക്കൊപ്പം ഇയാള്‍ കോണ്‍സുലേറ്റില്‍ നേരത്തെ ഒരുമിച്ച് ജോലി ചെയ്തിരുന്നു. പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടായതോടെ ഇരുവരേയും പുറത്താക്കുകയായിരുന്നു. അന്നും കള്ളക്കടത്ത് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

     സ്വര്‍ണം കണ്ടെത്തി

    സ്വര്‍ണം കണ്ടെത്തി

    മൂന്ന് ദിവസം മുമ്പ് വിവരം നയതന്ത്ര ഓഫീസിലേക്കുള്ള ബാഗ് ആയതിനാല്‍ കസ്റ്റംസിന്റെ പരിശോധനകള്‍ സാധാരണ ഉണ്ടാകാറില്ല. ജൂണില്‍ ഇത്തരത്തിലുള്ള ബാഗില്‍ സ്വര്‍ണം വരുന്നതായി കസ്റ്റംസിന് വിവരം കിട്ടിയിരുന്നു. അതുകൊണ്ട് മൂന്ന് ദിവസം മുമ്പ് എമിറേറ്റ്സ് വിമാനത്തില്‍ എത്തിയ ബാഗ് മാറ്റി വെച്ചിരിക്കുകയായിരുന്നു. എക്സറേ പരിശോധനയില്‍ ഇതിനുള്ളില്‍ സ്വര്‍ണം കണ്ടെത്തി. ഇതോടെ കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച് ബാഗേജുകള്‍ തുറന്ന് പരിശോധിക്കുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+