Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനുളള ഓർഡർ റദ്ദാക്കി കേരളം, ഇത്രയും നൽകാനാകില്ലെന്ന് കമ്പനികൾ

തിരുവനന്തപുരം: സ്വന്തമായി ഒരു കോടി കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ വാങ്ങാനുളള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങി സംസ്ഥാന സര്‍ക്കാര്‍. ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങുന്നതിന് നല്‍കിയ ഓര്‍ഡര്‍ റദ്ദ് ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ അറിയിച്ചിരിക്കുന്നത് ഇത്ര കൂടുതല്‍ ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് നല്‍കാന്‍ സാധിക്കില്ല എന്നാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിക്ക് മുന്നില്‍ വ്യക്തമാക്കി.

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന പരിധി മറികടന്ന് കൊണ്ട് വാക്‌സിന്‍ വിതരണം ചെയ്യാനാകില്ലെന്നാണ് കമ്പനികളുടെ നിലപാട് എന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ ആണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉളളത്. ഒപ്പം ഈ വിഷയത്തില്‍ ഹൈക്കോടതി സ്വമേധയ എടുത്ത ഹര്‍ജിയും പരിഗണിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി ഈ വരുന്ന വ്യാഴാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

covid

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

വാക്‌സിന്‍ നയം സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് വാക്‌സിന്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 18നും 45നും ഇടയില്‍ പ്രായമുളളവരുടെ വാക്‌സിനേഷന്‍ ഉത്തരവാദിത്തം നേരത്തെ സംസ്ഥാനങ്ങള്‍ക്ക് മുകളിലായിരുന്നു. ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. സുപ്രീം കോടതി അടക്കം വാക്‌സിന്‍ നയത്തിന് എതിരെ വിമര്‍ശനവുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നയത്തില്‍ മാറ്റം പ്രഖ്യാപിച്ചത്.

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+